Search
  • Follow NativePlanet
Share
» »നന്ദി ഹിൽസിന് സമീപത്തെ ശിവക്ഷേത്രം, നവദമ്പതികൾ ആദ്യ ദർശനം നടത്തേണ്ട ഇടം, പ്രത്യേകതകൾ

നന്ദി ഹിൽസിന് സമീപത്തെ ശിവക്ഷേത്രം, നവദമ്പതികൾ ആദ്യ ദർശനം നടത്തേണ്ട ഇടം, പ്രത്യേകതകൾ

ബാംഗ്ലൂർ യാത്ര പ്ലാൻ ചെയ്യുമ്പോൾ പലപ്പോഴും പ്രധാന സ്ഥലങ്ങൾ മാത്രമായിരിക്കും മനസ്സിൽ കടന്നു വരിക. പോയ വിശേഷങ്ങള് പിന്നീട് മറ്റാരോടെങ്കിലും പറയുമ്പോൾ ആയിരിക്കും ആ യാത്രയിൽ മിസ് ചെയ്ത ഇടങ്ങൾ ഏതൊക്കെയാണ് എന്നറിയുക. അങ്ങനെ ബാംഗ്ലൂരിൽ നിന്നും നന്ദി ഹിൽസിലേക്ക് പോയിട്ടുള്ളവര്‍ നഷ്ടമാക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഭോഗ നന്ദീശ്വര ക്ഷേത്രം.

വിശ്വാസികളാണെങ്കിലും അല്ലെങ്കിലും നിങ്ങൾ ബാംഗ്ലൂർ യാത്ര പോകുന്നുണ്ടെങ്കിൽ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഭോഗ നന്ദീശ്വര ക്ഷേത്രം. നന്ദീ ഹിൽസിന്‍റെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒരുപാട് പ്രത്യേകതകളും വിശ്വാസങ്ങളും ഒക്കെയുള്ള ഒരു ആരാധനാലയമാണ്. നന്ദി ഹില്‍സ് കണ്ടിറങ്ങി വരുമ്പോൾ ഒന്നു പോയി കാണേണ്ട ഈ ക്ഷേത്രത്തെക്കുറിച്ച് വിശദമായി വായിക്കാം.

Shiva Temple Near Nandi Hills

PC: Hari K Patibanda

ഭോഗ നന്ദീശ്വര ക്ഷേത്രം

കാലത്തിന്‍റെ പിന്നിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് ഭോഗനന്ദീശ്വര ക്ഷേത്രം. നന്ദി ഹിൽസ് സ്ഥിതി ചെയ്യുന്ന നന്ദി ഗ്രാമത്തിൽ തന്നെയാണെങ്കിലും സഞ്ചാരികൾ അധികമൊന്നും എത്തിയിട്ടില്ലാത്ത ഇടമാണ് ഈ ഭോഗ നന്ദീശ്വര ക്ഷേത്രം. പൊതുഗതാഗതത്തെ ആശ്രയിച്ച് പോകുന്നവർക്ക് എത്തിച്ചേരുവാൻ ബുദ്ധിമുട്ടാണെന്നതു വേണ്ടത്ര പ്രസിദ്ധി നേടിയിട്ടില്ല എന്നതും ഇവിടെ ആളുകൾ എത്തുന്നതിനു തടസ്സമാകുന്നു. അതേ സമയം സ്വന്തം വാഹനത്തിൽ എത്തുന്നവർ പോലും ഈ സ്ഥലത്തേക്കുറിച്ച് കേട്ടിട്ടില്ലാത്തതിലാൻ ഇവിടേക്ക് വരാറില്ല.

