Search
  • Follow NativePlanet
Share
» »ബെംഗളുരു- സീഗെ ഗുഡ്ഡ യാത്ര; ഹസ്സനിലെ അറിയപ്പെടാത്ത ഇടം, കാറ്റാടിപ്പാടങ്ങളും കിടിലൻ വ്യൂ പോയിന്‍റും

ബെംഗളുരു- സീഗെ ഗുഡ്ഡ യാത്ര; ഹസ്സനിലെ അറിയപ്പെടാത്ത ഇടം, കാറ്റാടിപ്പാടങ്ങളും കിടിലൻ വ്യൂ പോയിന്‍റും

ബെംഗളൂരു യാത്ര: മുകളിൽ നീലാകാശവും താഴെ പച്ചപ്പും.. ഇതിനു രണ്ടിനും നടുവിലായി കുന്നിൽ മുകളിൽ ആകാശത്തേയ്ക്ക് മുട്ടി നിൽക്കുന്ന കാറ്റാടി മരങ്ങൾ... ബാംഗ്ലൂരിന്‍റെ നഗരത്തിരക്കുകളും കോണ്‍ക്രീറ്റ് വനങ്ങളും പിന്നിട്ട് ഇറങ്ങിത്തിരിക്കാൻ തീരുമാനിച്ചാൽ കയറിച്ചെല്ലാന്‍ പറ്റിയ ഇടമാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്...സീഗ ഗുഡ്ഡ

കുന്നുകളുടെ മുകളിൽ പ്രകൃതി ഒളിപ്പിച്ചിരിക്കുന്ന ഒരു രഹസ്യയിടം... കയറിച്ചെന്നാൽ തിരിച്ചിറങ്ങാൻ തോന്നാത്ത വിധത്തിൽ മനോഹരമായ ഒരിടം. മലമുകളിലെ കാറ്റിന്‍റെ ശക്തിയിൽ കറങ്ങുന്ന കാറ്റാടി മരങ്ങളും വിശാലമായ പ്രദേശതത്തിന്‍റെ പച്ചപ്പു നിറഞ്ഞ കാഴ്ചകളും.. ഇത്രയുമൊക്കെ കേൾക്കുമ്പോൾ അടുത്ത വാരാന്ത്യം സീഗഗുഡ്ഡയിലേക്ക് പോയാൽ മതിയെന്ന് തോന്നുന്നില്ലേ...

ബാംഗ്ലൂരിൽ നിന്നും 196 കിലോമീറ്റർ അകലെ ഹസ്സൻ ജില്ലയുടെ ഭാഗമായ സീഗെ ഗുഡ്ഡ അധികമാർക്കും അത്ര പരിചയമില്ലാത്ത സ്ഥലമാണ്. വാരാന്ത്യ യാത്രകൾക്കും നീണ്ട റൈഡിനും ഒക്കെ പോകാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ എന്തുകൊണ്ടും മികച്ച ഇടമാണ് സീഗ ഗുഡ്ഡെ. നിങ്ങളുടെ യാത്രാ ലിസ്റ്റിൽ ഭംഗിയുള്ള റോഡിലൂടെ നീണ്ട ഡ്രൈവ്, ട്രെക്കിങ്, കുന്നിൻ മുകളിലേക്കുള്ള കയറ്റം, അവിടെയെത്തിയാലുള്ള മനോഹര കാഴ്ചകൾ എന്നിങ്ങനെ ഒറ്റ യാത്രയിൽ ചെയ്യാന് പറ്റിയതെല്ലാം ഇവിടെയുമുണ്ട്.

ബെംഗളുരു നഗരത്തിൽ നിന്നും മൂന്നു മണിക്കൂർ 40 മിനിറ്റാണ് സീഗെ ഗുഡ്ഡയിലേയ്ക്കുള്ള യാത്രാ സമയം. നഗരത്തിൽ നിന്ന് വിട്ട് ഗ്രാമപ്രദേശങ്ങളിലേക്ക് കടക്കുന്നതോടെ യാത്രയുടെ യഥാർത്ഥ രസം ആരംഭിക്കും. ലക്ഷ്യസ്ഥാനം അടുക്കുംതോറും കാഴ്ചകൾ മാറിവരും. കെട്ടിടങ്ങളും തിരക്കിട്ട റോഡുകളും ഒക്കെ പിന്നിലാക്കി ഇരുവശങ്ങളിലും വലിയ തണൽമരങ്ങൾ നിൽക്കുന്ന വഴികളിലൂടെ, ചെറിയ വെയിലിലാവും യാത്ര മുന്നേറുക.

