Search
  • Follow NativePlanet
Share
» »ബെംഗളൂരു- എറണാകുളം യാത്രയ്ക്ക് 215 രൂപ, 12 സ്റ്റോപ്പും ഈ ട്രെയിൻ ഉള്ളപ്പോൾ വേറേ വഴി നോക്കേണ്ട!

ബെംഗളൂരു- എറണാകുളം യാത്രയ്ക്ക് 215 രൂപ, 12 സ്റ്റോപ്പും ഈ ട്രെയിൻ ഉള്ളപ്പോൾ വേറേ വഴി നോക്കേണ്ട!

ബെംഗളൂരുവിലേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ എങ്ങനെ പോകാം എന്ന് തിരയാത്തവർ കാണില്ല. അവധികളിലും മറ്റമുള്ള തിരക്കിൽ മൂന്നും നാലും ഇരട്ടി തുക നല്കി പോകേണ്ട അവസ്ഥ വരുമ്പോൾ എളുപ്പവഴി നോക്കുന്നത് സ്വാഭാവീകമാണ്. അങ്ങന ചുരുങ്ങിയ ചെലവിൽ ബെംഗളൂരു യാത്ര സാധ്യമാക്കുന്ന ഒരു ട്രെയിനാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

Bangalore to Ernakulam Pocket-Friendly Trip Train Fare Starts at Just Rs 215

എറണാകുളം - കെഎസ്ആർ ബാംഗ്ലൂർ ഇന്‍റർസിറ്റി

ട്രെയിൻ നമ്പർ 12678 എറണാകുളം കെഎസ്ആർ ബാംഗ്ലൂർ ഇന്റർസിറ്റി എല്ലാ ദിവസവും രാവിലെ 9.10 ന് എറണാകുളം ജംങ്ഷനിൽ നിന്ന് യാത്ര പുറപ്പെടും. 11 മണിക്കൂർ 50 മിനിറ്റ് യാത്ര ചെയ്ത് രാത്രി 7.00 മണിക്ക് കെഎസ്ആർ ബാംഗ്ലൂർ എത്തും. സെക്കൻഡ് സിറ്റിങ്, എസി ചെയർ കാർ എന്നിവയാണ് ഇതിനുള്ളത്. സെക്കൻഡ് സിറ്റിങ്ങിന് 215 രൂപയാണ് നിരക്ക്. ഇതിലെ എസി ചെയർ കാറിന് 785 രൂപയും ആണ്.

എറണാകുളം ജങ്ഷൻ - 09:10 AM
ആലുവ - 09:30 AM
തൃശ്ശൂർ - 10:18 AM
പാലക്കാട് ജംങ്ഷൻ - 11:37 AM
കോയമ്പത്തൂർ ജങ്ഷൻ - 12:47 AM
തിരുപ്പൂർ - 13:33 AM
ഈറോഡ് ജംങ്ഷൻ - 14:15 AM
ശങ്കരിദുര്‍ഗ - 14:49 AM
സേലം ജങ്ഷൻ - 15:32 AM
ധര്‍മ്മപുരി - 16:38 AM
ഹോസൂർ - 18:03 AM
കാർമലാരാം - 18:34 AM
ബെംഗളൂരു കന്‍റോൺമെന്‍റ് - 19:19 AM
കെഎസ്ആർ ബെംഗളൂരു - 21:00 AM
എന്നിങ്ങനെയാണ് സമയം.

കെഎസ്ആർ ബാംഗ്ലൂർ-എറണാകുളം എക്സ്പ്രസ്

ട്രെയിൻ നമ്പർ 12677 കെഎസ്ആർ ബാംഗ്ലൂർ-എറണാകുളം എക്സ്പ്രസ് എല്ലാ ദിവസവും രാവിലെ 6.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.55 ന് എറണാകുളം ജംങ്ഷനിൽ എത്തുന്നു. 10 മണിക്കൂര്‍ 45 മിനിറ്റാണ് യാത്രാ സമയം. സെക്കൻഡ് സിറ്റിങ്ങിന് 215 രൂപയും എസി ചെയർ കാറിന് 785 രൂപയും ആണ് നിരക്ക്.

കെഎസ്ആർ ബെംഗളൂരു - 06:10 AM
ബെംഗളൂരു കന്‍റോൺമെന്‍റ് - 06:21 AM
കാർമലാരാം - 06:41 AM
ഹോസൂര്‍ - 07:11 AM
ധര്‍മ്മപുരി - 08:40 AM
സേലം ജങ്ഷൻ - 10:02 AM
ശങ്കരിദുര്‍ഗ - 10:44 AM
ഈറോഡ് ജംങ്ഷൻ - 11:10 AM
തിരുപ്പൂർ - 12:03 AM
കോയമ്പത്തൂർ ജങ്ഷൻ - 12:57 AM
പാലക്കാട് ജംങ്ഷൻ - 14:02 AM
തൃശ്ശൂർ - 15:21 AM
ആലുവ - 16:08 AM
എറണാകുളം ജങ്ഷൻ - 16:55 AM എന്നിങ്ങനെയാണ് സമയം.

എന്തുകൊണ്ട് ഇന്‍റർസിറ്റി

എറണാകുളം- ബെംഗളൂരു റൂട്ടിൽ ട്രെയിന്‍ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സർവീസാണ് എറണാകുളം - കെഎസ്ആർ ബാംഗ്ലൂർ ഇന്‍റർസിറ്റി ട്രെയിൻ. ഈ റൂട്ടിലെ മറ്റു ട്രെയിനുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക്, വേഗത്തിലുള്ള യാത്ര, 12 സ്റ്റോപ്പുകൾ തുടങ്ങിയവയും ഇത് തെരഞ്ഞെടുക്കാനുള്ള കാരണമാണ്. ബാംഗ്ലൂരിൽ നിന്ന് രാവിലെ പുറപ്പെട്ട് വൈകിട്ട് അഞ്ചോടെ എറണാകുളം എത്തുന്നതിനാൽ മുതിർന്നവർക്കും ഈ ട്രെയിനിനെ ആശ്രയിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore ernakulam train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+