Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്ന് രാത്രി ബസ് യാത്ര! നേരം വെളുക്കുമ്പോൾ പുത്തൻ കാഴ്ചകൾ, സ്ഥലവും ചെലവും!

ബാംഗ്ലൂരില്‍ നിന്ന് രാത്രി ബസ് യാത്ര! നേരം വെളുക്കുമ്പോൾ പുത്തൻ കാഴ്ചകൾ, സ്ഥലവും ചെലവും!

രാത്രി ബസിനു കയറി ഉറങ്ങി പുലർച്ചെ എണീറ്റ് ബസ് ഇറങ്ങുന്ന യാത്രകളുടെ സുഖം ഒന്നു വേറെ തന്നെയാണ്. ഉറക്കമൊഴിച്ച് യാത്ര ചെയ്യേണ്ടി വരുമോ എന്ന ആശങ്കയില്ലാതെ, പകൽ മുഴുവൻ എനർജിയോടെ യാത്ര തുടങ്ങാൻ ഇത്തരം ബസ് യാത്രകള് സഹായിക്കും. സമയവും പൈസയും ലാഭിക്കുവാൻ ഇത്തരത്തിൽ സഞ്ചാരം മുഴുവനും രാത്രിയും സ്ഥലം കാണാൻ പകലുമാക്കുന്ന വിധത്തില്ഡ യാത്രകൾ പ്ലാൻ ചെയ്യാം.

ബാംഗ്ലൂർ യാത്രകളിൽ നിങ്ങൾക്കും പ്രയോഗിക്കാൻ പറ്റിയ കുറുക്കുവിദ്യകളിൽ ഒന്നാണ് ഈ രാത്രിയിലെ ബസ് യാത്രകൾ. പത്തും പന്ത്രണ്ടും മണിക്കൂർ യാത്ര വേണ്ടി വരുന്ന ട്രിപ്പുകളിൽ രാത്രി ബസിൽ ചെലവഴിച്ചാൽ യാത്രയുടെ നീണ്ട സമയം ലാഭിക്കാം എന്നതു തന്നെയാണ് മുഖ്യം. ഇതാ ബാംഗ്ലൂരിൽ നിന്നും ഒരു രാത്രി യാത്രയിൽ പോകാൻ സാധിക്കുന്ന സ്ഥലങ്ങൾ പരിചയപ്പടാം.

 Explore Places Outside Bengaluru by Taking an Overnight Bus

ബാംഗ്ലൂർ-ഹംപി യാത്ര

ബാംഗ്ലൂരിൽ നിന്നും രാത്രി ബസ് യാത്ര പോകാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് ഹംപി. വാരാന്ത്യ യാത്രകളിൽ പോകാൻ പറ്റിയ സ്ഥലങ്ങളിലൊന്നായ ഇവിടം ചരിത്രവും സംസ്കാരവും ഒരുപോലെ കാഴ്ചക്കാകെ അതിശയിപ്പിക്കുന്ന സ്ഥലമാണ്. യുനസ്കോ ലോകപൈതൃക സ്ഥാനങ്ങളിലൊന്നായ ഹംപി ചരിത്രക്കാഴ്ചകളുടെ നഗരമാണ്. പുരാതനങ്ങളായ മാർക്കറ്റ്, അതിപൗരാണിക ക്ഷേത്രങ്ങൾ, തുംഗഭഗ്രാ നദി, എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്.

ബാംഗ്ലൂരിൽ നിന്നും 342 കിലോമീറ്റർ ദൂരമാണ് ഹംപിയിലേക്കുള്ളത്. എട്ടു മണിക്കൂറാണ് യാത്രാ സമയം. നിരവധി സ്വകാര്യ ബസുകൾ ഈ റൂട്ടിൽ രാത്രി സർവീസ് നടത്തുന്നു. എസി സ്ലീപ്പർ, നോൺ എസി സ്ലീപ്പർ, സീറ്റർ, എന്നിങ്ങനെ ബസുകളുടെ സൗകര്യമനുസരിച്ച് 650 രൂപാ മുതൽ 1400 രൂപാ വരെ വ്യത്യസ്തമായ നിരക്കില്‍ ടിക്കറ്റ് ലഭിക്കും,

