2025 നെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. പുതുവർഷത്തെ പുതിയൊരിടത്ത്, പുത്തൻ രാജ്യത്തിൽ ആഘോഷിക്കണമെന്ന ആഗ്രഹം നമ്മളിൽ പലർക്കും കാണും. മനസ്സിൽ കയറിക്കൂടിയ ഒരു രാജ്യത്ത്, ഒത്തിരി നാളായി പോകണമെന്നാഗ്രഹിക്കുന്ന ഒരിടത്ത് പോകാൻ പറ്റിയ അവസരങ്ങളിലൊന്ന് പുതുവർഷം തന്നെയാണ്. അത് ഏറ്റവും കുറഞ്ഞ ചെലവിൽ പോയി വരാൻ കഴിയുമെങ്കിൽ അത്രയും സന്തോഷം.
അങ്ങനെ, പോക്കറ്റ് കീറാതെ, കടം മേടിക്കാതെ, വലിയ സാമ്പത്തിക ഭാരം തോളിലെടുത്തു വയ്ക്കാതെ പോയി വരാൻ സാധിക്കുന്ന മൂന്ന് രാജ്യങ്ങളെയാണ് ഇന്ന് ഞങ്ങള് പരിചയപ്പെടുത്തുന്നത്. അതും വെറും പതിനായിരം രൂപയിൽ താഴെ മാത്രം ചെലവിൽ പോയി വരാൻ കഴിയുന്ന, ഓർമ്മകളിൽ എന്നും സൂക്ഷിക്കാന്‍ കഴിയുന്ന ഒരു യാത്ര. അപ്പോൾ ജനുവരിയിലെ യാത്രകൾ പ്ലാൻ ചെയ്തു തുടങ്ങാമല്ലേ.
ശ്രീലങ്ക
ഇന്ത്യയിൽ നിന്ന് ചെലവ് കുറഞ്ഞ യാത്രാ സ്ഥലങ്ങൾ നോക്കിയാൽ അതിലെന്നും ഒന്നാമത് നമ്മുടെ തൊട്ടടുത്തുള്ള ശ്രീലങ്കയാണ്. ഒരു വര്‍ഷം തുടങ്ങുമ്പോൾ മാത്രമല്ല, കൊല്ലത്തിൽ എപ്പോൾ വേണമെങ്കിലും വന്നുകാണാൻ കഴിയുന്ന അതിമനോഹരമായ പ്രദേശമാണ് ശ്രീലങ്കയിലുള്ളത്. ബീച്ചുകളും പുരാതന നിർമ്മിതികളും തേയിലത്തോട്ടങ്ങളും വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന സ്ഥലങ്ങളും യൂറോപ്പ് പോലെ തണുത്ത കാലാവസ്ഥയുള്ള ഇടങ്ങളും ഇവിടെയുണ്ട്.
സാഹസിക, ആത്മീയത, സാംസ്കാരിക അനുഭവങ്ങൾ, ഭക്ഷണ വൈവിധ്യങ്ങൾ എന്നിങ്ങനെ ഏതു തരത്തിലുള്ള യാത്രക്കാർക്കും അവർ ആഗ്രഹിക്കുന്നത് ശ്രീലങ്ക നല്കുന്നു. കൊളംബോ, നെഗംബോ, ബെൻടോട്ട, ഗെല്ല കോട്ട, ഉഡവാലവെ, ഹമ്പൻടോ എന്നിങ്ങനെ അറിയേണ്ടതും കാണേണ്ടതുമായ പ്രദേശങ്ങൾ ഇവിടെ ഏറെയുണ്ട്. മരതകദ്വീപ് എന്ന് ശ്രീലങ്കയെ വിളിക്കുന്നത് വെറുതേയല്ലെന്ന് ഇവിടെയിറങ്ങുമ്പോൾ മനസ്സിലാകും. ഒരുപക്ഷേ, നാടിനേക്കാള് വലിയ വ്യത്യാസം ശ്രീലങ്കയിൽ ഇറങ്ങുമ്പോൾ മലയാളികൾക്ക് തോന്നണമെന്നില്ല. എന്നിരുന്നാലും ഈ നാട് അതിശയിപ്പിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഇൻഡിഗോയിൽ ബെംഗളൂരു- കൊളംബോ ടിക്കറ്റ് നിര്കക് 9925 രൂപാ മുതൽ ലഭ്യമാണ്. ഇന്ത്യക്കാർക്ക് ശ്രീലങ്ക സന്ദർശിക്കുവാൻ വിസയുടെ ആവശ്യമില്ല. പാസ്പോര്‍ട്ട് സ്റ്റാംപിങ് മാത്രം മതി.
