Search
  • Follow NativePlanet
Share
» »വാലന്‍റൈൻ ദിനം ബാംഗ്ലൂരിൽ, വൈൻ ടൂർ, ട്രിപ്പ് പിന്നെ ഡിന്നറും.. ആഘോഷിക്കുവല്ലേ

വാലന്‍റൈൻ ദിനം ബാംഗ്ലൂരിൽ, വൈൻ ടൂർ, ട്രിപ്പ് പിന്നെ ഡിന്നറും.. ആഘോഷിക്കുവല്ലേ

വാലന്‍റൈൻസ് ദിനം ഇതാ വന്നു കഴിഞ്ഞു.. പ്രണയം ആഘോഷിക്കാനും തുറന്നു പറയുവാനും പ്രിയപ്പെട്ടവർക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാനുമെല്ലാം കാത്തിരിക്കുന്ന സമയം, ആഘോഷങ്ങള്‍ ബാംഗ്ലൂരിലാണെങ്കിൽ സംഗതി വേറെ ലെവലാണ്. പബ്ബിലെ ആഘോഷങ്ങളും ഷോപ്പിങ്ങും ഒക്കെയായി വാലന്‍റൈൻസ് ദിനം ഇവിടെ പൊളിക്കാം.

എന്നാൽ സ്ഥിരം ഇടങ്ങൾ വിട്ടുപിടിച്ച് ഈ വാലന്‍റൈൻ ദിനം അല്പം വ്യത്യസ്തമാക്കിയാലോ.. റെഡിയാണ് നിങ്ങളെങ്കിൽ ഇതാ പിടിച്ചോ.. വ്യത്യസ്തമായ വാലന്‍റൈൻ ദിനാഘോഷങ്ങൾക്ക് പറ്റിയ ബാംഗ്ലൂരിലെ സ്ഥലങ്ങളും കാര്യങ്ങളും പരിചയപ്പെടാം.

Ideas On Valentines Day Celebration In Bengaluru

വൈൻ ടൂർ

വാലന്‍റൈൻ ദിനത്തിൽ ഒരുമിച്ച് ഒരു യാത്ര പോയില്ലെങ്കിലെങ്ങനെയാ.. അതും ഒരു റൊമാന്‍റിക് യാത്രയാണെങ്കില്‍ പറയാനുമില്ല. അങ്ങനെ ഒരു പ്ലാൻ മനസ്സിലുണ്ടെങ്കിൽ വൈൻ ടൂർ മികച്ച ഐഡിയ ആയിരിക്കും. മുന്തിരി തോട്ടങ്ങൾക്കു നടവിലൂടെയ പ്രിയപ്പെട്ട ആൾക്കൊപ്പം കൈപിടിച്ചു നടക്കുവാനും മുന്തിരി വൈൻ ആയി മാറുന്ന പ്രക്രിയ കണ്ടുമനസ്സിലാക്കുവാനും ഒപ്പം ഏറ്റവും മികച്ച വൈന്‍ രുചിക്കുവാനും വൈൻ ടൂർ സഹായിക്കും.

ബാംഗ്ലൂരില്‍ നന്ദി വാലിയിലാണ് കൂടുതൽ വൈൻ യാർഡുകൾ ഉള്ളത്. ഇവയിൽ മിക്കതും വൈൻ ടൂർ വാഗ്ദാനം ചെയ്യുന്നുമുണ്ട്. വലിയ ചെലവില്ലാതെ കപ്പിൾ വൈൻ ടൂർ നല്കുന്നവയാണ് ഇവ. ഈ വാലന്‍റൈന്‍ ദിനത്തിൽ നിങ്ങളുടെ പങ്കാളിക്ക് ഒരു സർപ്രൈസ് നല്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ തിരഞ്ഞെടുക്കാം ഒരു വൈൻ ടൂർ.

