Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: ചൂടിൽ നിന്ന് രക്ഷപെടാം, വയനാടിന് പോകാൻ പറ്റിയ സമയം.. കാരണം ഇതാണ്

ബാംഗ്ലൂർ യാത്ര: ചൂടിൽ നിന്ന് രക്ഷപെടാം, വയനാടിന് പോകാൻ പറ്റിയ സമയം.. കാരണം ഇതാണ്

ബാംഗ്ലൂർ ചൂടിൽ തന്നെയാണ്. വരുമെന്ന് പറഞ്ഞ മഴ ഇതുവരെ എത്തിയില്ല. മഴ എത്താൻ ഇനിയും കാത്തിരിക്കണമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളെയപേക്ഷിച്ച് പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധത്തിലുള്ള ചൂടിന് ചെറിയ ശമനം ഒക്കെ ഇപ്പോഴുണ്ടെങ്കിലും മഴ വൈകുകയാണ്.

ചൂട് മാറാത്തിടത്തോളം ബാംഗ്ലൂരുകാർ അവധികൾക്കും വാരാന്ത്യങ്ങൾക്കും ഒക്കെ ചെറിയ യാത്രകളെ ആശ്രയിക്കുന്നത് പതിവായിട്ടുണ്ട്. നഗരത്തിലെ ചൂടിൽ നിന്നും ചെറുതെങ്കിലും വ്യത്യാസമുള്ള ഗ്രാമങ്ങളിലേക്കും തണുപ്പുള്ള ഇടങ്ങളിലേക്കും ആശ്വാസം തേടി യാത്ര പോകാൻ പറ്റിയ സമയമാണിത്. ഇപ്പോഴിതാ ബാംഗ്ലൂരിയൻസിന് വയനാട് യാത്ര പോകാനുള്ള ബെസ്റ്റ് ടൈം കൂടി വന്നിരിക്കുകയാണ്.

Best Time To Visit Wayanad

ബെംഗളുരുക്കാരുടെ വയനാട്

പൊതുവെ ബാംഗ്ലൂരുകാരുടെ പ്രിയപ്പെട്ട യാത്രാ സ്ഥലങ്ങളിലൊന്നാണ് വയനാട്. സുഖകരമായ കാലാവസ്ഥയും കണ്ടുനടക്കുവാൻ ഇഷ്ടംപോലെ സ്ഥലങ്ങളും മാത്രമല്ല, ബാംഗ്ലൂർ- മൈസൂർ എക്സ്പ്രസ് വേ വഴി ഇവിടേക്കുള്ള യാത്ര കൂടുതൽ എളുപ്പവും സമയം ലാഭിക്കുന്നതുമായി മാറിയിട്ടുമുണ്ട്. നീണ്ട വാരാന്ത്യങ്ങൾക്കും പൊതുഅവധി ദിവസങ്ങളിലുമെല്ലാം ബാംഗ്ലൂരിൽ നിന്നും ടെക്കികൾ ഇവിടേക്ക് വരുന്നു.

അവധി ദിവസങ്ങൾ ചെലവഴിക്കാൻ മാത്രമല്ല, വർക്കേഷൻ എടുക്കാനും ധാരാളം ആളുകൾ വയനാടിനെ തിരഞ്ഞെടുത്തുന്നു. വർക്കും വെക്കേഷനും ഒരുമിച്ച് ആഘോഷിക്കാൻ പറ്റിയ ഇടങ്ങളാണ് വർക്കേഷൻ സ്ഥലങ്ങളായി അറിയപ്പെടുന്നത്. കുടുംബത്തോടൊപ്പം വാരാന്ത്യങ്ങൾ മുതൽ ഒന്നോ രണ്ടോ ആഴ്ചകളോ ഒരു മാസമോ ഒക്കെ ഇങ്ങനെ ഇവിടെ വന്ന് നിന്നു പോകാൻ സാധിക്കും

എന്തുകൊണ്ട് ഇപ്പോൾ വയനാട്

കേരളം മുഴുവൻ കനത്ത വേനൽചൂടിലാണ്. എന്നിരുന്നാലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴയൊക്കെ കിട്ടി വയനാട് ഒന്നു തണുത്തിരിക്കുകയാണ്. വയനാട്ടിലെ മിക്ക സ്ഥലങ്ങളിലും മഴ പെയ്തതിനാൽ നേരത്തെയുള്ള ദിവസങ്ങളെയപേക്ഷിച്ച് ചൂടിന് കാര്യമായ കുറവുണ്ട്. വൈകുന്നേരം മഴ പെയ്യുന്നതും താപനില കുറയാൻ കാരണമായിട്ടുണ്ട്.

ബാംഗ്ലൂരിലെ നിലവിലെ ചൂടിന് വലിയ മാറ്റമില്ലാത്തിടത്തോളം സമയം പുതിയ ഇടങ്ങളിലേക്ക് യാത്ര പോകുക എന്ന വഴി തിരഞ്ഞെടുത്തിരിക്കുന്നവരാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരില് അധികവും. ഐടി ഫീൽഡിലും മറ്റും ജോലി ചെയ്യുന്നവർക്ക് ശനിയും ഞായറും അവധിയാണല്ലോ. വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് രാത്രിയോടെയൊ അല്ലെങ്കിൽ പിറ്റേന്ന് പുലർച്ചെയോടെയ വയനാടിന് തിരിക്കാം, രണ്ട് രാത്രിയും രണ്ട് പകലും ചെലവഴിച്ച് ഞായറാഴ്ച രാത്രിയോടെ മടങ്ങുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം.

വയനാട്ടിൽ എവിടെയൊക്കെ കറങ്ങാം

കടുത്ത വേനൽ കാരണം വയനാട് എല്ലാ ഇടങ്ങളിലും സന്ദർശകരെ അനുവദിക്കുന്നില്ല. ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാം, കെഎസ്ഇബിക്ക് കീഴിലുള്ള ബാണാസുര സാഗർ ഡാം, ഡിടിപിസിക്ക് കീഴിലുള്ള കേന്ദ്രങ്ങളായ പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ, ചീങ്ങേരി അഡ്വഞ്ചർ ടൂറിസം, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം, കാന്തൻപാറ വെള്ളച്ചാട്ടം, ബത്തേരി ടൗൺ സ്ക്വയർ, പഴശ്ശി പാർക്ക് തുടങ്ങിയ സ്ഥലങ്ങളാണ് നിലവിൽ തുറന്നു പ്രവർത്തിക്കുന്നത്.

വയനാട്ടിൽ പ്രവേശനം നിരോധിച്ച ഇടങ്ങൾ

ജില്ലയിൽ വനംവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ നിലവിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. മുത്തങ്ങ വന്യജീവി സങ്കേതം, ചെമ്പ്രമല, കുറുവ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലാണ് നിരോധനം.

ബാംഗ്ലൂർ-വയനാട് യാത്ര

ബാംഗ്ലൂരിൽ നിന്നും വയനാട്ടിലേക്ക് ദേശീയപാത 766 വഴി 275 കിലോമീറ്റർ ആണ് ദൂരം. 5 മണിക്കൂർ 31 മിനിറ്റാണ് ഈ യാത്രയ്ക്കെടുക്കുന്ന സമയം. ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി അവിടുന്ന് താമരശ്ശേരി ചുരം വഴിയും വയനാട്ടിൽ എത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+