Search
  • Follow NativePlanet
Share
» » ബാംഗ്ലൂർ യാത്രയ്ക്ക് എറണാകുളം -ബെംഗളുരു ഇന്‍റർസിറ്റി, പത്തര മണിക്കൂറിൽ സ്ഥലത്തെത്തും!

ബാംഗ്ലൂർ യാത്രയ്ക്ക് എറണാകുളം -ബെംഗളുരു ഇന്‍റർസിറ്റി, പത്തര മണിക്കൂറിൽ സ്ഥലത്തെത്തും!

ബെംഗളുരു യാത്രകളിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് ട്രെയിനാണ്. ബസിനെയപേക്ഷിച്ച് ചെലവു കുറവും വേഗത്തിലെത്താം എന്നതും മാത്രമല്ല, മുൻകൂട്ടി ബുക്ക് ചെയ്താൽ സുഖത്തിൽ ബാംഗ്ലൂരില്‍ എത്തുകയും ചെയ്യാം. എറണാകുളത്തു നിന്നും ബാംഗ്ലൂരിന് പോകാൻ പല ട്രെയിനുകളുണ്ടെങ്കിലും സ്പീഡും സമയവും എല്ലാം യോജിക്കുന്ന ഒന്ന് എറണാകുളം- കെഎസ്ആർ ബെംഗളുരു ഇന്‍റർസിറ്റി എക്സ്പ്രസ് ആണ്.

കൊച്ചി- ബെംഗളുരു യാത്രകൾ സുഖമമാക്കുന്ന ഇന്‍റർസിറ്റി എക്സ്പ്രസ് കൊച്ചിയിൽ നിന്ന് രാവിലെ പുറപ്പെട്ട് വൈകിട്ടോടെ ബെംഗളുരുവിലെത്തും. പകൽ ബാംഗ്ലൂരിലേക്ക് ഡ്രൈവ് ചെയ്യാൻ മടിയുള്ളവർക്കും കാഴ്ചകളൊക്കെ കണ്ടുപോകാൻ ആഗ്രഹിക്കുന്നവര്‍ക്കും ഈ സർവീസ് പ്രയോജനപ്പെടുത്താം. തിരികെ ബെംഗലുരു- എറണാകുളം റൂട്ടിലും ഈ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.

Ernakulam- KSR Bengaluru Intercity Express Timings Stops And Fare

എറണാകുളം- ബെംഗളുരു ഇന്‍റർസിറ്റി എക്സ്പ്രസ് (12678)

ട്രെയിൻ നമ്പര്‍ 12678 എറണാകുളം- ബെംഗളുരു ഇന്‍റർസിറ്റി എക്സ്പ്രസ് ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തുന്നു. രാവിലെ 9.10 ന് എറണാകുളം സിറ്റി ജംങ്ഷനിൽ നിന്നാരംഭിക്കുന്ന ട്രെയിൻ 10 മണിക്കൂർ 40 മിനിറ്റ് സഞ്ചരിച്ച് രാത്രി 7.50ന് കെഎസ്ആർ ബെംഗളുരുവിലെത്തും. 587 കിലോമീറ്ററാണ് ആകെ സഞ്ചരിക്കുന്ന ദൂരം. ജനറൽ സീറ്റിന് 200 രൂപയും സെക്കൻഡ് സിറ്റിങ്ങിന് 215 രൂപയും എസി ചെയർ കാറിന് 785 രൂപയുമാണ് നിരക്ക്.

ബെംഗളുരു -എറണാകുളം ഇന്‍റർസിറ്റി സമയം, സ്റ്റോപ്പ്

എറണാകുളം ജംഗ്ഷൻ - 09:10
ആലുവ - 09:32
തൃശ്ശൂർ - 10:20
പാലക്കാട് ജംഗ്ഷൻ - 11:40
കോയമ്പത്തൂർ ജംഗ്ഷൻ - 12:50
തിരുപ്പൂർ - 13:35
ഏറോട് ജംഗ്ഷൻ - 14:25
സങ്കരിദുർഗ് - 14:50
സേലം ജംഗ്ഷൻ - 15:35
ധർമപുരി - 16:40
ഹോസൂർ - 18:05
കർമലാരം - 18:35
ബംഗളൂരു കാൻറ് - 19:20
കെ.എസ്.ആർ ബംഗളൂരു - 19:50.

ബെംഗളുരു -എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് 12677

ട്രെയിൻ നമ്പർ 12677 ബെംഗളുരു -എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് ആഴ്ചയിൽ എല്ലാ ദിവസവും ബെംഗളുരു -എറണാകുളം റൂട്ടില്‍ സർവീസ് നടത്തുന്നു. എറണാകുളം എക്സ്പ്രസ് എന്നാണ് പേര്. രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ 10 മണിക്കൂർ 45 മിനിറ്റ് സഞ്ചരിച്ച് വൈകിട്ട് 4.44 ന് എറണാകുളം ജംങ്ഷനിൽ എത്തുന്നു.

ബെംഗളുരു -എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് സമയം , സ്റ്റോപ്പ്

കെ.എസ്.ആർ ബംഗളൂരു - 06:10
ബംഗളൂരു കാൻറ് -06:22
കർമലാറം - 06:42
ഹോസൂർ - 07:12
ധർമപുരി -08:42
സേലം ജംഗ്ഷൻ -10:05
സങ്കരിദുർഗ് - 10:45
ഇറോഡ് ജംഗ്ഷൻ -11:20
തിരുപ്പൂർ -12:05
കോയമ്പത്തൂർ ജംഗ്ഷൻ -13:05
പാലക്കാട് ജംഗ്ഷൻ -14:05
തൃശ്ശൂർ -15:20
ആലുവ -16:10
എറണാകുളം ജംഗ്ഷൻ - 16:55

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore ernakulam train irctc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+