നഗരം കറങ്ങാം

പബ്ബും പാർട്ടിയും ട്രിപ്പും താല്പര്യമില്ല, പകരം ഇത്തവണത്തെ വാലന്‍റൈൻസ് ദിനം വ്യത്യസ്തമാക്കുവാനാണ് പ്ലാൻ എങ്കിൽ ബാംഗ്ലൂര്‍ കറങ്ങുവാൻ പോയാലോ..യാത്ര ഇഷ്ടപ്പെടുന്ന പങ്കാളിക്ക് നല്കാൻ ഇതിലും സന്തോഷമേറിയ സമ്മാനം മറ്റൊന്നില്ല. ഒട്ടേറെ ടൂർ ഏജൻസികൾ പ്രൈവറ്റ് ടൂർ നല്കുന്നുണ്ട്. ബാംഗ്ലൂരിലെ പ്രധാന സ്ഥലങ്ങൾ തിരഞ്ഞെടുത്ത് പോകുന്ന യാത്രയിൽ നിങ്ങള്‍ക്ക് സ്ഥലങ്ങൾ കസ്റ്റമൈസ് ചെയ്യാൻ കഴിയും.

ബിഎംടിസി നടത്തുന്ന ബെംഗളുരു ദർശിനി പാക്കേജ് ബാംഗ്ലൂരിലെ പ്രധാന സ്ഥലങ്ങൾ കണ്ടുവരാൻ സഹായിക്കുന്ന യാത്രയാണ്. ഈ യാത്രയിൽ ബാംഗ്ലൂർ ഇസ്കോൺ ക്ഷേത്രം, വിധാൻ സൗധ, കർണ്ണാടക ഹൈക്കോടതി, ടിപ്പു പാലസ്, ഗവി ഗംഗാധരേശ്വര ക്ഷേത്രം , ദൊഡ്ഡ ഗണപതി, ലാൽ ബാഗ്, കർണ്ണാടക സിൽക്ക്, നാഷണൽ ഗാലറി, വിശ്വേശ്വരയ്യ മ്യൂസിയം, വെങ്കട്ടപ്പ ആർട്ട് ഗാലറി, കബ്ബൺ പാർക്ക് എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്.

ബാംഗ്ലൂർ മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്നും എല്ലാ ദിവസവും രാവിലെ 8.46 ന് ബെംഗളുരു ദർശിനി യാത്ര ആരംഭിക്കും. ബിഎംടിസി വോൾവോ ബസിലുള്ള യാത്രയ്ക്ക് ഒരാൾക്ക് 431 രൂപയാണ് നിരക്ക്. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 7022030257 എന്ന നമ്പറിൽ ബന്ധപ്പെടാം. യാത്ര മുൻകൂട്ടി അന്വേഷിച്ച ശേഷം മാത്രം ബുക്ക് ചെയ്യുക.

ട്രിപ്പ് പോകാം

യാത്ര ഇഷ്ടപ്പെടുന്ന പങ്കാളിയാണെങ്കിൽ അവരെയും കൂട്ടി ഗോകർണ്ണയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്താലോ.. ബാംഗ്ലൂരിൽ നിന്നും രസകരമായി പോയി വരാൻ പറ്റുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഗോകർണ്ണ. ഗോവയ്ക്ക് പകരം നിൽക്കുന്ന, വൈബ് സെറ്റ് ചെയ്യാൻ പറ്റിയ ഇവിടം പശ്ചിമഘട്ടവും അറബിക്കടലും ചേരുന്ന ഇടം കൂടിയാണ്. കുഡ്ലെ ബീച്ച്, ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച് (ഫുള്‍ മൂണ്‍ ബീച്ച്), ബെലെക്കന്‍ ബീച്ച് എന്നിവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങൾ. ഒപ്പം ഒരു രാത്രി ഇവിടെ താമസിക്കുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാൻ മറക്കരുതേ.

ഡിന്നറിന് പോകാം

ഇനി വൈകിട്ടാണ് നിങ്ങൾക്കു സമയമുള്ളതെങ്കിൽ പങ്കാളിക്കൊപ്പം ഒരു ഡിന്നറിന് പോകാൻ മറക്കേണ്ട. വാലന്‍റൈൻ ദിനത്തോടനുബന്ധിച്ച് ഇഷ്ടംപോലെ ഹോട്ടലുകളും റസ്റ്റോറന്‍റുകളും വാലന്‍റൈൻ ദിന സ്പെഷ്യൽ ഡിന്നർ പ്ലാൻ ചെയ്തിട്ടുണ്ട്. മാളുകളിലും പ്രത്യേക പാക്കേജുകള്‍ കപ്പിൾസിനായി ഒരുക്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+