രാത്രിയിൽ കടലിലോ വെള്ളത്തിനടുത്തോ പോയി നിൽക്കുമ്പോൾ അത് നീലനിറത്തിൽ തിളങ്ങുന്നത് കണ്ടാൽ അത്ഭുതപ്പെട്ട് പോകില്ലേ...
വെള്ളത്തിലെ നീലവെളിച്ചം പക്ഷേ, കുമ്പളങി നൈറ്റ് എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് വലിയ അമ്പരപ്പൊന്നും തോന്നില്ല. വെള്ളത്തിലെ നീലവെളിച്ചത്തെ കയ്യിലെടുക്കുന്ന സിനിമയിലെ ഫ്രെയിം അതിലെ ഏറ്റവം മനോഹരമായ നിമിഷങ്ങളിലൊന്ന് കൂടിയാരിരുന്നു.
വെള്ളത്തിലെ നീല വെളിച്ചം എന്നറിയപ്പെടുന്ന കവരിനെ യഥാര്‍ത്ഥത്തില്‍ പറയുന്നത് ബയോലൂമിനസെന്‍സ് എന്നാണ്. കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ പ്രതിഭാസമുണ്ട്. ബാംഗ്ലൂരിൽ നിന്ന് കവര് കാണാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് ഗോകർണ. ഇവിടുത്തെ രണ്ട് ബീച്ചുകളിൽ രാത്രികാലങ്ങളിൽ നീലവെളിച്ചം എത്താറുണ്ട്.

ബയോലുമിനസെൻസ് അഥവാ കായലിലെ നീലവെളിച്ചം എന്നത് പ്രകൃതിയുടെ ഒരത്ഭുതം തന്നെയാണ്. നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന കടൽജീവിയുടെ ശരീരത്തിൽ ഉണ്ടാകുന്ന ജൈവ ദീപ്തിയാണ് കവര്. ആൽഗെ, ബാക്ടീരിയ തുടങ്ങിയ ജീവികൾ അവയുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന ഒരുതരം പ്രകാശമാണിതെന്നാണ് ശാസ്ത്രം പറയുന്നത്.
ഗോകർണ്ണയിൽ പോകാം
ബാംഗ്ലൂരിൽ നിന്ന് ഈ കവരിന്‍റെ കാഴ്ച കാണാൻ പറ്റിയ ഇടം ഗോകര്‍ണ്ണയിലെ ബീച്ചുകളാണ്. രാത്രിയിൽ നീല നിറത്തിൽ കവര് പൂത്തു നിൽക്കുന്ന രസകമായ കാഴ്ചയാണ് ഇവിടെയുള്ളത്. പാരഡൈസ് ബീച്ച്, നിർവീണ ബീച്ച് എന്നിവിടങ്ങളിലാണ് ഈ കാഴ്ച കാണാനാവുക. ബാംഗ്ലൂരിൽ നിന്ന് പോകാന്‍ പറ്റിയ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനാണ് ഗോവ. കടൽതീരങ്ങളുടെ പറുദീസയെന്നാണ് സഞ്ചാരികൾ ഗോകർണയെ വിളിക്കുന്നത്.
പാരഡൈസ് ബീച്ച്
ഫുള്‍മൂൺ ബീച്ച് എന്നറിയപ്പെടുന്ന പാരഡൈസ് ബീച്ച് ഇവിടുത്തെ ഒറ്റപ്പെട്ടു കിടക്കുന്ന, മനോഹരമായ കാഴ്ചകളുള്ള ബീച്ചാണ്. എത്തിപ്പെടാൻ അല്പം ദൂരെയാണെങ്കിലും നിവവധി സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടം മുഴുവനം പാറക്കൂട്ടങ്ങളും മണലും മാത്രമാണ് കാണാനുള്ളത്. ഹിപ്പികളുടെ പറുദീസായെന്ന് പണ്ടുമുതലെ വിളിക്കപ്പെടുന്ന ഇവിടേക്ക് ഫെറിയിലോ അല്ലെങ്കിൽ ട്രെക്കിങ് നടത്തിയോ വേണം എത്തിച്ചേരാൻ. ഇവിടെ പലരും ഫൈറ്റോപ്ലാങ്ക്ടണിനെ കണ്ടെത്തിയിട്ടുണ്ട്. രാത്രിയിൽ കടൽ തിളങ്ങുന്ന കാഴ്ച ഇവിടെ കാണം.
രാത്രികാലങ്ങളിൽ ഇവിടെ ക്യാംപ് ചെയ്യാനും ട്രെക്കിങ് നടത്താനും യാത്രക്കാർക്ക് മുൻകൂട്ടി അനുമതി എടുക്കാം. ബാംഗ്ലൂരിൽ നിന്ന് 486 കിലോമീറ്റർ ദൂരത്തിലാണ് ഗോകർണയുളളത്. ബാംഗ്ലൂരിൽ നിന്ന് ട്രെയിനിൽ ഇവിടേക്ക് എത്താം. ഏറ്റവും അടുത്തുള്ള വിമാനത്താവളം ഗോവയിലെ ദബോലിം ആണ്. ഗോകർണയിൽ നിന്ന് 142 കിലോമീറ്റർ ആണ് ദൂരം.
നിർവാണ ബീച്ച്
നീലനിറത്തിൽ വെള്ളം തിളങ്ങുന്ന കാഴ്ച കാണാൻ പോകാൻ പറ്റിയ മറ്റൊരു ബീച്ച് ആണ് ഗോകര്‍ണയിലെ തന്നെ നിർവാണ ബീച്ച്. തിരക്കും തിരക്കും ആൾക്കൂട്ടവുമില്ലാതെ ഒരു ബീച്ച് ലൈഫ് ആസ്വദിക്കാൻ പറ്റിയ ഇവിടെ വലിയ ആഢംബരങ്ങളൊ സൗകര്യങ്ങളോ കാണാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ ഇവിടേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കിൽ അത്യാവശ്യം വെള്ളവും ഭക്ഷണവും കരുതുവാൻ മറക്കരുത്. ഇവിടുത്തെ സൂര്യാസ്തമയമാണ് മനോഹരമായ ദൃശ്യങ്ങളിലൊന്ന്.
ഗോകർണ ടൗണിൽ നിന്നും നിർവാണ ബീച്ചിലേക്ക് വെറും 11 കിലോമീറ്റർ ദൂരമേയുള്ളൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












