ബാംഗ്ലൂര്‍ ക്രിസ്മസ് എന്നും വ്യത്യസ്തമാണ്. വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന തരത്തിൽ അലങ്കാരങ്ങളും ആഘോഷങ്ങളും ഫെസ്റ്റിവലും ഒക്കെയായി ആഴ്ചകൾക്കു മുൻപേ തന്നെ ഇവിടെ ഒരുക്കങ്ങൾ തുടങ്ങും. വർഷത്തിൽ മറ്റൊരു സമയത്തും കാണാനാകാത്ത ബാംഗ്ലൂരിനെയാണ് ക്രിസ്മസ് സീസണിൽ ഇവിടെ നിങ്ങൾ കാണുക. മൊത്തത്തിൽ ഒരു വെക്കേഷൻ മൂഡും ആഘോഷങ്ങളും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷമാണ് ബാംഗ്ലൂർ ക്രിസ്മസിനുള്ളത്.
ചർച്ച് സ്ട്രീറ്റും ബ്രിഗേഡ് റോഡും എംജി റോഡും ഉൾപ്പെടെ ബാംഗ്ലൂരിലെ ആഘോഷങ്ങളുടെ കേന്ദ്രങ്ങളെല്ലാം ഇപ്പോൾ തന്നെ ക്രിസ്മസ് ലഹരിയിലേക്ക് എത്തിയിട്ടുണ്ട്. വഴിനീളെയുള്ള അലങ്കാരങ്ങളും നൈറ്റ് പാർട്ടികളും മത്സരങ്ങളുമെല്ലാമായി ബാംഗ്ലൂരുകാരും ക്രിസ്മസിനെ സ്വീകരിക്കാനെത്തി. ഇതാ ബെംഗളുരു ക്രിസ്മസ് എങ്ങനെയൊക്കെ അടിച്ചുപൊളിക്കാമെന്ന് നോക്കാം!

1. ക്രിസ്മസ് സ്ട്രീറ്റുകൾ
ബാംഗ്ലൂരിലെ പ്രധാന സ്ട്രീറ്റുകളും റോഡുകളും ക്രിസ്മസ് സീസൺ എത്തുമ്പോള്‍ തന്നെ ഫെസ്റ്റിവൽ മോഡിലേക്ക് എത്തും. നക്ഷത്രങ്ങൾ തൂര്രിയും പുൽക്കൂടിന്‍റെയും മഞ്ഞുമലകളുടെയും ക്രിസ്മസ് പാപ്പയുടെയും ഒക്കെ രൂപത്തിൽ തെരുവുകൾ മുഴുവനും ഇപ്പോൾതന്നെ അലങ്കരിച്ചു കഴിഞ്ഞു. നക്ഷത്രങ്ങളുെ വൈകുന്നേരങ്ങളിൽ ലൈറ്റുകൾ മുഴുവൻ തെളിയിച്ചു കഴിയുമ്പോഴേക്കും ഒരു യൂറോപ്യൻ രാജ്യത്തിൽ എത്തിയ പ്രതീതിയാണ് നല്കുക.
ക്രിസ്മസിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിൽ വൈകുന്നേരമാകുമ്പോഴേക്കും ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, എംജി റോഡ്, ജയനഗർ, മാളുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പോകാന്‍ മറക്കരുത്. രാത്രിയിലാണ് ഇവിടങ്ങളിലെ ഏറ്റവും ഭംഗിയാർന്ന് ക്രിസ്മസ് കാഴ്ചകൾ കാണാൻ സാധിക്കുക.
