Search
  • Follow NativePlanet
Share
» » ബാംഗ്ലൂർ യാത്ര: കറങ്ങി നടക്കാൻ അഞ്ച് ഇടം, ദൂരം കുറവ്, കൂടുതൽ കാഴ്ചകൾ

ബാംഗ്ലൂർ യാത്ര: കറങ്ങി നടക്കാൻ അഞ്ച് ഇടം, ദൂരം കുറവ്, കൂടുതൽ കാഴ്ചകൾ

ബാംഗ്ലൂരിൽ ഇനി യാത്രകളുടെ സമയമാണ്. ചൂടൊക്കെ മാറി തണുപ്പ് എത്തുന്ന ഈ സമയമാണ് മനസ്സിലാഗ്രഹിച്ച പല യാത്രകളും നടത്താൻ യോജിച്ച കാലം. ചൂടു കാരണം മാറ്റിവച്ച പ്ലാനുകൾ പൊടിതട്ടിയെടുത്താലോ. അധിക ദൂരമൊന്നും പോകാൻ കഴിഞ്ഞില്ലെങ്കിലും ബാംഗ്ലൂരിന് അടുത്തുള്ള കുറച്ച് സ്ഥലങ്ങൾ കണ്ടില്ലെങ്കിൽ അത് നഷ്ടമായിരിക്കും.

ഇതാ കർണ്ണാടകയുടെ തന്നെ ഭാഗമായ, ബാംഗ്ലൂരിൽ നിന്നും അധികം ദൂരത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ഇടങ്ങളിലേക്ക് ഓരോ ചെറിയ യാത്രകൾ പ്ലാൻ ചെയ്താലോ? വെയിലും ചൂടും ഇല്ലാതെ, ക്ഷീണമറിയാതെ പോയി വരാൻ സാധിക്കുന്ന ബാംഗ്ലൂരിനടുത്തുള്ള അഞ്ച് സ്ഥലങ്ങളിതാ..

Bangalore Travel Plan

1. ഹോസ്കോട്ടെ

ബാംഗ്ലൂരിൽ നിന്നും കുഞ്ഞൻ യാത്രകൾക്ക് പറ്റിയ സ്ഥലമാണ് ഹോസ്കോട്ടെ. കർണ്ണാടകയിലെ പ്രധാനപ്പെട്ട ടൗണുകളിലൊന്നായ ഇവിടം അതിന്‍റെ പ്രകൃതിഭംഗിക്കും ക്ഷേത്രങ്ങൾക്കും മറ്റും ഏറെ പ്രസിദ്ധമാണ്. ബാംഗ്ലൂർ റൂറല്‍ ജില്ലയുടെ ഭാഗമാണെങ്കിലും നഗരത്തിന്‍റേതായ യാതൊരു തിരക്കും ബഹളങ്ങളും ഇവിടെ കാണാനില്ലെന്നു മാത്രമല്ല, തീർത്തും ഗ്രാമീണ കാഴ്ചകളാണ് നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്.

ഹോസ്കോട്ടെ ലേക്ക് ആണ് ഹോസ്കോട്ടയിലെ പ്രധാന ആകർഷണം. പച്ചപ്പു നിറഞ്ഞ പശ്ചാത്തലത്തില‍് കിടക്കുന്ന ഇവിടെ വെറുതേ വന്നിരിക്കാൻ മാത്രമല്ല, പക്ഷികളെ നിരീക്ഷിക്കാനും ഫോട്ടോ എടുക്കാനും എല്ലാം പറ്റിയ ഇടമാണ്. ഈശ്വര ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, സപ്തമാതാ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ. ഒരു ദിവസത്തെ ചെറിയ ഒരു ട്രിപ്പ് ആഗ്രഹിക്കുന്നവർക്ക് ബാംഗ്ലൂരിൽ നിന്നും 27 കിമി അകലെയുള്ള ഹോസ്കോട്ടെ തിരഞ്ഞെടുക്കാം.

