Search
  • Follow NativePlanet
Share
» »നന്ദി ഹിൽസ് യാത്ര മടുപ്പിച്ചോ? സമയമാണ് പ്രധാനം.. തിരക്കില്ലാതെ കണ്ടിറങ്ങാം, പോകേണ്ട നേരം ഇത്

നന്ദി ഹിൽസ് യാത്ര മടുപ്പിച്ചോ? സമയമാണ് പ്രധാനം.. തിരക്കില്ലാതെ കണ്ടിറങ്ങാം, പോകേണ്ട നേരം ഇത്

നന്ദി ഹിൽസ് എന്നു കേൾക്കുമ്പോൾ തന്നെ ബാംഗ്ലൂരിൽ പലരുടെയും മുഖം ഒന്നു ചുളിഞ്ഞേക്കാം. ബെംഗളൂരുവിൽ വന്നകാലം മുതൽ പോകുന്ന ഇടമാണെന്നത് മാത്രമല്ല, ഒന്നോ രണ്ടോ തവണയിൽ കൂടുതൽ പോയി കാണാനുള്ളതൊന്നും നന്ദി ഹിൽസിൽ ഇല്ല എന്നാണ് പൊതുവേ ഉള്ള ഒരു അഭിപ്രായം. കാര്യങ്ങളിങ്ങനെയാണെങ്കിലും അവധി ദിവസങ്ങളിലും മറ്റും ഇവിടേക്ക് അടുക്കാൻ പറ്റാത്ത തിരക്കായിരിക്കുകയും ചെയ്യും. എന്നാൽ നന്ദി ഹില്‍സ് കാണാൻ നിങ്ങൾ ഏതു സമയത്താണ് പോകുന്നത് എന്നു നോക്കി യാത്രയുടെ മൊത്തത്തിലുള്ള മൂഡ് മാറ്റാം.

നാട്ടിൽ നിന്ന് വീട്ടുകാരോ സുഹൃത്തുക്കളോ ഒക്കെ വന്നാൽ അവരെയും കൊണ്ട് ഒരു ഔട്ടിങ് പോകാനാണെങ്കിൽ ആദ്യത്തെ സ്ഥലം നന്ദി ഹിൽസ് ആയിരിക്കും. എന്നാൽ നന്ദി ഹിൽസിലെ സൂര്യോദയം കാണാൻ പുലർച്ചെ മൂന്നിനും നാലിനും ഒക്കെയിറങ്ങി അവിടെയെത്തുമ്പോഴാകട്ടെ വണ്ടികളുടെ നീണ്ടനിരയാവും സ്വാഗതം ചെയ്യുക. പ്രത്യേകിച്ച് അവധിയോ ആഴ്ചാവസാനങ്ങളോ ഒക്കെയാണെങ്കില് ഒന്നും പറയേണ്ട. നന്ദി ഹില്‍സ് സന്ദര്‍ശിക്കാൻ പറ്റിയ സമയം അറിയാത്തതാണ് ഇതിന്‍റെ കാരണം.

ബാംഗ്ലൂർ-നന്ദി ഹിൽസ് റോഡ് ട്രിപ്പ്

മുൻകൂട്ടി പ്ലാൻ ചെയ്യാതെ എപ്പോൾ വേണമെങ്കിലും ധൈര്യമായി സഞ്ചാരികൾക്ക് ചെല്ലാൻ കഴിയുന്ന ബെംഗലുരുവിന് സമീപമുള്ള ലക്ഷ്യസ്ഥാനമാണ് നന്ദി ഹില്‍സ്. ഒരു ബൈക്ക് റൈഡ് അല്ലെങ്കില്‍ ബസിലൊരു യാത്ര- നന്ദിയിലേക്ക് ഒരുതവണയെങ്കിലും ഇതിലൊന്ന് പരീക്ഷിക്കണം. ഒരേ റൂട്ടും കാഴ്ചകളും വളവും തിരിവും ഒക്കെയണെങ്കിലും രണ്ടും തരുന്ന ആവേശവും അനുഭവവും തീർത്തും വ്യത്യസ്തമാണ്.
ബാംഗ്ലൂർ എയർപോർട്ട് റോഡിലെ ഹെബ്ബാൾ ഫ്ലൈ ഓവറിൽ നിന്നും 50 കിലോമീറ്റർ ദൂരെയാണ് നന്ദി ഹിൽസ് സ്ഥിതി ചെയ്യുന്നത്.

