Search
  • Follow NativePlanet
Share
» » ബെംഗളൂരു- തിരുവനന്തപുരം യാത്ര; വേഗത്തിലുള്ള യാത്രക്ക് സ്വിഫ്റ്റ് ഗജരാജ, ലാഭം മണിക്കൂറുകൾ.. സമയം ഇങ്ങനെ

ബെംഗളൂരു- തിരുവനന്തപുരം യാത്ര; വേഗത്തിലുള്ള യാത്രക്ക് സ്വിഫ്റ്റ് ഗജരാജ, ലാഭം മണിക്കൂറുകൾ.. സമയം ഇങ്ങനെ

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രകൾക്ക് ഏറ്റവും അധികം ആളുകൾ ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസ് സർവീസുകളെയാണ്. സ്വകാര്യ ബസുകളെയപേക്ഷിച്ച് കുറഞ്ഞ നിരക്ക് തന്നെയാണ് പ്രധാന കാരണം. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം റൂട്ടിലും കെഎസ്ആർടിസി തന്നെയാണ് ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുന്നത്. മാത്രമല്ല, വോൾവോ , സ്വിഫ്റ്റ് ഉൾപ്പെടെ മികച്ച സർവീസുകൾ ഈ റൂട്ടിലുണ്ട് എന്നതാണ് യാത്രക്കാർ കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ തിരഞ്ഞെടുക്കുവാൻ കാരണം.

KSRTC Swift Gajaraja Fastest Service Between Bengaluru and Thiruvananthapuram

ഇരുതലസ്ഥാന നഗരങ്ങളും തമ്മിൽ ഏറ്റവും കുറഞ്ഞ സമയത്തിലുള്ള ബസ് യാത്രയാണ് നോക്കുന്നതെങ്കിൽ സംശയമൊന്നുമില്ലാതെ സ്വിഫ്റ്റ് ഗജരാജ മൾട്ടി ആക്സിൽ വോൾവോ എസി സ്ലീപ്പർ ബസ് 2 യാത്ര തിരഞ്ഞെടുക്കാം, 16 മണിക്കൂർ മുതൽ 18 മണിക്കൂർ വരെ സമയമെടുക്കുന്ന ബെംഗളൂരു- തിരുവനന്തപുരം യാത്ര നിങ്ങൾ സ്വിഫ്റ്റ് ഗജരാജ മൾട്ടി ആക്സിൽ വോൾവോ എസി സ്ലീപ്പർ 2 ബസിലാണെങ്കിൽ വെറും 13.30 മണിക്കൂറിൽ എത്താം. 770 കിമി ദൂരം പിന്നിടാൻ ആണ് ഈ സമയം.

തിരുവനന്തപുരത്ത് നിന്ന് നേരെ തമിഴ്നാട്ടിലേക്ക് കടക്കുന്ന ബസ് കൂടുതൽ സമയവും യാത്ര ചെയ്യുന്നത് തമിഴ്നാട്ടിലൂടെ തന്നെയാണ്. കളിയിക്കാവിള, മാർത്താണ്ഡം, നാഗർകോവിൽ, തിരുനെൽവേലി, ഡിണ്ഡിഗൽ,നാമക്കൽ, സേലം വഴിയാണ് ഈ ബസിന്‍റെ യാത്ര. ബൈപ്പാസ് റോഡിലൂടെ മാത്രം സര്‍വീസ് നടത്തുന്നു എന്നതും സ്വിഫ്റ്റ് ഗജരാജ മൾട്ടി ആക്സിൽ വോൾവോ എസി സ്ലീപ്പർ ബസിന്‍റെ പ്രത്യേകതയാണ്.

തിരുവനന്തപുരം- ബെംഗളൂരു സ്വിഫ്റ്റ് ഗജരാജ എസി സ്ലീപ്പർ

തിരുവനന്തപുരം കണിയാപുരം ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 7.00 മണിക്ക് സർവീസ് ആരംഭിക്കുന്ന തിരുവനന്തപുരം- ബെംഗളൂരു സ്വിഫ്റ്റ് ഗജരാജ എസി സ്ലീപ്പർ നാഗർകോവിൽ- മധുരെ വഴി പിറ്റേദിവസം രാവിലെ
08:30 ന് ബെംഗളൂരു എത്തും. 13 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം.