ഒൻപത്- പത്ത് നൂറ്റാണ്ടുകളിൽ നിർമ്മിതമായ ഭോഗ നന്ദീശ്വര ക്ഷേത്രം യഥാർത്ഥത്തിൽ രണ്ടു ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണ്. ഭോഗ നന്ദീശ്വര ക്ഷേത്രവും അരുണാചലേശ്വര ക്ഷേത്രവും. ശിവനായി സമർപ്പിച്ചിരിക്കുന്ന ഇരു ക്ഷേത്രങ്ങളും അതിമനോഹരമായ രീതിയിൽ കൊത്തുപണികളും കൽപ്പണികളും എടുത്ത് പൂർത്തീകരിച്ചവയാണ്. പഴയ കാലഘട്ടത്തിലേക്ക് എത്തിക്കുന്ന വിധത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നവയാണ് ഈ ക്ഷേത്രങ്ങള്‍.

 Shiva Temple Near Nandi Hills In Bangalore For Married Couples-

കാലങ്ങളെയും കാലാവസ്ഥയെയും അതിജീവിച്ച് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ചോരപ്പാടുകളും യുദ്ധങ്ങളും ഒരുപാട് കണ്ടാണ് ഇന്നും ഇവിടെ നിലനിൽക്കുന്നത്. ഈ രണ്ടു ക്ഷേത്രങ്ങളിൽ വടക്കു ദിശയിൽ ആണ് ഭോഗാനന്ദീശ്വരൻ ഉള്ളത്. കർണ്ണാടകയിലെ ദ്രാവിഡ വാസ്തുവിദ്യയുടെ നോളമ്പവാടി ശൈലിയിൽ നിലനിൽക്കുന്ന ഏറ്റവും പഴയ ക്ഷേത്രമാണിതെന്നാണ് ചരിത്രം പറയുന്നത്. അതിനു ശേഷമാണ് അരുണാചലേശ്വര ക്ഷേത്രം ഇതിനോട് ചേർത്ത് നിർമ്മിക്കുന്നത്. ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇരു ക്ഷേത്രങ്ങളും സംരക്ഷിക്കപ്പെടുന്നത്.

ചരിത്രം പറയുന്നത് ബനാ രാജ്ഞിയായ രത്‌നാവലിയാണ് ഈ ക്ഷേത്രം ആദ്യം നിർമ്മിച്ചതെതെന്നാണ്. തുടർന്ന് ഗംഗാ രാജവംശം, ചോളർ, ഹൊയ്‌സാലർ, പല്ലവ രാജവംശം, വിജയനഗര രാജാക്കന്മാർ എന്നിങ്ങനെ ഈ കാലത്ത് ഇതിനെ കീഴടക്കുകയും ഭരിക്കുകയും ചെയ്തു. ഓരോ ഭരണാധികാരികളും ഓരോ കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്. ശിവനും പാർവതിയും പ്രതിഷ്ഠയുള്ള യഥാർത്ഥ ഭോഗ നന്ദീശ്വര ക്ഷേത്രം ബനാ രാജവംശം നിർമ്മിച്ചപ്പോൾ 11-ാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ മേൽക്കൂര നിർമ്മിക്കുക യും11-ാം നൂറ്റാണ്ടിലെ ചോള രാജാക്കന്മാർ മേൽക്കൂര നിർമ്മിച്ചപ്പോൾ ഹൊയ്‌സാല രാജവംശം ക്ഷേത്രനിർമ്മാണത്തോടൊപ്പം വിവാഹ മണ്ഡപവും കൂട്ടിച്ചേർത്തു. തുടർന്ന് പതിമൂന്നാം നൂറ്റാണ്ടിൽ വിജയനഗര രാജാക്കന്മാരാണ് പുറം മതിലും കെട്ടിടങ്ങളും ക്ഷേത്രത്തോട് കൂട്ടിച്ചേർത്തത്.

കർണ്ണാടകയിലെ പുരാതന ക്ഷേത്രം

കർണ്ണാടകയിലെ ഇന്നും നിലനിൽക്കുന്ന പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ഭോഗനന്ദീശ്വർ ക്ഷേത്രം. ഭോഗ നന്ദീശ്വര ക്ഷേത്രത്തിൽ അരുണാചലേശ്വര, ഉമാ മഹേശ്വര, യോഗ നന്ദീശ്വര എന്നീ മൂന്ന് ക്ഷേത്രങ്ങളുണ്ട്. അരുണാചലേശ്വരൻ ശിവന്‍റെ ബാല്യകാലത്തെയുംഭോഗനന്ദീശ്വരൻ യൗവ്വന കാലത്തെയും യോഗനന്ദീശ്വരൻ അവസാന കാലത്തെയും പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം.

