Search
  • Follow NativePlanet
Share
» »ക്രിസ്മസ് ഷോപ്പിങ് ഇല്ലാതെ എന്താഘോഷം, നക്ഷത്രം മുതൽ സാന്‍റായും കേക്കും വരെ.. ബാംഗ്ലൂർ ഒരുങ്ങി

ക്രിസ്മസ് ഷോപ്പിങ് ഇല്ലാതെ എന്താഘോഷം, നക്ഷത്രം മുതൽ സാന്‍റായും കേക്കും വരെ.. ബാംഗ്ലൂർ ഒരുങ്ങി

ബാംഗ്ലൂർ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. മാർക്കറ്റുകളും തെരുവുകളും ഷോപ്പുകളും എല്ലാം ക്രിസ്മസിനെ സ്വീകരിക്കാൻ ഒരുങ്ങി. വിദേശരാജ്യങ്ങില്‍ കണ്ടുവരുന്ന രീതിയിലുള്ള അലങ്കാരങ്ങള്‍ ഒക്കെയായി ആരെയും ആകർഷിക്കുന്ന തരത്തിലുള്ള രൂപത്തിലാണ് ഇപ്പോള്‍ ബാംഗ്ലൂരിലെ ആഘോഷങ്ങൾ. ക്രിസ്മസ് ട്രീയും സാന്‍റക്ലോസും മഞ്ഞും റെയിൻഡീറും ഒക്കെയായി വിദേശരാജ്യങ്ങളിലേതു പോലെയാണ് ഇവിടുത്തെ അലങ്കാരങ്ങൾ.

കുട്ടികളും മുതിർന്നവരും ഇപ്പോൾ ക്രിസ്മസ് ഷോപ്പിങ്ങിന്‍റെ തിരക്കിലാണ്. സ്കൂളിലെയും ഓഫീസിലെയും ക്ലബുകളിലെയും ആഘോഷങ്ങൾക്ക് പോകാനും ക്രിസ്മസ് അലങ്കാരങ്ങൾ ആഘോഷമാക്കാനും ബാംഗ്ലൂരില്‍ എവിടേക്കാണ് പോകേണ്ടതെന്നാണ് പലരും സംശയിക്കുന്നത്. വീഡിയോകളും റീല്‍സുകളും കണ്ട് ചെല്ലുന്നിടങ്ങളിൽ ആകർഷകമായ ഒന്നും കണ്ടേക്കില്ല എന്നതാണ് കുറച്ചു പേരുടെ ആശങ്ക. ഇതാ ഈ ക്രിസ്മസിന് ബാംഗ്ലൂരിൽ പോകാൻ പറ്റിയ ഷോപ്പിങ് ഇടങ്ങൾ നോക്കിയാലോ..

,christmas in bangalore

1. ശിവാജി നഗർ മാര്‍ക്കറ്റ്

ബാംഗ്ലൂർ ക്രിസ്മസ് ഷോപ്പിങ്ങിന് പോകാൻ പറ്റിയ പ്രധാന മാർക്കറ്റുകളിൽ ഒന്നാണ് ശിവാജി നഗർ. വലിയ മുതൽമുടക്കില്ലാതെ ആവശ്യമായ സാധനങ്ങളെല്ലാം മേടിക്കാം എന്നതാണ് ഇവിടേക്ക് കൂടുതൽ ആളുകളെത്തുന്നതിന് കാരണം. ക്രിസ്മസ് സീസൺ ആകുമ്പോഴേക്കും അലങ്കാരങ്ങളും ക്രിസ്മസ് പാപ്പയുടെ വസ്ത്രങ്ങളും പുല്‍ക്കൂട്ടിലേക്ക് ആവശ്യമായ സാധനങ്ങളും ഒക്കെ വിൽക്കുന്ന നിരവധി കടകൾ എത്തും. നിങ്ങളുടെ ബജറ്റ് എത്ര വലുതായാലും ചെറുതായാലും അനുസരിച്ച് ഇവിടെ ഷോപ്പിങ് നടത്താം.

