ബാംഗ്ലൂർ യാത്രകളിൽ തിരഞ്ഞെടുക്കാൻ പറ്റിയ ഒരുപാട് സ്ഥലങ്ങളുണ്ട്. എന്നാല്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതമായി പോയി വരാൻ സാധിക്കുന്നവയാണോ എല്ലാ സ്ഥലങ്ങളും? അത് പലപ്പോഴും ഉറപ്പുപറയുവാൻ സാധിക്കില്ല. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന സ്ഥലങ്ങൾ പോലും മോശം അനുഭവം നല്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും യാത്രകൾ ആളുകൾ തുടർന്നുകൊണ്ടേയിരിക്കും.
ബാംഗ്ലൂരിൽ നിന്ന് ഒറ്റയ്ക്കു യാത്ര പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഒരുപാടുണ്ട്. എന്നാൽ സുരക്ഷിതമായി പോയി വരാൻ സാധിക്കുമോ എന്ന സംശയം പലരെയും യാത്ര ചെയ്യണമെന്ന തീരുമാനത്തിൽ നിന്നും പിൻവലിക്കും. കുറച്ചു ധൈര്യവും സ്വന്തം കാര്യം നോക്കാനുള്ള ആത്മവിശ്വാസവും ഉണ്ടെങ്കില്‍, ഇതാ ബാംഗ്ലൂരിൽ നിന്നും പോയി വരാൻ സാധിക്കുന്ന സ്ത്രീ സൗഹൃദ , സുരക്ഷിത ലക്ഷ്യസ്ഥാനങ്ങൾ ഇതാ..

PC: Bikashrd
1. ആവ്നി ബേട്ട
അധികം ദൂരെയല്ലാത്ത സ്ഥലങ്ങളിൽ നിന്നും യാത്ര തുടങ്ങാം. അതിലൊന്നാണ് ആവ്ണി ബേട്ട. കോലാർ ജില്ലയുടെ ഭാഗമായ ആവ്നി ബേട്ട ഐതിഹ്യങ്ങളുമായി ഏറെ ചേർന്നു കിടക്കുന്ന സ്ഥലമാണ്. സീത ദേവിക്കായി സമർപ്പിക്കപ്പെട്ട പ്രദേശമാണിതെന്നും ഇവിടെ നിരവധി മഹർഷിമാർ തപസ്സനുഷ്ഠിച്ചിട്ടുണ്ടെന്നും കൂടാതെ വാല്മികി മഹർഷിയുടെ ആശ്രമം ഇവിടെ സ്ഥിതി ചെയ്തിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ഇവിടേക്ക് ആളുകൾ പൊതുവേ യാത്ര നടത്തുന്നത് ക്ഷേത്ര വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും പേരിലാണ്.
അതേ സമയം, സ്ത്രീകൾക്ക് സുരക്ഷിതമായി പോയി വരാൻ സാധിക്കുന്ന സ്ഥലം കൂടിയാണിത്. ബാംഗ്ലൂരിൽ നിന്നും ആവണി ബേട്ടയിലേക്ക് 91.5 കിലോമീറ്റർ ദൂരമാണുള്ളത്. പാറക്കെട്ടിനു മുകളിലേക്ക് നടന്നു കയറി അതിന്റെ മുകളിലെത്തി കാഴ്ചകൾ കണ്ടുള്ള നടത്തമാണ് ഇവിടുത്തെ ആകർഷണം. ബാംഗ്ലൂരിൽ നിന്നും ഏകദിന യാത്രകൾക്കായി നിരവധി ആളുകൾ ഇവിടേക്ക് വരുന്നു.