ബാംഗ്ലൂർ-ഗോവ

ഒരു വീക്കിലി ഓഫോ ലീവോ കിട്ടുമ്പോൾ ബാംഗ്ലൂരുകാർ ആദ്യം പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഗോവ. അൺലിമിറ്റഡ് ആഘോഷങ്ങളാണ് ഇവിടുത്തെ പ്രത്യേക. ബീച്ച്, പബ്ബ്, ബാർ എന്നിങ്ങനെ ഇവിടെ ചെലവഴിക്കാൻ പല കാരണങ്ങളുണ്ട്. ബീച്ച് സൈഡിലെ ഷാക്കിലെ താമസം, ക്രൂസിങ്, പാർട്ടികൾ, ബീച്ച് ലൈഫ് എന്നിവയെല്ലാം ഇവിടെ ആസ്വദിക്കാം. പാലോലം, കാലൻഗുട്ടെ, ബാഗാ, അന്‍ജുന, കണ്ടോളിം തുടങ്ങിയവയാണ് ഇവിടുത്തെ ബീച്ചുകൾ.

ബാംഗ്ലൂരിൽ നിന്നും ഗോവയിലേക്ക് 632 കിലോമീറ്റർ ആണ് ദൂരം. രാത്രി ബസിന് ശരാശരി 12.30 മണിക്കൂർ സമയമെടുക്കും, രാത്രി 9,30ന് കയറിയാല്‍ പിറ്റേന്ന് രാവിലെ 10.00 മണിക്ക് ഗോവയിൽ എത്താം. 900 രൂപാ മുതൽ 1500 രൂപാ വരെയാണ് ടിക്കറ്റ് നിരക്ക്.

 Explore Places Outside Bengaluru by Taking an Overnight Bus

ബാംഗ്ലൂർ-ഊട്ടി യാത്ര

ബാംഗ്ലൂരിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്രയും ഇതുപോലെയാണ്. രാത്രി യാത്ര തുടങ്ങി പുലർച്ചെ ഫ്രഷ് ആയി ഊട്ടിയിൽ എത്തുന്നത് ഒരു സുഖമാണ്. ബാംഗ്ലൂർ തിരക്കുകളിൽ നിന്നു മാറി പ്രകൃതിയോടൊത്ത് ചെലവഴിക്കാനുള്ള സമയമാണ് ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നത്. നീലഗിരി പൈതൃക ട്രെയിൻ, ഊട്ടി ബോട്ടാണിക്കൽ ഗാർഡൻ, പൈകര വെള്ളച്ചാട്ടം, ദൊഡ്ഡബെട്ടാ പീക്ക്, ടീ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാം,

ബാംഗ്ലൂരിൽ നിന്നും 271 കിലോമീറ്റർ ദൂരെയാണ് ഊട്ടിയുള്ളത്. ഏഴര-എട്ട് മണിക്കൂര്‍ യാത്രയാണ് ഇവിടേക്കുള്ളത്. 810 രൂപാ മുതൽ 300 രൂപാ വരെ വ്യത്യസ്ത നിരക്കിൽ ബസുകൾ ലഭ്യമാണ്. അതിരാവിലെ ഊട്ടിയിൽ എത്തുന്ന വിധത്തില്‍ യാത്ര പ്ലാൻ ചെയ്താൽ രാവിലെ തന്നെ ഊട്ടി ടൂർ ആരംഭിക്കാം. കഴിവും വേഗത്തിൽ കൂടുതൽ സ്ഥലങ്ങൾ കാണാൻ ഇങ്ങനെ ചെയ്യാം.

ബാംഗ്ലൂര്‍-ഉഡുപ്പി യാത്ര

ബാംഗ്ലൂരിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു യാത്രായിടമാണ് നിങ്ങൾ തേടുന്നതെങ്കിൽ അിനു പറ്റിയ സ്ഥലമാണ് ഉഡുപ്പി. കടൽത്തീരങ്ങളും കന്നഡ രുചികളും ഇതിലും മനോഹമായി പരിചയപ്പെടാൻ പറ്റിയ വേറൊരിടം ഇല്ല. ക്ഷേത്രങ്ങളുടെ പേരിൽ മാത്രമാണ് ഒരുകാലത്ത് ഉഡുപ്പി അറിയപ്പെട്ടിരുന്നതെങ്കിൽ ഇന്നത് രുചിക്കും കൂടെയായിട്ടുണ്ട്.

ബാംഗ്ലൂരിൽ നിന്നും 403 കിലോമീറ്റർ ദൂരം ഉഡുപ്പിയിലേക്കുണ്ട്. ബസിന് ശരാശരി എട്ടു മണിക്കൂര്‍ യാത്രാ ദൂരമുണ്ട്. 650 രൂപാ മുതലാണ് സ്വകാര്യ ബസ് ടിക്കറ്റുകൾ ആരംഭിക്കുന്നത്. ഇത് 1500- 2000 രൂപാ വരെ ഉയരാറുമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+