5 Places In bangalore for 1 day trip

2. തുംകൂർ

കർണ്ണാടകയുടെ നാളികേര നഗരം എന്നാണ് തുംകൂർ അറിയപ്പെടുന്നത്. ബാംഗ്ലൂരിൽ നിന്നും 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്‍റെ ഇപ്പോഴത്തെ ശരിയായ പേര് തുംകുരു എന്നാണ്. കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ നിരവധിയുണ്ട്. ഇവിടുത്തെ ഭക്ഷണങ്ങൾക്കും രുചികൾക്കും തുംകൂർ പേരുകേട്ടിരിക്കുന്നു. പുത്തന് ഒരിടം കാണാനുള്ള കൗതുകവും ഒരു നാടിനെ പരിചയപ്പെടാനുള്ള ആഗ്രഹവും ഉണ്ടെങ്കിൽ ഇവിടേക്ക് വരാം.

3. ഹൊസൂർ

ബാംഗ്ലൂരിൽ നിന്നുള്ള യാത്രകളിൽ എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന സ്ഥലമാണ് ഹൊസൂർ. ബ്രിട്ടീഷുകാര്‌ ഇന്ത്യയിലെ ലിറ്റിൽ ഇംഗ്ലണ്ട് എന്നു വിളിച്ച ഈ സ്ഥലം കർണ്ണാടക-തമിഴ്നാട് അതിർത്തിയിലെ തമിഴ്നാടിന്‍റെ ഭാഗമായ നഗരമാണ്. റോസാ പൂ കൃഷി ഉൾപ്പെടെയുള്ള കൃഷികളാണ് ഇവിടെ പ്രധാനമായും നടത്തുന്നത്. ബാംഗ്ലൂരിന് തുല്യമായ, തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത് എന്നതിനാൽ ഏതു സമയത്തും ഇവിടെ സഞ്ചാരികളുടെ തിരക്കാണ്. കർണ്ണാടകയുടെ കവാടം എന്നും ഇവിടം അറിയപ്പെടുന്നു. പൊന്നയാർ നദിയുടെ തീരത്തുള്ള ഹൊസൂരിലേക്ക് ബാംഗ്ലൂരിൽ നിന്നും 40 കിലോമീറ്റർ ആണ് ദൂരം.

4. കോലാർ

കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ഇടങ്ങളിലൊന്നാണ് കോലാർ. സ്വർണ്ണ ഖനികളും മറ്റു വ്യവസായങ്ങളും വളരെ പണ്ടുകാലം മുതൽ തന്നെ ഈ പ്രദേശത്തെ ഒരു ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ശ്രദ്ധേയമായ രീതിൽ പാൽ ഉത്പാദിപ്പിക്കുന്ന നാടുകളിലൊന്നും കൂടിയാണ് കോലാർ. കോലാർ ഗോൾഡ് ഫീൽഡ് എന്ന കെജിഎഫ് ഇന്നും വളരെ പേരുകേട്ട സ്വർണ്ണ ഖനന കേന്ദ്രമാണ്. ക്ഷേത്രങ്ങളാണ് കോലാറിലെ മറ്റൊരു ആകർഷണം. പുരാണങ്ങളിലും കോലാറിനെ പരാമർശിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

5. നന്ദി ഹിൽസ്

കർണ്ണാടകയിൽ എപ്പോൾ വേണമെങ്കിലും ഏതേ കാലാവസ്ഥയിലും സന്ദർശിക്കുവാന്‍ പറ്റിയ സ്ഥലമാണ് നന്ദി ഹിൽസ്. നവംബര്‍ ആണെങ്കിലും ഡിസംബർ ആയാലും അതല്ല ഏപ്രിൽ മാസത്തിലെ ചൂടിൽ വരെ ഇവിടേക്ക് ധൈര്യമായി വരാം. യാത്ര മാത്രമല്ല, നന്ദി ഹില്‍ സിലെ കാഴ്ചകളും ട്രെക്കിങും സൂര്യോദയവും എല്ലാം ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നവയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+