2. ഹോഴ്സ്ലി ഹില്‍സ്
സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര പോയി വരാൻ സാധിക്കുന്ന മറ്റൊരു സ്ഥലമാണ് ഹോഴ്സ്ലി ഹില്‍സ്. ആന്ധ്രാ പ്രദേശിന്‍റെ ഭാഗമായ ഈ ഹിൽ സ്റ്റേഷന്‍ ബാംഗ്ലൂരിൽ നിന്നും 150 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ആന്ധ്രയുടെ ഊട്ടി എന്നു സഞ്ചാരികള് വിളിക്കുന്ന ഹോഴ്സ്ലി ഹില്‍സ് കാഴ്ചകളുടെയും ഭൂപ്രകൃതിയുടെയും കാര്യത്തിൽ വേറൊരു ലോകം തന്നെയാണ്. പൊതുവേ ചൂടുള്ള കാലാവസ്ഥയാണ് ആന്ധ്രയിലേതെങ്കിലും മഞ്ഞും തണുപ്പും വെള്ളച്ചാട്ടങ്ങളും പച്ചപ്പും ഒക്കെയാണ് ഹോഴ്സ്ലി ഹില്‍സിൽ കാണാനുള്ളത്.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 4321 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹോഴ്സ്ലി ഹില്‍സ് ചിറ്റൂർ ജില്ലയുടെ ഭാഗമാണ്. 1863-1867 കാലത്ത് കടപ്പ ജില്ലയുടെ കളക്ടറായികുന്ന ഡബ്യു എച്ച് ഹോഴ്സിലിൽ നിന്നാണ് ഈ പ്രദേശത്തിന് പേരു കിട്ടിയത് എന്നാണ് കരുതുന്നത്. ഈ സ്ഥലത്തിന്‍റെ ഭംഗിയിൽ മതിമറന്ന അദ്ദേഹം ഇവിടെ ഒരു ബംഗ്ലാവ് പണിതുവത്രെ. ബാംഗ്ലൂരിൽ നിന്നും പരമാവധി മൂന്നര മണിക്കൂർ യാത്ര ഇവിടേക്കുണ്ട്. സ്ത്രീകൾക്ക്, പ്രത്യേകിച്ച് തനിയെ യാത്ര ചെയ്യുന്നവർക്കും ഇവിടെ സുരക്ഷിതമായി പോയി വരാം.
3. ഷെട്ടിഹള്ളി ചർച്ച്
ബാംഗ്ലൂരിൽ കണ്ട കാഴ്ചകളിൽ നിന്ന്, ഒരു പക്ഷേ, നിങ്ങൾ ഇതുവരെ കണ്ട സ്ഥലങ്ങളോടൊന്നും ഒരു തരത്തിലും സാദൃശ്യമില്ലാത്ത ഒരു കാഴ്ചയാണ് കർണ്ണാടകയിലെ ഷെട്ടിഹള്ളി ചർച്ച് ഒരുക്കുന്നത്. ഷെട്ടിഹള്ളി റൊസാരി ചർച്ച് ഹാസൻ എന്ന ടൗണിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള ഷെട്ടിഹള്ളി ചർച്ച് ഹേമാവതി അണക്കെട്ടിന്‍റെ റിസർവോയറിന്‍റെ ഭാഗമായ സ്ഥലത്താണുള്ളത്.
"മുങ്ങും പള്ളി" എന്നു വിളിക്കപ്പെടുന്ന ഈ ദേവാലയം വെള്ളത്തിന്‍റെ കിടപ്പ് അനുസരിച്ച് മാത്രമേ കാണാൻ കഴിയൂ. മഴക്കാലത്ത് റിസർവോയറിൽ വെള്ളം നിറയുമ്പോൾ പള്ളിയുടെ പകുതി മുങ്ങിപ്പോകും. പിന്നെ വെള്ളമിറങ്ങുന്ന സമയത്ത് വന്നാൽ മാത്രമേ ഇതിനെ മുഴുവനായി കാണാൻ കഴിയൂ. 1860കളിൽ ഫ്രഞ്ച് മിഷനറിമാര്‍ ആണ് ഷെട്ടിഹള്ളി എന്ന ഗ്രാമത്തില്‍ റോസറി ചര്‍ച്ച് സ്ഥാപിക്കുന്നത്. വര്‍ഷത്തില്‍ പകുതി സമയത്തും വെള്ളത്തിനടിയിലും ബാക്കി വെള്ളത്തിനു പുറത്തും ഉള്ള ഷെട്ടിഹള്ളി റോസറി ചര്‍ച്ച് ഒരു തവണ വന്നു കാണേണ്ട സ്ഥലം തന്നെയാണ്.
