ട്രെയിൻ യാത്രകൾ ഇഷ്ടമുള്ളവരാണെങ്കിൽ ഈ യാത്രകൾ ആരംഭിക്കാൻ പറ്റിയ സ്ഥലം ബാംഗ്ലൂർ ആണ്. രാജ്യത്തിന്‍റെ തലങ്ങും വിലങ്ങും സർവീസ് നടത്തുന്ന ഇഷ്ടംപോലെ ട്രെയിനുകൾ ബാംഗ്ലൂർ വഴിയാണ് കടന്നു പോകുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഏറ്റവും പുതിയതായി ആരംഭിച്ച അമൃത് ഭാരത് എക്സ്പ്രസ്.
നിലവിൽ രണ്ട് അമൃത് ഭാരത് എക്സ്പ്രസുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ബാംഗ്ലൂർ-മാൾഡ റൂട്ടിലും ഉത്തർപ്രദേശിലെ അയോധ്യയിൽനിന്ന് ബിഹാറിലെ ദർഭംഗയിലേക്കാണ് ഇവ. ഇതാ ബാംഗ്ലൂരിൽ നിന്നും മാൾഡയിലേക്ക് സർവീസ് നടത്തുന്ന അമൃത് ഭാരത് എക്സ്പ്രസിനെക്കുറിച്ചും അതിന്‍റെ റൂട്ട്, സമയം, നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

PC: Sameer2905/Wikipedia
അമൃത് ഭാരത് എക്സ്പ്രസ്
സാധാരണക്കാരായ ആളുകളുടെ ദീർഘദൂര യാത്രകൾ സുഗമമാക്കുവാനായാണ് റെയിൽവേ അമൃത് ഭാരത് എക്സ്പ്രസ് പുറത്തിറക്കിയിരിക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകളിലെ യാത്ര അല്പം പണച്ചെലവേറിയതാണെങ്കിൽ അമൃത് ഭാരത് സർവീസുകൾ സാധാരണക്കാർക്ക് വേണ്ടിയാണ്. അതും ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് സർവീസ് നടത്തുന്നത്. വന്ദേ ഭാരതിൽ നിന്നുള്ള പ്രധാന വ്യത്യാസം അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ നോൺ എസി ആണ് എന്നതാണ്.
800 കിലോമീറ്ററിലധികം ദൂരത്തിലുള്ള നഗരങ്ങളെ പരസ്സപരം ബന്ധിപ്പിക്കുന്നതാണ് അമൃത് ഭാര് സർവീസുകൾ. മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിക്കും. പുഷ് പുൾ ട്രെയിൻ ആയ ഇതിൽ 22 കോച്ചുകളിൽ 8 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് ത്രീ ടയർ സ്ലീപ്പർ കോച്ചുകൾ രണ്ട് ഗാർഡ് കമ്പാർട്മെന്‍റ് എന്നിവയാണുള്ളത്. മുൻകൂട്ടി ബുക്കിങ് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ട്രെയിനിലുണ്ട്.
ബാംഗ്ലൂര്‍- മാൾഡ അമൃത് ഭാരത് എക്സ്പ്രസ് (13433)
ബെംഗളുരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനസിനും പശ്ചിമ ബംഗാളിലെ മാൾഡാ ടൗണിനും ഇടയിലായാണ് ബാംഗ്ലൂര്‍- മാൾഡ അമൃത് ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്.
എല്ലാ ചൊവ്വാഴ്ചയും എസ്എംവിടി ബെംഗളുരുവിൽ നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെടുന്ന ട്രെയിൻ 45 മണിക്കൂർ 10 മിനിറ്റ് യാത്രയ്ക്കൊടുവിൽ വ്യാഴാഴ്ച രാവിലെ 11.00 മണിക്ക് മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. സ്ലീപ്പർ ക്ലാസ് ടിക്കറ്റിന് 925 രൂപയാണ് നിരക്ക്.
മാൾഡ-ബാംഗ്ലൂര്‍ അമൃത് ഭാരത് എക്സ്പ്രസ് (13434)
മാൾഡയിൽ നിന്നും ബാംഗ്ലൂരിലേക്ക് തിരികെ എല്ലാ ഞായറാഴ്ചയുമാണ് മാൾഡ-ബാംഗ്ലൂര്‍ അമൃത് ഭാരത് എക്സ്പ്രസ് (13434) ട്രെയിൻ സർവീസ് നടത്തുന്നത്. ഞായറാഴ്ച രാവിലെ 8.50ന് പുറപ്പെടുന്ന ട്രെയിൻ 42 മണിക്കൂർ 10 മിനിറ്റ് യാത്രയ്ക്കൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ 3.00 മണിക്ക് ബാംഗ്ലൂരിൽ എത്തും. സ്ലീപ്പർ ക്ലാസ് ടിക്കറ്റിന് 925 രൂപയാണ് നിരക്ക്.
അമൃത് ഭാരത് ട്രെയിനിന്‍റെ ഏറ്റവും വലിയ പ്രത്യേക കുലുക്കമില്ലാതെ യാത്ര പോകാം എന്നതാണ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന സെമി പെർമനന്‍റ് കപ്ലർ ആണ് യാത്രയ്ക്കിടിലെ ട്രെയിനിന്‍റെ കുലുക്കം ഒഴിവാക്കുവാൻ സഹായിക്കുന്നത്. പുഷ്-പുൾ ടെക്നോളജിയും ഇതിലുണ്ട്. മുന്നിലും പിന്നിലുമായി രണ്ട് എന്‍ജിനുകൾ ട്രെയിനിലുണ്ട്. . മുൻവശത്തെ എഞ്ചിൻ ട്രെയിനിനെ പുൾ , പിന്നിലെ എഞ്ചിൻ അതിനെ പുഷ് ചെയ്യുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













