ബാംഗ്ലൂരിലെ വാരാന്ത്യങ്ങൾ എല്ലാം യാത്രകളാണ്. നാട്ടിലേക്ക് വണ്ടി പിടിക്കുന്നതു മുതൽ വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്നതു വരെയുള്ള വ്യത്യസ്ത തരം യാത്രകൾ. ഈ വരുന്ന നവരാത്രി വാരാന്ത്യങ്ങളിലും നമുക്ക് യാത്രകൾ തന്നെ കൂട്ടുപിടിച്ചാലോ.
ശനിയും ഞായറും കൂടാതെ അവധിയുണ്ടെങ്കിലും പരമാവധി രണ്ടു ദിവസം മാത്രം വേണ്ടി വരുന്ന യാത്രകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ബാംഗ്ലൂരിൽ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന, യാത്രയ്ക്കായി മാറ്റിവെച്ചിരിക്കുന്ന സമയമത്രയും ആസ്വദിക്കാൻ പറ്റിയ ഇടങ്ങളാണിവ. കൗതുകത്തിനും കാഴ്ചകൾക്കും ഒപ്പം സാഹസികതയും വിനോദവും അറിവും കൂടി വേണം എന്നുള്ളവർക്കും പരീക്ഷിക്കാൻ പറ്റിയ , ബാംഗ്ലൂരിൽ നിന്നും എളുപ്പ യാത്രയുള്ള വാരാന്ത്യ ലക്ഷ്യസ്ഥാനങ്ങൾ ഇതാ...

നവരാത്രി 2023
നവരാത്രിയുടെ നീണ്ട വാരാന്ത്യമുണ്ടെങ്കിലും അതിൽ രണ്ട് ദിവസം മാത്രം വേണ്ടി വരുന്ന യാത്രകളാണ് പറയുന്നത്. ഒക്ടോബർ 20 വെള്ളിയാഴ്ച മുതൽ 21 ശനി, 22 ഞായർ, 23 തിങ്കൾ, 24 ചൊവ്വ എന്നീ ദിവസങ്ങളിലാണ് പൊതുവേ അവധി. ജോലി ചെയ്യുന്ന സ്ഥാപനം അനുസരിച്ച് തിങ്കൾ, ചൊവ്വ രണ്ടു ദിവസവും അവധി ലഭിക്കുന്നതിൽ വ്യത്യാസം കാണാമെങ്കിലും നീണ്ട വാരാന്ത്യം ആഘോഷിക്കാൻ അത് തടസ്സമായേക്കില്ല.
1.മൈസൂർ
നവരാത്രി ആഘോഷങ്ങൾ രാജ്യത്ത് തന്നെ ഏറ്റവും പ്രധാനപ്പെട്ട രീതിയിൽ ആഘോഷിക്കുന്ന മൈസൂർ തന്നെയാണ് ബാംഗ്ലൂർ യാത്രകളിലെ ഒന്നാമത്തെ ഇടം. ഒക്ടോബർ 15 ഞായറാഴ്ച മുതൽ 24 ചൊവ്വാഴ്ച വരെ 9 ദിവസവും വൻ പരിപാടികളാണ് മൈസൂർ ദസറയുടെ ഭാഗമായുള്ളത്. ലക്ഷക്കണക്കിനാളുകളാണ് ദസറ കാണാൻ ഓരോ വര്‍ഷവും എത്തുന്നത്. സാംസ്കാരിക ആഘോഷങ്ങൾ, ഫിലിം ഫെസ്റ്റിവൽ, യൂത്ത് ദസറ, എക്സിബിഷൻ എന്നിങ്ങനെ നിരവധി പരിപാടികൾ ദസറാക്കാലത്ത് മൈസൂരിൽ കാണാം.