2. ബ്രിഗേഡ് റോഡ്

ബാംഗ്ലൂരിലെ ഏറ്റവും ആഘോഷപൂർണ്ണമായ ക്രിസ്മസ് അലങ്കാരങ്ങള്‍ കാണാനും ഷോപ്പിങ് നടത്താനും പറ്റിയ ഇടമാണ് ബ്രിഗേഡ് റോഡ്. നഗരത്തിലെ തിരക്കേറിയ ഷോപ്പിങ് കേന്ദ്രമായ ഇവിടെ ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് ക്രിസ്മസിനു വേണ്ട വസ്ത്രങ്ങളും ആഭരണങ്ങളും മറ്റു അനുബന്ധ സാധനങ്ങളും തേടിയാണ് ആളുകളധികവും വരുന്നത്.

3. കൊമേഷ്യൽ സ്ട്രീറ്റ്

ബാംഗ്ലൂരിലെ ഏറ്റവും പഴക്കം ചെന്ന ഷോപ്പിങ് കേന്ദ്രമാണെങ്കിലും ആളുകൾക്കും തിരക്കിനും ഇന്നും ഒട്ടും കുറവില്ലാത്ത സ്ഥലമാണ് കൊമേഷ്യൽ സ്ട്രീറ്റ്. ക്രിസ്മസ് മാത്രമല്ല, ഏത് ആഘോഷങ്ങൾക്കും അനുയോജ്യമായ ഷോപ്പിങ് കേന്ദ്രമാണിത്. ക്രിസ്മസ് അലങ്കാരങ്ങള്‍ മുതൽ സാന്‍റാ ക്ലോസ് വസ്ത്രങ്ങളും നക്ഷത്രങ്ങളും പിന്നെ വസ്ത്രങ്ങൾ, ചെരിപ്പ്, ആഭരണങ്ങൾ തുടങ്ങിയവയും ഇവിടെ ലഭിക്കും.

4. ഫീനിക്സ് മാൾ

മാളിലെ ആഘോഷങ്ങൾ കാണാൻ പോകാൻ പറ്റിയ സ്ഥലം ഇന്ന് ബാംഗ്ലൂരിലുള്ളത് ഫീനിക്സ് മാൾ ആണ്.അലങ്കരിച്ചു നിർത്തിയിരിക്കുന്ന ക്രിസ്മസ് ട്രീ ആണ് കുട്ടികൾക്ക് ഇവിടെ കൗതുകമുണർത്തുന്ന കാഴ്ച. നിങ്ങൾക്ക് ക്രിസ്മസ് ഷോരപ്പിങ്ങിന് ബജറ്റ് ഒരു പ്രശ്നമല്ല എന്നുണ്ടെങ്കിൽ വരാൻ പറ്റിയ സ്ഥലമാണ് ഫീനിക്സ് മാൾ. ഡിസൈനർ വസ്ത്രങ്ങൾ, ബ്രാൻഡഡ് സാധനങ്ങൾ തുടങ്ങിയവ നോക്കിയാണ് ആളുകളധികവും എത്തുന്നത്.

ഈ സ്ഥലങ്ങൾ കൂടാതെ ക്രിസ്മസിന്‍റെ കാര്യത്തിൽ ഒരിക്കലും നിരാശപ്പെടുത്താത്ത വേറെയും കുറച്ചിടങ്ങൾ ഇവിടെയുണ്ട്. ചിക്ക്പേട്ട്, ഫ്രേസർ ടൗൺ തുടങ്ങിയവ ക്രിസ്‌മസിന് മുമ്പുള്ള ദിവസങ്ങളിൽ മിന്നിത്തിളങ്ങി നിൽക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. സെന്റ് പാട്രിക്സ് പള്ളി, വിവേക് ​​നഗറിലെ ഇൻഫന്റ് ജീസസ് ചർച്ച്, ഫ്രേസർ ടൗണിലെ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് കത്തീഡ്രൽ, എംജി റോഡിലെ ഹോളി ട്രിനിറ്റി ചർച്ച് തുടങ്ങിയവ ക്രിസ്മസിന്‍റെ യഥാർത്ഥ സൗന്ദര്യം അറിയുവാനും ആസ്വദിക്കാനും പറ്റിയ ഇടങ്ങളാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+