മാലദ്വീപ്
സെലബ്രിറ്റികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായ മാലദ്വീപ് യഥാർത്ഥത്തിൽ ഇന്ത്യക്കാർക്ക് പോകാൻ പറ്റിയ ഏറ്റവും ചെലവ് കുറഞ്ഞ
വിദേശരാജ്യങ്ങളിലൊന്നാണ്. പലപ്പോഴും ആഢംബര റിസോർട്ടുകളും സിനിമാ താരങ്ങളുടെയും സ്പോട്സ് താരങ്ങളുടെയും വീഡിയോകളും കണ്ട് പലരും ചെലവേറിയ ഇടമാണെന്ന് കരുതി തങ്ങളുടെ ലിസ്റ്റിൽ നിന്ന് മാലദ്വീപിനെ വെട്ടിയിട്ടുണ്ട്. എന്നാൽ വിമാന ടിക്കറ്റിലായാലും താമസത്തിലായാലും ബജറ്റിനെ ബാധിക്കാത്ത തരത്തിലുള്ള സൗകര്യങ്ങൾ മാലദ്വീപ് ഒരുക്കുന്നു. സർഫിങ് മുതൽ കടൽ സാഹസികതകള്‌ക്കും ബീച്ച് സൈഡിലെ താമസത്തിനും സാഹസിക വിനോദങ്ങൾക്കും ഒക്കെ ചേരുന്ന ഇടമാണിത്.
പവിഴപ്പുറ്റുകളുടെ ദ്വീപും മനസ്സിനെ പിടിച്ചു നിർത്തുന്ന കാഴ്ചകളുമാണ് ഇവിടെയുള്ളത്. . മാഫുഷി, ധാരാവന്ദു, ഗുരൈദു ദ്വീപുകളുലെ പ്രാദേശിക ഗസ്റ്റ് ഹൗസുകളിലെ താമസം, യാത്രകൾക്കായി ഫെറികളെ ആശ്രയിക്കൽ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാലദ്വീപ് യാത്ര ചെലവു കുറഞ്ഞതാക്കാം.
ബെംഗളൂരുവിൽ നിന്ന് മാലദ്വീപിലേക്ക് 8,204 രൂപാ മുതൽ ഇൻഡിഗോ വിമാനങ്ങള് ആരംഭിക്കുന്നു. ഇന്ത്യക്കാർക്ക് ഇവിടെ വിസ ഓൺ അറൈവൽ ആണ്.
മലേഷ്യ
ബെംഗളൂരുവിൽ നിന്നുള്ള ചെലവ് കുറഞ്ഞ ജനുവരി യാത്രകൾക്ക് അടുത്ത രാജ്യം മലേഷ്യയാണ്. ട്വിൻ ടവർ, ബാത്തു ഗുഹ, ക്ഷേത്രങ്ങൾ, ക്ലിഫുകൾ എന്നിങ്ങനെ വ്യത്യസ്തമായ ഒരുപാട് കാഴ്ചകൾ മലേഷ്യ നല്കുന്നു. ഭക്ഷണ പ്രേമികൾക്കും സാഹസിക സഞ്ചാരികൾക്കും ടൗൺ യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ഒക്കെ പ്രത്യേകം കാഴ്ചകളാണ് രാജ്യം കരുതിവെച്ചിരിക്കുന്നത്. അകിലൊന്നുമല്ല, സമാധാനമായി കുറച്ച് സമയം ചെലവഴിക്കുവാനാണ് ഉദ്ദേശമെങ്കിൽ കാമറോൺ ഹൈലാൻഡ്സോ ജോർജ് ടൗണോ തിരഞ്ഞെടുക്കാം. ബീച്ച് പ്രേമികൾക്കു വേണ്ട കാഴ്ചകളും ഇവിടെയുണ്ട്. ബെംഗളൂരുവിൽ നിന്ന് എയർ ഏഷ്യയുടെ കോലാലംപൂർ വിമാനം 7971 രൂപാ മുതൽ ടിക്കറ്റ് ലഭ്യമാണ്. ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയിലേക്ക് വിസാഫ്രീ പ്രവേശനവും ഉണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