ഭോഗ നന്ദീശ്വരനും ഉമാ മഹേശ്വര ക്ഷേത്രവും

ഭോഗ നന്ദീശ്വര ക്ഷേത്രം ശിവന്റെ യൗവനകാലഘട്ടത്തെ ചിത്രീകരിക്കുന്നു. ക്ഷേത്രത്തിന്റെ മൊത്തത്തിലുള്ള വിശ്വാസങ്ങളും ഇതിനെ ചുറ്റിയാണുള്ളത്. യൗവനം സന്തോഷിക്കാനും ജീവിതം ആസ്വദിക്കാനുമുള്ള സമയമായതിനാൽ വർഷം മുഴുവനും ഈ ക്ഷേത്രത്തിൽ നിരവധി ഉത്സവങ്ങൾ നടക്കുന്നുണ്ട്.

അതേ സമയം ഉമാ മഹേശ്വര ക്ഷേത്രം ശിവനും പാർവതിയും തമ്മിലുള്ള വിവാഹത്തെയും തുടർന്നുള്ള ചടങ്ങുകളെയും ചിത്രീകരിക്കുന്നു. നവദമ്പതികൾ നവദമ്പതികൾ ശിവന്റെയും പാർവതിയുടെയും അനുഗ്രഹം വാങ്ങുന്നതിനായി ഈ ക്ഷേത്രം സന്ദർശിക്കാറുണ്ട്. വിവാഹശേഷം ഇവിടം സന്ദർശിക്കുന്നത് വളരെ നല്ലതാണെന്ന് ഒരു വിശ്വാസവും ഉണ്ട്.

എന്നാൽ നന്ദി കുന്നുകളുടെ മുകളിൽ സ്ഥിതി ചെയ്യുന്ന യോഗ നരസിംഹ ക്ഷേത്രത്തിൽ അങ്ങനെ ഉത്സവങ്ങളോ ആഘോഷങ്ങളോ കാണാൻ സാധിക്കില്ല.ഇത് ശിവൻ ത്യാഗത്തിന്റെ ഘട്ടത്തിലാണെന്ന് സൂചിപ്പിക്കുന്നു.

വിവാഹം കഴിഞ്ഞവർ ഇവിടെ വന്നാൽ

വിവാഹശേഷം നവദമ്പതികൾ സന്ദര്‍ശിച്ചിരിക്കേണ്ട ഒരു ക്ഷേത്രമെന്ന നിലയിൽ ഭോഗ നന്ദീശ്വർ ക്ഷേത്രം പ്രസിദ്ധമാണ്. ഉമാ മഹേശ്വരി ക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തിലാണ് ഈ ക്ഷേത്രമുള്ളത്. ദീർഘദാമ്പത്യത്തിന് കീർത്തി കേട്ടിട്ടുള്ളതു കൂടിയാണ് ഈ ക്ഷേത്രം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനും ഭദ്രതയ്ക്കും ഇവിടെ വന്നു പ്രാർത്ഥിച്ചാൽ മതി എന്ന വിശ്വാസവും

ഭോഗനന്ദീശ്വര ക്ഷേത്രത്തിൽ എത്തുവാൻ

സ്വന്തം വാഹനത്തിൽ അല്ലാ യാത്രയെങ്കിൽ സ്വകാര്യ ടാക്സികളെയോ ഓട്ടോറിക്ഷകലെയോ ആശ്രയിച്ചു മാത്രമേ ഇവിടെ ഭോഗനന്ദീശ്വര ക്ഷേത്രത്തിൽ എത്താൻ സാധിക്കു. നന്ദിദുർഗയുടെ താഴെയുള്ള ഗ്രാമത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ സഞ്ചരിക്കണം ക്ഷേത്രത്തിലെത്തുവാൻ. പൊതുഗതാതഗതം ഇവിടേക്ക് വളരെ കുറവാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+