ബെംഗളൂരു യാത്ര: ബാംഗ്ലൂരിൽ നിന്ന് യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പലരും ആദ്യം നോക്കുന്നത് ചെലവ് ആണ്. തൊട്ടടുത്ത സ്ഥലമാണെങ്കിൽപ്പോലും ടാക്സി പിടിച്ച് പോയി വന്നു കഴിയുമ്പോൾ രണ്ടായിരവും മൂവായിരവും പോകുന്ന വഴി കാണില്ല. എന്നാൽ കൃത്യമായി പ്ലാൻ ചെയ്ത്, ചുരുക്കേണ്ടിടത്ത് ചെലവ് ചുരുക്കിപ്പോയാൽ ഏത് സ്ഥലമാണെങ്കിലും പോക്കറ്റ് കാലിയാകാതെ വരാം. അത്തരത്തിൽ ഒരു യാത്രയാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ഒരു പകലും ഒരു രാത്രിയും മാറ്റിവയ്ക്കുവാൻ സാധിക്കുമെങ്കിൽ ബെംഗളൂരുവിൽ നിന്ന് പോയി വരാൻ പറ്റിയ ഒരു യാത്ര. ബസ് നിരക്കും ഭക്ഷണവും അത്യാവശ്യം സ്ഥലം കാണലും എല്ലാം ഉൾപ്പെടെ വെറും 1250 രൂപയ്ക്ക് പോയി വരാൻ സാധിക്കുന്ന ഇടമാണ് തിരുവണ്ണാമലെ. ആത്മീയ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണെങ്കിലും സാധാരണ യാത്രക്കാർക്കും മതവ്യത്യാസങ്ങളില്ലാതെ പോയി വരാൻ സാധിക്കുന്ന സ്ഥലമാണിത്.
തിരുവണ്ണാമലൈ
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ക്ഷേത്രം. മലകളും കുന്നുകളും പാടങ്ങളും സമതലങ്ങളും എല്ലാം ചേരുന്ന വൈവിധ്യം നിറഞ്ഞ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന തിരുവണ്ണാമലെ ക്ഷേത്രം എന്ന അരുണാചലേശ്വർ ക്ഷേത്രത്തിൽ പഞ്ചഭൂതങ്ങളിലെ അഗ്നിയെ ആണ് ആരാധിക്കുന്നത്. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അഗ്നി ലിംഗം ആണ്.
തിരുവണ്ണാമലൈ കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒൻപതാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാരാണത്രെ സ്ഥാപിച്ചത്. 25 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ നാല് പ്രവേശന കവാടങ്ങളുണ്ട്. ഇതിലെ കിഴക്കേ ഗോപുരം 11 അടി വീതിയും 66 മീറ്റർ ഉയരവുമായി ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രഗോപുരമാണ് . പാർവ്വതി ദേവി ഇവിടെ പാർവതിയെ ഇവിടെ ഉണ്ണാമലയമ്മനെന്നു വിളിക്കപ്പെടുന്നു.
വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാമെങ്കിലും കാര്‌ത്തിക ദീപ സമയത്താണ് ഇവിടെ ഏറ്റവും കൂടുൽ ആളുകളെത്തുന്നത്. ശിവരാത്രി, മഹാലയ അമാവാസി, എല്ലാ പൗർണമിയും അമാവാസിയും, തിരുവൂടൽ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിശേഷ ദിവസങ്ങൾ.
ബെംഗളൂരു- തിരുവണ്ണാമലൈ ദൂരം
ബെംഗളൂരുവിൽ നിന്ന് വെറും നാല് മണിക്കൂർ ദൂരത്തിലാണ് തിരുവണ്ണാമലൈ സ്ഥിതി ചെയ്യുന്ന്. 206 കിലോമീറ്റർ ദൂരം. ബെംഗളൂരുവിൽ നിന്ന് കർണ്ണാടക ആർടിസിയുടെ ബസ് സർവീസുകൾ തിരുവണ്ണാമലൈയ്ക്ക് ഉണ്ട്. ഇത് കുറഞ്ഞ ചെലവിൽ ഇരുനഗരങ്ങൾക്കും ഇടയിലുള്ള യാത്ര സാധ്യമാക്കുന്നു. ഇതാ ഏറ്റവും കുറഞ്ഞ ചെലവിൽ
ബെംഗളൂരു- തിരുവണ്ണാമലൈ യാത്ര എങ്ങനെ പോകാമെന്ന് നോക്കാം,
ബെംഗളൂരു- തിരുവണ്ണാമലൈ യാത്ര
ബെംഗളൂരുവിൽ നിന്ന് കർണ്ണാടക ആർടിസിയുടെ ബസുകൾക്ക് 228 രൂപയാണ് ടിക്കറ്റ് നിരക്ക്. നാലര- നാലേമുക്കാൽ മണിക്കൂറാണ് ഈ യാത്രയുടെ ദൈർഘ്യം. ഐരാവത് ബസം ഈ റൂട്ടിൽ ഓടുന്നുണ്ടെങ്കിലും ചെറി ദൂരത്തിലുള്ള , ബജറ്റ് യാത്രയായതിനാൽ സരിഗെയിൽ കയറാം. ഉച്ചയോടെ ബെഗംളൂരുവിൽ നിന്ന് യാത്ര ആരംഭിച്ച് വൈകുന്നേരത്തോടെ തിരുവണ്ണാമലൈയിൽ എത്തുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്താൽ ഇവിടുത്തെ രാത്രി ജീവിതവും കാഴ്ചകളും ആസ്വദിക്കാം.