നന്ദി ഹിൽസ് കാണാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാൻ സാധിക്കുന്ന ഇടമാണ് നന്ദി ഹിൽസ്. മഴയുള്ള ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ ഇവിടേക്കുള്ള യാത്രകള് ഒഴിവാക്കുന്നതായിരിക്കും നല്ലത്. നന്ദി ഹില്‍സ് കാണാൻ പറ്റിയ സമയവും ഏറ്റവും തിരക്ക് അനുഭവപ്പെടുന്നതും സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള സീസൺ ആണ്. തണുപ്പും കോടമഞ്ഞും നിറഞ്ഞ കാലാവസ്ഥയും വെയിലില്ലാത്തതും ഒക്കെ ഇതിനു കാരണമാണ്. തുടർന്നു മാർച്ച് മുതൽ മേയ് വരെയും ഇവിടം നല്ലതാണ്.

നന്ദി ഹിൽസിലേക് എപ്പോൾ പോകണം?

ഇവിടെയാണ് പലരും ക്ഷീണിക്കുന്നത്. അതിരാവിലെ പോകുന്നതും ഉച്ചയ്ക്ക് വെയില്‍ മൂത്തു നിൽക്കുമ്പോൾ കുന്നു കയറുന്നതുമെല്ലാം ഇനിയൊരു യാത്ര വരാന്‍ തോന്നിപ്പിക്കാത്ത വിധത്തിൽ മടുപ്പിക്കും. മേഘം പാൽക്കടൽ പോലെ ഒഴുകിനീങ്ങുന്ന കാഴ്ച കാണാനാണ് പലരും പുലര്‍ച്ചെ ഇവിടെ എത്തുന്നതെങ്കിലും തിരക്ക് കാരണം സാധിച്ചെന്നു വരില്ല. അതുകൊണ്ട് തന്നെ സൂര്യോദയം കഴിഞ്ഞ് ആദ്യത്തെ തിരക്ക് കുറയുന്ന സമയമാണ് എപ്പോഴും നന്ദി ഹില്‍സ് കാണാൻ നല്ലത്. ഇതിനു വേറെയും കുറച്ച് കാരണങ്ങളും കൂടിയുണ്ട്.

മനോഹരമായ കാഴ്ചകൾ

സൂര്യോദയത്തോട് അടുപ്പിച്ചാണ് നന്ദി ഹില്‍സ് ഏറ്റവും മനോഹരമാകുന്നത്. സമീപ പ്രദേശങ്ങളുടെ പനോരമിക് കാഴ്ചകളും തൊട്ടുമുൻപ് മേഘത്തിൽ മൂടിക്കിടന്ന ഇടങ്ങളിലെ
പഞ്ഞിക്കെട്ടു പോലുള്ള മേഘം മെല്ലേ മാറിത്തുടങ്ങുന്നതും അകലെയുള്ള ഇടങ്ങള്‍ തെളിഞ്ഞ് വരുന്നതുമെല്ലാം ആസ്വദിക്കാം. ഒപ്പം തണുപ്പു നിറഞ്ഞ കാലാവസ്ഥയിൽ ഇവിടം ചുറ്റിക്കറങ്ങി കാണുകയും ചെയ്യാം. നേരം വൈകുംതോറും വെയിലിന് കട്ടികൂടുകയും വേണം നമ്മൾ ക്ഷീണിക്കാൻ തുടങ്ങുകയും ചെയ്യും.

ഫോട്ടോ എടുക്കാം

അതിമനോഹരമായ ചിത്രങ്ങൾ പകർത്തുവാനും കൂടിയാണല്ലോ നമ്മൾ നന്ദി ഹിൽസിലേക്ക് പോകുന്നത്. പ്രകൃതിഭംഗിയാർന്ന ഇടങ്ങൾ മാത്രമല്ല, പൗരാണിക നിർമ്മിതികളും പാറക്കെട്ടുകളോട് ചേർന്ന ക്ഷേത്രങ്ങളും തകർന്നു കിടക്കുന്ന നിർമ്മിതികളും ഇവിടെ ധാരാളമുണ്ട്. ഇവയുടെ ചിത്രങ്ങൾ പകർത്തുവാനും അധികം വെയിൽ വരുന്നിനു മുൻപേ സന്ദർശിക്കുന്നതാണ് നല്ലത്. രാവിലെയുള്ള പ്രകാശം പോകാതെ നല്ല ഭംഗിയുള്ള ചിത്രങ്ങൾ പകർത്താൻ സാധിക്കും.

നിർമ്മിതികൾ കാണാം

നടന്നു കാണുവാൻ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. പഴയ കോട്ടയുടെ അവശിഷ്ടങ്ങൾ, ഭരണത്തിന്‍റെ ശേഷിപ്പുകളായ നിർമ്മിതികൾ, പഴയ ക്ഷേത്രങ്ങൾ, കുളങ്ങൾ എന്നിങ്ങനെ കുറേ കാഴ്ചകൾ, സമയം പോകുന്നതിനനുസരിച്ച് ഇവിടെ വെയിൽ കൂടുകയും പിന്നീട് നടന്നു സ്ഥലങ്ങൾ കാണാനായി മടുപ്പ് തോന്നുകയും ചെയ്യും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+