ഹാസൻ- സീഗ ഗുഡ്ഡ യാത്ര

ഹാസനിൽ നിന്നും സീഗ ഗുഡ്ഡയിലേക്ക് ഏകദേശം 15 കിലോമീറ്റർ ദൂരം സ‍ഞ്ചരിക്കാനുണ്ട്. സാധാരണ ട്രാഫിക്കിൽ അരമണിക്കൂർ സമയം ഈ യാത്രയ്ക്കെടുക്കും. ഹാസനിൽ നിന്ന് ബേളൂർ റോഡ് വഴി 18 കിമിയും ഹലേബിഡു റോഡ് വഴി 16 കിലോമീറ്ററുമാണ് ദൂരം. ഇിൽ ഹാസൻ- ഹലേബിഡു റോഡ് വഴിയുള്ള യാത്രയാണ് നല്ലത്. ഇതുവഴിയാണ് വരുന്നതെങ്കിൽ ഹാസനിൽ നിന്ന് 13 കിലോമീറ്റർ കഴിഞ്ഞ് ഇടതുവശത് ഒരു ക്ഷേത്രകവാടത്തോട് കൂടിയ വഴി കാണാം.

seege gudda attractions

ഇനിയാണ് രസകരമായ കാഴ്ചകൾ. മൺവഴിയിലൂടെ തുടങ്ങുന്ന യാത്ര മെല്ലേ ടാറിട്ട റോഡിലേക്ക് കയറും. ആദ്യം കുറച്ച് കടകളും കൃഷിയിടങ്ങളും ഒക്കാ കാണാം. തുടർന്നങ്ങോട്ട് ഇരുവശവും തുറസ്സായ വഴിയിലൂടെ മൂന്നിൽ കാണുന്ന മലയിലേക്കുള്ള യാത്ര തുടരുകയാണ്. പച്ചക്കറികളും ധാന്യങ്ങളും വിളഞ്ഞു നിൽക്കുന്ന പാടങ്ങൾ, തണലേകാൻ ഇടയ്ക്കിടെയുള്ള വലിയ മരങ്ങൾ എന്നിങ്ങനെ പോകുന്നു ഇവിടുത്തെ കാഴ്ചകൾ. കൃഷിയിടങ്ങൾ പിന്നിട്ടുള്ള യാത്ര ഇതുവഴി പുരോഗമിക്കുകയാണ്.

മുന്നോട്ടേയ്ക്ക് പോകുന്നതോടെ അകലെ മലമുകളിൽ കാറ്റാടി മരങ്ങൾ കാണാം. ഇവിടെയെത്തുമ്പോഴേയ്ക്കും റോഡ് ഒരു ഓഫ് റോഡിനുള്ള മട്ടായി മാറിയിട്ടുണ്ടാകും. മുന്നിലെ മനോഹര കാഴ്ച ലക്ഷ്യമാക്കി ചെറിയ കാട് പിന്നിട്ടുവേണം പോകുവാന്. വഴി മോശമായി വന്നേക്കാമെങ്കിലും അത് നിങ്ങളുടെ ലക്ഷ്യത്തിൽ നിന്നും മാറ്റില്ല. മുകളിലേക്ക് കയറുംതോറും കാറ്റാടമരങ്ങൾ അടുത്തെത്തുന്ന പ്രതീതിയാണ്. വലിയ പങ്കായ കറങ്ങിവരുന്ന കാഴ്ച രസകരമായ ഒരനുഭവമാണ്.

മലമുകളിലെ വ്യൂ പോയിന്‍റിൽ എത്തുമ്പോഴേയ്ക്കും മറ്റൊരു നാട്ടിലെത്തിയ പ്രതീതിയാണ് ഉണ്ടാവുക. നീണ്ട വഴികൾ, പച്ചപ്പ് നിറഞ്ഞ കുന്നിൽ വണ്ടികൾ വരുന്ന വഴിയുടെ പാടുകൾ, ദൂരെ അതിമനോഹരമായ ജലാശയങ്ങളുടെയും പച്ചപ്പിന്‍റെയും കാഴ്ത, കാറ്റാടിമരങ്ങളുടെ കാഴ്ച എന്നിങ്ങനെ ഒരുപാടുണ്ട്. മാതക്രമല്ല, കയറിവരുന്ന വഴിയിൽ ഭംഗിയുള്ള, വിശ്വാസികൾ ഏറെയെത്തുന്ന ഒരു ശിവക്ഷത്രവും കാണാം.

സിദ്ധേശ്വര ക്ഷേത്രം കാണാം

മലമുകളിലെ കാഴ്ചകളും ട്രെക്കിങ്ങും കൂടാതെ സിദ്ധേശ്വര ക്ഷേത്രം കൂടി സന്ദർശിച്ചു വേണം ഇവിടുന്ന് മടങ്ങാൻ, സീഗെ ഗുഡ്ഡ കുന്നിന്‍റെ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഈ ക്ഷേത്രം ഹൊയ്‌സാല രാജവംശത്തിൻ്റെ കാലത്ത് നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹൊയ്‌സാല വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമായ സങ്കീർണ്ണമായ കൊത്തുപണികളും ശിൽപങ്ങളും ഇവിടെ കാണാം.

പുലർച്ചെ സൂര്യോദയം കാണാനോ അല്ലെങ്കിൽ സൂര്യാസ്തമയം കാണാനോ ഇവിടേക്ക് വരുന്നതാണ് നല്ലത്. കൂടാതെ സീഗെ ഗുഡ്ഡ മാത്രമായി കാണാൻ വരാതെ, ഹാസനിലെ മറ്റു പ്രധാന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി രണ്ട് ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നതാണ് മികച്ച കാര്യം, ഹലേബിഡുവിലെ ഹൊയ്‌സാലേശ്വര ക്ഷേത്രം , ബേലൂരിലെ ചെന്നകേശവ ക്ഷേത്രം തുടങ്ങിയവ അതിൽ ചിലത് മാത്രമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+