വാരാന്ത്യങ്ങളിൽ നീണ്ട അവധി കിട്ടുമ്പോൾ നാട്ടില്‍ പോയില്ലെങ്കിൽ ബെംഗളൂരു നിവാസികൾക്ക് അടുത്ത പ്ലാൻ നാടു ചുറ്റലാണ്. പ്രത്യേകിച്ച് ഒരിടം ഇല്ലെങ്കിൽ പോലും വണ്ടിയെടുത്ത് കറങ്ങുവാനും സമീപ ഇടങ്ങൾ കണ്ടു വരാനും എല്ലാവർക്കും വലിയ ഉത്സാഹമാണ്. ബാംഗ്ലൂരിന് അടുത്തും അകലെയും ഒക്കെയായി നിരവധി സ്ഥലങ്ങളാണ് ഒറ്റ ദിവസത്തിലും അല്ലാതെയും പോയി വരുവാനുള്ളത്. പ്രത്യേകിച്ച് നീണ്ട വാരാന്ത്യങ്ങളോ രണ്ടോ മൂന്നൂ അതിലധികമോ ദിവസങ്ങൾ അടുപ്പിച്ച് അവധി കിട്ടുമ്പോഴോ പ്ലാൻ ചെയ്തു പോകാൻ പറ്റിയ സ്ഥലങ്ങള്‍..
ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് ഇങ്ങനെ പോക്കറ്റ് കീറാതെ, മൂന്നോ നാലോ ദിവസം സന്ദര്‍ശിച്ച് മടങ്ങിവരാൻ പറ്റുന്ന സ്ഥലങ്ങളാണ് പരിചയപ്പെടുത്തുന്നത്. പൊതുവേ ബജറ്റ് യാത്രക്കാർക്ക് പറ്റിയ സ്ഥലങ്ങളാണ് ഇവയെല്ലാമെങ്കിലും സീസൺ, ഫെസ്റ്റിവൽ തുടങ്ങിയ കാര്യങ്ങൾക്കനുസരിച്ച് ബജറ്റിൽ കാര്യമായ മാറ്റങ്ങൾ വന്നേക്കാം. ഇതാ അയ്യായിരം രൂപയിൽ താഴെ ചെലവാക്കി, ബെംഗളൂരുവിൽ നിന്ന് പോയി വരാൻ പറ്റിയ സ്ഥലങ്ങൾ.

കൂര്‍ഗ്
പൊതുവേ ചെലവേറിയ സ്ഥലങ്ങളുടെ പട്ടികയിലാണ് കൂർഗിനെ സഞ്ചാരികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. താമസവും ഭക്ഷണവും സഞ്ചാരവുമെല്ലാം കൂർഗ് യാത്രയിൽ പോക്കറ്റ് കീറുമെങ്കിലും കൃത്യമായി പ്ലാൻ ചെയ്തു പോയാൽ ബജറ്റിൽ ഒതുക്കി നിര്ത്താൻ സാധിക്കുന്ന ഇടമാണ് കൂർഗ്. കാപ്പിത്തോട്ടങ്ങൾ, വെള്ളച്ചാട്ടം, കുന്നുകൾ, മല, ഓറഞ്ച് തോട്ടങ്ങൾ എന്നിങ്ങനെ പ്രകൃതി സ്നേഹികൾക്ക് വേണ്ടതെല്ലാം ഇവിടുന്ന് ലഭിക്കുന്നു. ബാംഗ്ലൂരിൽ നിന്ന് നേരിട്ട് ഇവിടേക്ക് ബസ് സർവീസുകൾ ലഭ്യമാണ്. ട്രെയിനിന് വരാനാണെങ്കിൽ മൈസൂരിൽ ഇറങ്ങി വേണം വരാൻ.
ആഢംബര ഹോട്ടലുകളേക്കാൾ ബജറ്റ് ഫ്രണ്ട്ലി ആയ ഹോംസ്റ്റേകളും കോട്ടേജുകളും കൂർഗിലെ താമസത്തിന് തിരഞ്ഞെടുക്കാം. ട്രെക്കിങ്, റാഫ്ടിങ്, ഭക്ഷണം, ആശ്രമങ്ങൾ, വെള്ളച്ചാട്ടം തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. നാലോ അഞ്ചോ ദിവസം ചെലവഴിച്ചാലും പതിനായിരം രൂപയിൽ കൂടുതലാവില്ല എന്നതുറപ്പ്.