രാത്രി ലൈറ്റ് തെളിച്ച് അലങ്കരിച്ചു നിർത്തിയിരിക്കുന്ന മൈസൂർ കൊട്ടാരത്തിന്റെ കാഴ്ച, ദുർഗ്ഗാ ദേവിയുടെ നഗര പ്രദക്ഷിണം, മൈസൂർ കൊട്ടാരത്തിലെ ചടങ്ങുകൾ, മഹാനവമി, ആയുധ പൂജ എന്നിങ്ങനെ മറ്റൊരുപാട് ചടങ്ങുകൾക്കും ദസറക്കാലം സാക്ഷിയാകും. മൈസൂർ ദസറ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളാണെങ്കിൽഇത്തവണ അതിനു പറ്റിയ സമയമാണ്. വലിയ തിരക്ക് പരിഗണിച്ച് താമസ സൗകര്യങ്ങൾ, യാത്ര എന്നിവ നേരത്തെ പ്ലാൻ ചെയ്യണം.
2.ഷിമോഗ
മൈസൂരിന്റെ തിരക്കും വേണ്ട, ബാംഗ്ലൂരിൽ നിന്ന് പോവുകയും വേണം എന്നാണെങ്കിൽ പ്രകൃതിയുടെ കാഴ്ചകളിക്ക് പോകാൻ ഷിമോഗ തിരഞ്ഞെടുക്കാം. വെള്ളച്ചാട്ടങ്ങൾ, ചരിത്രസ്ഥാനങ്ങൾ, സുഖകരമായ കാലാവസ്ഥ, പച്ചപ്പ് എന്നിങ്ങനെ മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. ജോഗ് വെള്ളച്ചാട്ടം, യഗാച്ചി അണക്കെട്ട്, ഭദ്ര വന്യജീവി സങ്കേതം, ശിവനസമുദ്ര വെള്ളച്ചാട്ടം, ശരാവതി വാലി ട്രെക്ക്,തുടങ്ങിയവയാണ് കാഴ്ചകൾ. ബാംഗ്ലൂരിൽ നിന്ന് ഷിമോഗയിലേക്ക് 300 കിമീ യാത്രയുണ്ട്.

3. ഹംപി
ബാംഗ്ലൂരിന്റെ തിരക്കിൽ നിന്നും ഹംപിയുടെ ചരിത്രത്തിലേക്കുള്ള യാത്ര തീര്‍ത്തും വിഭിന്നമായ അനുഭവം നല്കുന്ന യാത്രയാവും. അതിപുരാതനമായ നിർമ്മികളും അതിൻറെ അവശിഷ്ടങ്ങളുമാണ് ഇവിടെ കാണാനുള്ളത്. കല്ലിൽ കൊത്തിയ അത്ഭുതങ്ങളാണ് ഹംപിയുടെ കാഴ്ച. എങ്ങുനോക്കിയാലും പാറക്കെട്ടുകൾ കാണുന്ന ഇവിടെ ഒരു ചരിത്രനഗരം ഉണ്ടായിരുന്നുവെന്നത് കണ്ടുതന്നെ അറിയണം. തുംഭഭദ്രയുടെ തീരത്തെ ക്ഷേത്രങ്ങളുടെ ലോകത്തേയ്ക്ക് ബാംഗ്ലൂരിൽ നിന്നും 340 കിലോമീറ്റർ ദൂരമുണ്ട്.
4. ഡണ്ടേലി
സാഹസിക യാത്രയാണ് മനസ്സില് ലക്ഷ്യമെങ്കിൽ വണ്ടി പിടിക്കേണ്ടത് ഡണ്ടേലിയിലേക്കാണ്. കർണ്ണാടകയുടെ ഋഷികേശ് എന്നും സാഹസിക തലസ്ഥാനം എന്നുമെല്ലാം വിളിക്കപ്പെടുന്ന ഡണ്ടേലി ബാംഗ്ലൂരിൽ നിന്നും അസ്സലൊരു വാരാന്ത്യ യാത്രാനുഭവം നല്കുകയും ചെയ്യും. വന്യജീവി സങ്കേതം, ദേശീയോദ്യനം, സാഹസിക വിനോദങ്ങൾ, ക്യാംപിങ്, ഡണ്ടേലി റിവർ റാഫ്ടിങ് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ചെയ്യാനും അറിയാനും ഉണ്ട്. . ബാംഗ്ലൂരിൽ നിന്ന് ഷിമോഗയിലേക്ക് 460 കിമീ ദൂരമുണ്ട്.
5. മംഗലാപുരം
മലയാളികളെ സംബന്ധിച്ച് മംഗലാപുരം അടുത്താണ്. എന്നാൽ ബാംഗ്ലൂരിൽ നിന്നാണ് ഇവിടേക്ക് യാത്രയെങ്കിൽ അത് രസകരമായ ഒരനുഭവമായിരിക്കും. മികച്ച റോഡും റൂട്ടും കാഴ്ചകളും ചേരുന്ന ഒന്നാണ് മംഗലാപുരത്തിനുള്ളത്.
മംഗലാപുരത് ബീച്ചുകൾ, കടൽത്തീരങ്ങൾ, കടൽരുചികൾ എന്നിങ്ങനെയുള്ള കുറച്ച് കാര്യങ്ങൾ ആസ്വദിക്കാം. ഇവിടുത്തെ ക്ഷേത്രങ്ങൾ, മാൽപേ ബീച്ച്, സെന്‍റ് മേരീസ് ഐലൻഡ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുവാൻ മറക്കരുത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














