Search
  • Follow NativePlanet
Share
» »ബെംഗളൂരു- കോട്ടയം-കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ, ഈസ്റ്ററിന് നാട്ടിലെത്താം..പിറ്റേന്ന് മടക്ക യാത്ര,ബുക്കിങ്

ബെംഗളൂരു- കോട്ടയം-കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ, ഈസ്റ്ററിന് നാട്ടിലെത്താം..പിറ്റേന്ന് മടക്ക യാത്ര,ബുക്കിങ്

ഈസ്റ്റര്‌ ആഘോഷങ്ങളുടെ തിരക്കിലേക്ക് എല്ലാവരും കടന്നു കഴിഞ്ഞു. വിഷുവിന് നാട്ടിൽ പോകാൻ സാധിക്കാത്തവർ ഈസ്റ്റർ കണക്കാക്കി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടാകും. എങ്കിലും പല കാരണങ്ങളാല്‍ ടിക്കറ്റ് കിട്ടാത്തവരും അവസാന നിമിഷം യാത്ര പ്ലാൻ ചെയ്യുന്നവരും ഒക്കെയുള്ളതിനാൽ ടിക്കറ്റ് എടുക്കാനും വൈകിപ്പോയവരുണ്ട്. ഇപ്പോഴിതാ, ഈസ്റ്റർ സമയത്തെ യാത്രാ നിരക്ക് മുന്നിൽക്കണ്ട് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‌ ഏർപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണ റെയില്‍വേ.

ബെംഗളൂരുവിനും കൊല്ലത്തിനും ഇടയിൽ ഈസ്റ്റർ ദിനമായ ഏപ്രിൽ 2 ഞായറാഴ്ച എത്താനും വൈകിട്ട് മടങ്ങാനും സാധിക്കുന്ന വിധത്തിലുള്ള ഒരു സർവീസാണ് ഈ സ്പെഷ്യൽ ട്രെയിൻ. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് മാത്രമല്ല, ഈസ്റ്റര്‍ കഴിഞ്ഞ് തിരികെ ബാംഗ്ലൂരിലേക്ക് പോകേണ്ടവർക്കും പറ്റിയ സമയക്രമാണ് ഈ സ്പെഷ്യൽ ട്രെയിനിന്‍റേത്.

ബെംഗളൂരു- കൊല്ലം റൂട്ടിലും കൊല്ലം- ബെംഗളൂരു റൂട്ടിലും ഓരോ സർവീസ് വീതം മാത്രമാണുള്ളത്. 16 കോച്ചുകളുള്ള ട്രെയിനിൽ 1 എസി ടൂ ടയർ, 1 എസി ത്രീ ടയർ, 8 സ്ലീപ്പർ ക്ലാസ് കോച്ച് , 2 സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണുള്ളത് പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം , കൊല്ലം ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് സൗകര്യപ്രദമാണ് ഈ അധിക സർവീസ്. ‌

ബെംഗളൂരു- കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ

ട്രെയിൻ നമ്പർ 06585 എസ് എം വി ടി ബെംഗളൂരു- കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ ഏപ്രിൽ 17 വ്യാഴം, 19 ശനി എന്നീ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3.50ന് ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30 ന് കൊല്ലത്ത് എത്തുന്നു. 14 മണിക്കൂർ 30 മിനിറ്റ് യാത്രാ സമയം. സ്ലീപ്പറിന് 525 രൂപ, എസി ത്രീ ടയറിന് 1425 രൂപ, എസി ടൂ ടയറിന് 2005 രൂപ എന്നിങ്ങനെയാണ് നിരക്ക്.

എസ്എംവിടി ബെംഗളൂരു - 15:50 pm
കൃഷ്ണരാജപുരം - 16:03 pm
ബംഗാരപേട്ട് - 16:55 pm
സേലം ജംങ്ഷന്‍ - 20:20 pm
ഈറോഡ് ജംങ്ഷന്‍ - 21:25 pm
തിരുപ്പൂര്‍ - 22:10 pm
പൊതനൂര്‍ ജംങ്ഷന്‍ - 22:58 pm
പാലക്കാട് ജംങ്ഷന്‍ - 00:03 pm
തൃശ്ശൂര്‍ - 01:15 am
ആലുവ - 02:08 am
എറണാകുളം ടൗണ്‍ - 02:35 am
കോട്ടയം - 03:27 am
ചങ്ങനാശ്ശേരി - 03:48 am
തിരുവല്ല - 03:58 am
ചെങ്ങന്നൂര്‍ - 04:09 am
മാവേലിക്കര - 04:23 am
കായംകുളം ജംങ്ഷന്‍ - 04:45 am
കൊല്ലം ജംങ്ഷന്‍ - 06:20 am.

കൊല്ലം- ബെംഗളൂരു- എക്സ്പ്രസ് സ്പെഷ്യൽ

ട്രെയിൻ നമ്പർ 06586 കൊല്ലം - എസ് എം വി ടി ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ ഏപ്രില്ഡ 18 വെള്ളിസ 20 ഞായറാഴ്ച എന്നീ ദിവസങ്ങളിൽ വൈകിട്ട് 5.50ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.35 ന് എസ്എംവിടി ബെംഗളൂരുവില്‌ എത്തുന്നു. 14 മണിക്കൂർ 45 മിനിറ്റ് യാത്രാ സമയം.

കൊല്ലം ജംങ്ഷന്‍ - 17:50 pm
കായംകുളം ജംങ്ഷന്‍ - 18:33 pm
മാവേലിക്കര - 18:44 pm
ചെങ്ങന്നൂര്‍ - 18:55 pm
തിരുവല്ല - 19:06 pm
ചങ്ങനാശ്ശേരി - 19:16 pm
കോട്ടയം - 19:42 pm
എറണാകുളം ടൗണ്‍ - 20:55 pm
ആലുവ - 21:22 pm
തൃശ്ശൂര്‍ - 22:13 pm
പാലക്കാട് ജംങ്ഷന്‍ - 00:07 am
പൊതനൂര്‍ ജംങ്ഷന്‍ - 01:30 am
തിരുപ്പൂര്‍ - 02:18 am
ഈറോഡ് ജംങ്ഷന്‍ - 03:10 am
സേലം ജംങ്ഷന്‍ - 04:10 am
ബംഗാരപേട്ട് - 06:48 am
കൃഷ്ണരാജപുരം - 07:31 am
എസ്എംവിടി ബെംഗളൂരു - 08:35 am

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore kollam kottayam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+