ചിക്കമഗളൂർ
ബെംഗളൂരുവിൽ നിന്ന് പോകാൻ പറ്റിയ ചെലവ് കുറഞ്ഞ, പച്ചപ്പ് കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് ചിക്കമഗളൂർ. ബാംഗ്ലൂരിൽ നിന്ന് നേരിട്ട് ട്രെയിനും ബസുകളും ഇവിടേക്കുണ്ട്. റോഡ് മാർഗമാണെങ്കിൽ 245 കിലോമീറ്റര് ദൂരമുണ്ട്. ഇത് ഏകദേശം അഞ്ച് മണിക്കൂറിൽ എത്തിച്ചേരും. പ്രകൃതി സ്നേഹികൾക്കും ട്രെക്കിങ്ങും നീണ്ട നടത്തവും ഒക്കെ ആഗ്രഹിക്കുന്നവർക്കും പറ്റിയ സ്ഥലമാണിത്.
ചിക്കമംഗളൂരുവിന്‍റെ യഥാര്‍ഥ കാഴ്ചകള്‍ കാണണമെങ്കിലും രുചികൾ പരീക്ഷിക്കണമെങ്കിലും ഇവിടുത്തെ ഹോം സ്റ്റേകളിൽ കഴിയണം. വലിയ പ്ലാന്‍റേഷനുകളുടെ ഭാഗമായി നടത്തുന്ന, തോട്ടങ്ങൾക്ക് നടുവിലുള്ള ഈ സ്ഥലങ്ങളിൽ നിന്നാൽ ചിക്കമഗളൂരുവിലെ നിങ്ങൾക്ക് മൊത്തത്തിൽ മനസ്സിലാക്കാം. ഒരാഴ്ചയോളം അടുത്ത് ചെലവഴിച്ചാലും പതിനായിം രൂപയിൽ പോയി വരാൻ സാധിക്കും.
മൈസൂർ
ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്ക് പോകാത്തവർ ചുരുക്കമാണെങ്കിലും മൂന്നോ നാലോ ദിവസം ഇവിടെ ചെലവഴിക്കുന്നവർ ഇല്ലായിരിക്കും. ശരിക്കും മൈസൂരിനെ കാണാനും ഓരോ ഇടങ്ങൾ സന്ദര്‍ശിക്കാനു കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണം. കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമല്ലാതെ, മാർക്കറ്റുകൾ, പാര്‌ക്കുകള്, ഗ്രാമങ്ങൾ, പക്ഷി സംരക്ഷണ കേന്ദ്രങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിങ്ങനെ പോയി കാണാൻ പറ്റിയ സ്ഥലങ്ങൾ ധാരാളമുണ്ട്. ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്ക് ബസിനോ ട്രെയിനിനോ പോകാം.
വയനാട്
ബാംഗ്ലൂരില്‍ നിന്ന് രണ്ടോ മൂന്നോ ദിവസം നീണ്ട യാത്രകൾക്ക് സുഖമായി പോയി വരാൻ സാധിക്കുന്ന ഇടമാണ് വയനാട്. ബാംഗ്ലൂരില്‍ നിന്ന് 280 കിലോമീറ്റർ ദൂരമുള്ളു എന്നത് മാത്രമല്ല, ഇവിടെ വന്നാൽ ഏതു തരം യാത്രക്കാർക്കും ആസ്വദിക്കാൻ വേണ്ടത് ലഭിക്കും. ട്രെക്കിങ്, വെള്ളച്ചാട്ടങ്ങൾ, ബോട്ടിങ്, ഡാം, തേയിലത്തോട്ടങ്ങൾ, ജംഗിൾ സഫാരി, ഹൈക്കിങ് തുടങ്ങിയവ ഇവിടെയുണ്ട്. കൂടാതെ വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നതിനാല്‍ മൂന്നും നാലും ദിവസം ചെലവഴിച്ച് കാണാനുള്ളത് ഇവിടെയുണ്ട്.
യാത്രകൾ ബജറ്റ് ഫ്രണ്ട്ലി ആകാൻ
പൊതുഗതാഹത മാർഗ്ഗങ്ങൾ- ട്രെയിൻ അല്ലെങ്കിൽ ബസ് ഉപയോഗിക്കുക, സൈറ്റ് സീയിങ്ങിന് ഷെയർ ടാക്സി വിളിക്കാം.
മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ അവസാന നിമിഷത്തിലെ വിലക്കൂടുതലിൽ നിന്ന് ഒഴിവാകാം.
താമസത്തിന് ബജറ്റ് ഹോട്ടലുകൾ, ഹോസ്റ്റലുകൾ, ഡോർമിറ്ററികൾ തുടങ്ങിയവ പരിഗണിക്കുക.
ഭക്ഷണം കഴിവതും പ്രാദേശികമായി മാർക്കറ്റുകളിൽ നിന്നോ ഫൂഡ് സ്ട്രീറ്റിൽ നിന്നോ കഴിക്കാം.
ചെലവ്
യാത്ര- പോയി വരാൻ 2500- 3000
താമസം ഒരു രാത്രിക്ക് 30-700 വരെ, ആകെ 2000- 4000 വരെ
ഭക്ഷണം- 1500- 2000
സ്ഥലം കാണൽ- 1000-2000
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














