Search
  • Follow NativePlanet
Share
» »ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ:യാത്രാ ദൂരം പകുതി, വേഗത്തിലെത്താം.. മലയാളികൾക്കും അനുഗ്രഹം

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ:യാത്രാ ദൂരം പകുതി, വേഗത്തിലെത്താം.. മലയാളികൾക്കും അനുഗ്രഹം

രാജ്യത്തെ റോഡ് യാത്രകളിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് എക്സ്പ്രസ് വേകളുടെ വരവ്. യാത്രാ ദൈര്‍ഘ്യത്തിൽ മണിക്കൂറുകളുടെ കുറവ് മാത്രമല്ല, കടന്നു പോകുന്ന ഇടങ്ങളെയെല്ലാ വികസനത്തിന്‍റെ പുതിയൊരു മേഖലയിലേക്ക് നയിക്കുവാനും എക്സ്പ്രസ് വേകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ഈ റൂട്ടിലെ യാത്രകള്‍ തീര്‍ത്തും എളുപ്പമുള്ളതായി മാറും. ഇതാ മൈസൂരു എക്സ്പ്രസ് പാതയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

Images:One India

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ

മലയാളികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന റൂട്ടുകളിലൊന്നാണ് ബെംഗളൂരു- മൈസൂരു പാത. കർണ്ണാടകയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളായ ബാംഗ്ലൂരിനെയും മൈസൂരിനെയും ബന്ധിപ്പിക്കുന്ന ഈ പാത യാത്രാ സമയം വളരെക്കുറയ്ക്കുകയും എളുപ്പത്തിലുള്ള യാത്ര ഉറപ്പു വരുത്തുകയും ചെയ്യും.

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ യാത്രാ സമയം

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ യാത്രാ സമയം

നിലവിൽ ബെംഗളൂരു- മൈസൂരു റോഡ് യാത്രാ സമയം മൂന്നു മുതൽ മൂന്നര മണിക്കൂർ വരെയെടുക്കുന്നതാണ്. എന്നാൽ ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ ഈ യാത്രാ സമയം വെറും 90 മിനിറ്റായാണ് കുറഞ്ഞത്. അതായത് ഒന്നര മണിക്കൂർ സമയത്തില് ബാംഗ്ലൂരിൽ നിന്നും മൈസൂരിലെത്താം.

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ ചിലവ്

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ ചിലവ്

119 കിലോമീറ്റർ ദൈർഘ്യത്തിൽ നിയന്ത്രിത പ്രവേശനം അനുവദിച്ചിട്ടുള്ള ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയുടെ ആകെ ചിലവ് . 8,480 കോടി രൂപയാണ്. ദേശീയ പാത 275-ൽ ബെംഗളൂരുവിനും മൈസൂരിനും ഇടയിൽ നിർമ്മിച്ച് ഈ 10 വരി എക്‌സ്‌പ്രസ് വേ കർണ്ണാടകയിലെ റോഡ് യാത്രയിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ്. ആറുവരിപ്പാതയായി നിർമ്മിച്ച ഇതിന്‍റെ രണ്ട് വശങ്ങളിലെയും 2 വീതം സർവീസ് റോഡുകൾ ഉൾപ്പെടെയാണ് പത്ത് വരി പാതയായിരിക്കുന്നത്.

ഈ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

ഈ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല


ബൈക്ക് ഉൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങൾ, ഓട്ടോ റിക്ഷ പോലുള്ള വാഹനങ്ങൾക്ക് എക്സ്പ്രസ് വേയിൽ പ്രവേശനം ഉണ്ടായിരിക്കില്ല. പകരം ഇവയ്ക്ക് സർവീസ് റോഡ് ഉപയോഗിക്കാം.

അഞ്ച് ബൈപാസ് റോഡും 11 മേൽപ്പാലങ്ങളും

അഞ്ച് ബൈപാസ് റോഡും 11 മേൽപ്പാലങ്ങളും

തിരക്കു കുറയ്ക്കുവാനും യാത്ര കൂടുതൽ സുഗമമാകുവാനും വേണ്ടി ഈ പാതയിൽ 8 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോർ, 11 മേൽപ്പാലങ്ങൾ, 64 അണ്ടർപാസുകൾ, 4 റോഡുകൾ മേൽപ്പാലങ്ങൾ, 5 ബൈപാസുകൾ, 9 പ്രധാന പാലങ്ങൾ, 42 ചെറിയ പാലങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 7 കിലോമീറ്റർ നീളമുള്ള ശ്രീരംഗപട്ടണ ബൈപാസ്, 10 കിലോമീറ്റർ നീളമുള്ള മാണ്ഡ്യ ബൈപാസ്, 7 കിലോമീറ്റർ നീളമുള്ള ബിഡഡി ബൈപാസ്, രാമനഗരം, ചന്നപട്ടണം എന്നിവിടങ്ങളിൽ നിന്ന് കടന്നുപോകുന്ന 22 കിലോമീറ്റർ നീളമുള്ള ബൈപാസ്, 7 കിലോമീറ്റർ നീളമുള്ള മദ്ദൂർ ബൈപാസ് എന്നിവയാണ് അഞ്ച് ബൈപാസുകൾ.

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ ടോൾ

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ ടോൾ

ഓരോ 60 കിലോമീറ്റർ കൂടുമ്പോഴും ഒരു ടോൾ പ്ലാസ് എന്നതാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ നയം. മൂന്ന് ടോൾ ബൂത്തുകൾ ആണ് സജ്ജമാക്കുന്നതെങ്കിലും രണ്ടിടങ്ങളിൽ മാത്രമേ ടോൾ പിരിവ് ഉണ്ടായിരിക്കുകയുള്ളൂ.

ബെംഗളൂരു കുമ്പല്‍ഗോഡ് മുതല്‍ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റര്‍ പാതയിലും
നി​ദ​ഘ​ട്ട മു​ത​ൽ മൈ​സൂ​രു​വ​രെ വ​രു​ന്ന 62 കി​ലോ​മീ​റ്റ​ർ പാ​ത​യിലുമാണ് ടോൾ പിരിവ്. ഓരോ ടോള്‍ ബൂത്തിലും 11 ഗേറ്റുകളുണ്ടാകും.

മൈസൂരു-നിദാഘട്ട റൂട്ടിൽ ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവിൽ ഒരു ടോൾ ബൂത്തും ബെംഗളൂരു-നിദാഘട്ട ഭാഗത്ത് രാമനഗര ജില്ലയിലെ ബിഡദിക്ക് സമീപത്തെ കണമിണിക്കെയിലാണ് രണ്ടാമത്തയെം മൂന്നാമത്തെയും ടോൾ ബൂത്തുകൾ വരുന്നത്.

ബെംഗളൂരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ബിഡദി കണമിണിക്കെയിലും മൈസൂരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ശേഷഗിരിഹള്ളിയിലുമാണ് ടോൾ അടയ്ക്കുവാൻ സാധിക്കുക

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ സ്പീഡ് ലിമിറ്റ്

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ സ്പീഡ് ലിമിറ്റ്

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ മണിക്കൂറിൽ 110 മുതൽ120 വരെ സ്പീഡ് കൈവരിക്കുവാൻ സാധിക്കുന്ന രീതിയിലാണ് പാതയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+