2. ക്രിസ്മസ് രുചി
ക്രിസ്മസ് സീസൺ ആകുമ്പോഴേക്കും ബാംഗ്ലൂർ രുചികളുടെ ഒരു ഹബ്ബ് ആയി മാറും. നാട്ടിലെ സ്ഥിരം ക്രിസ്മസ് വിഭവങ്ങള്‍ക്കു പുറമേ യൂറോപ്യൻ രീതിയിലുള്ള രുചികളും ഹോട്ട് ചോക്ലേറ്റും ടർക്കിയും വ്യത്യസ്ത രുചിയുള്ള കേക്കുകളും ക്രിസ്മസ് കുക്കിയും പോലെ നിരവധി വിഭവങ്ങൾ ഇവിടെ റസ്റ്റോറന്‍റുകളിലും ക്രിസ്മസ് ഫൂഡ് ഫെസ്റ്റിവലുകളിലും കിട്ടും. വൈനും കേക്കും കഴിച്ചില്ലെങ്കിൽ ക്രിസ്മസ് ആഘോഷം പോലും പൂർണ്ണമാകില്ല. പ്രധാന ഹോട്ടലുകളുടെ ക്രിസ്മസ് തീം മെനു നോക്കാനും മറക്കരുതേ.

3. ഫൂഡ് ഫെസ്റ്റിവൽ
ക്രിസ്മസിനോട് അടുപ്പിച്ച് പ്രധാന മാളുകളിലും സ്ട്രീറ്റുകളിലും ഫൂഡ് ഫെസ്റ്റിവലുകൾ നടക്കാറുണ്ട്. ക്രിസ്മസ് കേക്കുകളും വൈനുകളും രുചിക്കാൻ ഇതിലും മികച്ച ഒരവസരമില്ല. വ്യത്യസ്ത നാടുകളിലെ രുചികൾ പരീക്ഷിക്കാം എന്നതു മാത്രമല്ല, നാട്ടിലേക്ക് അവധിക്ക് പോകുമ്പോൾ കേക്കുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കുറഞ്ഞ നിരക്കിൽ മേടിക്കാനും ഈ സ്ഥലങ്ങൾ തിരഞ്ഞെടുക്കാം.
4. ക്രിസ്മസ് ആഘോഷവും പള്ളികളും
ബാംഗ്ലൂരിലെ ക്രിസ്മസ് ആഘോഷത്തിൽ പള്ളികൾ വലിയ പങ്ക് വഹിക്കുന്നു. നക്ഷത്രങ്ങളും അലങ്കാരങ്ങളും നിറയെ കാണുമെങ്കിലും 24ന് രാത്രിയിലെ പാതിരാ കുർബാന സമയത്ത് പുല്‍ക്കൂടും കരോളും ആഘോഷങ്ങളും ഇവിടെ വന്ന് കാണേണ്ടത് തന്നെയാണ്. പാതിരാ കുർബാനയ്ക്ക് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തും. ബ്രിഗേഡ് റോഡിലെ സെന്‍റ് പാട്രിക് ചർച്ച്, സെന്‍റ് മേരീസ് ബസലിക്ക, സെന്‍റ് ജോൺസ് ചര്‍ച്ച്, ഇൻഫന്‍റ് ജീസസ് ചർച്ച് എന്നിവയാണ് ബാംഗ്ലൂരിലെ പ്രധാന ദേവാലയങ്ങള്‍.
5. മാളുകളിലേക്ക് പോകാം
ഷോപ്പിങും നടത്തവും ഒക്കെ ഇഷ്ടമാണെങ്കില്‍ ബാംഗ്ലൂരിൽ ചെയ്യാൻ പറ്റിയ ഒരു കാര്യം മാളുകളിലേക്ക് പോകലാണ് വളരെ രസകരമായി ക്രിസ്മസ് ട്രീയും പുൽക്കൂടും നക്ഷത്രവും ഉള്‍പ്പെടെ അലങ്കാരങ്ങൾ ഇവിടെ കാണാം. ഇത് കൂടാതെ കുറഞ്ഞ നിരക്കില്‍ ഷോപ്പിങും മറ്റ് ക്രിസ്മസ് ഡിസ്കൗണ്ടുകളും ആസ്വദിച്ച് സാധനങ്ങൾ മേടിക്കുകയും ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