ഉച്ചയ്ക്ക് 12.30 മണിയുടെ കെഎസ്ആര്ടിസി സരിഗെ ബസ് കയറിയാൽ വൈകിട്ട് 5.15 ന് തിരുവണ്ണാമലെയിൽ എത്താം. വൈകുന്നേരത്തെ അവിടുത്തെ കാഴ്ചകളൊക്കെ കണ്ട് ഭക്ഷണവും കഴിച്ച് രാത്രി താമസത്തിന് മുറികൾ നോക്കാം. ഏറ്റവും കുറഞ്ഞത് 350 രൂപയ്ക്ക് താമസ സൗകര്യം ലഭിക്കും.
രണ്ടാം ദിവസം പുലർച്ചെ രണ്ട് മണിയോടെ എണീറ്റ് ഗിരിപ്രദക്ഷിണത്തിന് പോകാം. 14 കിലോമീറ്റർ ദൂരത്തിനുള്ളിലുള്ള എട്ട് ചെറിയ ലിംഗ പ്രതിഷ്ഠകളെ വലംവെച്ച് വരുന്ന ചടങ്ങാണിത്. പ്രജാന ക്ഷേത്രവും ഇവിടുത്തെ രമണ മഹർഷിയുടെ ആശ്രമം, ശേഷാദ്രി ആശ്രമം, യോഗി രാം ശരത് കുമാർ ആശ്രമം, ആദി അരുണാചലം, നേരണ്ണാമല ക്ഷേത്രം എന്നിവയും ഈ വലംവയ്ക്കലിൽ കാണാം. ഈ യാത്ര ഏഴര എട്ടു മണിയോടെ പൂർത്തിയാക്കാം.
ഗിരിപ്രദക്ഷിണം കഴിഞ്ഞ ശേഷം അരുണാചലേശ്വർ ക്ഷേത്രവും സന്ദർശിക്കാം. 50 രൂപ നല്കിയിലുള്ള ദർശനം തിരഞ്ഞെടുത്താല്‍ സൗജന്യ ദര്‍ശനത്തിന് കാത്തിരിക്കുന്ന സമയം ലാഭിക്കാം. തുടർന്ന് ക്ഷേത്രവും പരസര പ്രദേശങ്ങളും കണ്ട് അവിടുന്ന് ഇറങ്ങാം. ശേഷം ഭക്ഷണം കഴിക്കാനും സമീപത്തെ അത്യാവശ്യം സ്ഥലങ്ങൾ കാണാനും സമയം പ്രയോജനപ്പെടുത്താം. തിരികെ ബെംഗളൂരുവിലേക്ക് രാത്രിയോടെ എത്തിയാൽ മതിയെന്നാണെങ്കിൽ ഉച്ചകഴിഞ്ഞ് 4.30 ന്‍റെ ബസ് കയറിയാൽ രാത്രി 11.30 ന് ബെംഗളൂരുവിൽ എത്താം.
ബെംഗളൂരു- തിരുവണ്ണാമലൈ യാത്ര ചെലവ്
ബെംഗളൂരു- തിരുവണ്ണാമലൈ ബസ് 228
തിരുവണ്ണാമലൈ താമസം- 350
രാത്രി ഭക്ഷണം - 100
ക്ഷേത്രദർശനം- 50
പ്രഭാത ഭക്ഷണം ഭക്ഷണം- 100
സമീപ സ്ഥലങ്ങൾ സന്ദർശനം- 500
ഉച്ചഭക്ഷണം - 150
തിരുവണ്ണാമലൈ -ബെംഗളൂരു ബസ് - 228
ആകെ 1706 രൂപ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