കണിയാപുരം - കഴക്കൂട്ടം - ടെക്‌നോപാർക്ക് - തിരുവനന്തപുരം - ബാലരാമപുരം - നെയ്യാറ്റിൻകര - പാറശ്ശാല - കളിയക്കാവിള - നാഗർകോവിൽ - തിരുനെൽവേലി - മധുര - ഡിണ്ടിഗൽ - കരൂർ - സേലം വഴിയാണ് ബാംഗ്ലൂർ എത്തുന്നത്.

കണിയാപുരം - 18:00
കഴക്കൂട്ടം - 18:07
ടെക്‌നോപാർക്ക് - 18:10
തിരുവനന്തപുരം - 19:00
ബാലരാമപുരം - 19:10
നെയ്യാറ്റിൻകര - 19:20
പാറശ്ശാല - 19:30
കളിയക്കാവിള - 19:35
നാഗർകോവിൽ - 20:15
തിരുനെൽവേലി - 22:05
മധുര - 00:35
ഡിണ്ടിഗൽ - 01:40
കരൂർ - 02:55
സേലം - 05:05

ബാംഗ്ലൂർ അത്തിബെലെ ചെക്ക് പോസ്റ്റ് - 07:13
ബാംഗ്ലൂർ ബൊമ്മസാന്ദ്ര - 07:23
ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റി - 07:33
ബാംഗ്ലൂർ സിൽക്ക് ബോർഡ് - 7:43
ബാംഗ്ലൂർ സെന്‍റ് ജോണ്‍സ് ഹോസ്പിറ്റൽ - 07:48
ബാംഗ്ലൂർ ലാൽബാഗ് -08:16
ബാംഗ്ലൂർ സാറ്റലൈറ്റ് - 08:30

ബെംഗളൂരു- തിരുവനന്തപുരം സ്വിഫ്റ്റ് ഗജരാജ എസി സ്ലീപ്പർ

ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ നിന്ന് എല്ലാ ദിവസവും രാത്രി 7.00 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 9.00 മണിക്ക് തിരുവനന്തപുരത്ത് എത്തും. 14 മണിക്കൂർ ആണ് യാത്രാ സമയം. ബാംഗ്ലൂർ - സേലം - കരൂർ - ഡിണ്ടിഗൽ - മധുര - തിരുനെൽവേലി - നാഗർകോവിൽ - കളിയക്കാവിള - നെയ്യാറ്റിൻകര - തിരുവനന്തപുരം - കണിയാപുരം എന്ന റൂട്ടിലാണ് യാത്ര. സാധാരണ ദിവസങ്ങളിൽ 1530 രൂപയാണ് ടിക്കറ്റ് നിരക്ക്.

ബാംഗ്ലൂർ സാറ്റലൈറ്റ് - 19:00
ബാംഗ്ലൂർ ശാന്തിനഗർ - 19:15
ബാംഗ്ലൂർ മഡിവാള സെന്‍റ് ജോണ്‍സ് ഹോസ്പിറ്റൽ - 19:35
ബാംഗ്ലൂർ സിൽക്ക് ബോർഡ് - 19:37
ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റി - 19:45
ബാംഗ്ലൂർ ബൊമ്മസാന്ദ്ര - 19:50,
ബാംഗ്ലൂർ അത്തിബെലെ ചെക്ക് പോസ്റ്റ് - 19:55

ഹൊസൂർ- 20:00
സേലം - 23:30
കരൂർ - 01:05
ഡിണ്ടിഗൽ - 02:20
മധുര - 03:25
തിരുനെൽവേലി - 05:55
നാഗർകോവിൽ - 07:45
കളിയക്കാവിള - 08:25
നെയ്യാറ്റിൻകര - 08:40
തിരുവനന്തപുരം -
ടെക്നോപാർക്ക് പേസ് 1 - 09:10
കഴക്കൂട്ടം- 09:17
കണിയാപുരം- 09:30

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+