4. മന്ദാരഗിഹി ഹിൽസ്
തനിച്ചു പോകാന് പറ്റിയ അതിമനോഹരമായ സ്ഥലങ്ങളിലൊന്നാണ് ബാംഗ്ലൂരിനടുത്തുള്ള മന്ദാരഗിഹി ഹിൽസ്. ഇവിടേക്കുള്ള യാത്ര കുറച്ചു മടുപ്പിക്കുമെങ്കിലും ഇവിടെ വന്നുകഴിഞ്ഞാലുള്ള കാഴ്ചകൾ ആ മടുപ്പിനെ മാറ്റുന്ന വിധത്തിൽ ഭംഗി നിറഞ്ഞതാണ്. മന്ദാരഗിരി ബേട്ടാ , ബസഡി ബേട്ടാ എന്നൊക്കെ അറിയപ്പെടുന്ന ഇവിടം ജെയ്ൻ മതവിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമാണ്. മയിൽപ്പീലിയുടെസാദൃശ്യത്തിൽ 81 അടി ഉയത്തിലും 2400 ചതുരശ്രയടി വീതിയിലും നിർമ്മിച്ചിരിക്കുന്ന ഗുരു മന്ദിർ അഥവാ പീകോക്ക് ക്ഷേത്രം ഇവിടെ കാണേണ്ട കാഴ്ചയാണ്.
ഇവിടുന്ന് മുകളിലേക്ക് ഏകദേശം 450 പടി കയറിയാൽ മന്ദാരഗിരി ഹിൽസിലോക്ക് പോകാം. പ്രദേശത്തിന്റെ മൊത്തം കാഴ്ച ഇവിടെ നിന്നാൽ കാണാം. താഴേക്ക് വരുമ്പോൾ മിദാല ലേക്കിന്റെ കാഴ്ച കൂടി കാണാൻ മറക്കരുത്. തുംകൂറിൽ നിന്നും ദേശീയപാത 75 വഴി 10 കിലോമീറ്റർ ദൂരമാണ് മന്ദാരഗിരി ഹിൽസിലേക്കുള്ളത്.
5. ആദിയോഗി ചിക്കബെല്ലാപൂർ
ബാംഗ്ലൂരിൽ നിന്നും സുരക്ഷിത യാത്രകൾക്ക് പറ്റിയ ഒരു ആത്മീയ ലക്ഷ്യസ്ഥാനമാണ് ചിക്കബെല്ലാപൂരിലെ ആദിയോഗി. ഏകദിന യാത്രയ്ക്ക് പറ്റിയ ഇവിടെ കോയമ്പത്തൂരിലെ സദ്ഗുരു ഇഷാ ഫൗണ്ടേഷന്റെ ആദിയോഗി പ്രതിമയാണുള്ളത്. ബാംഗ്ലൂരിൽ നിന്നും ഏകദേശം 65 കിലോമീറ്റർ അകലെ,ചിക്കബെല്ലാപൂരിൽ നന്ദി ഹിൽസിന് സമീപമാണ് ഇഷാ ഫൗണ്ടേഷന്‍ സ്ഥിതി ചെയ്യുന്നത്. രാവിലെ 6.00 മുതൽ രാത്രി 8.00 മണി വരെ ചിക്കബെല്ലാപൂർ ആദിയോഗി സന്ദർശിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













