ബാംഗ്ലൂർ നഗരം ക്രിസ്മസിനെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നക്ഷത്രങ്ങളും അലങ്കാരങ്ങളും ക്രിസ്മസ് ട്രീകളും ഒക്കെയായി കടകളും മാളുകളും സജീവമായി. ക്രിസ്മസ് അവധിക്ക് ഇനി ആഴ്ചകളുടെ അകലമേയുള്ളൂ. നീണ്ട വാരാന്ത്യവും അവധിയും വരുന്ന ഈ ക്രിസ്മസിന് യാത്രകൾ പ്ലാൻ ചെയ്യാനാണെങ്കിൽ ഇനിയും വൈകിയിട്ടില്ല. ബാംഗ്ലൂരിൽ നിന്നാണ് നിങ്ങളുടെ ഇത്തവണത്തെ യാത്രയെങ്കിൽ പോയിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.
ക്രിസ്മസ് നീണ്ട വാരാന്ത്യം ആയതിനാൽ ഒന്നോ രണ്ടോ ദിവസം ചെലവഴിച്ച് മടങ്ങിയെത്താൻ സാധിക്കുന്ന തരത്തിലുള്ള യാത്രയാണ് പറയുന്നത്. കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും പോകാൻ പറ്റിയ നിരവധി ലക്ഷ്യസ്ഥാനങ്ങൾ ഉണ്ട്. ക്രിസ്മസ് അവധിയിൽ കണ്ടിരിക്കേണ്ട അഞ്ച് സ്ഥലങ്ങൾ ഇതാ..

1. സകലേശ്പൂർ
ബാംഗ്ലൂരിൽ നിന്നും എളുപ്പത്തിൽ പോയി വരാൻ പറ്റിയ മികച്ച ഒരു വാരാന്ത്യ ലക്ഷ്യസ്ഥാനമാണ് ഹസൻ ജില്ലയിലെ സകലേശ്പൂർ. നഗരത്തിൻറേതായ തിരക്കോ ബഹളങ്ങളോ ഒന്നുമില്ലാത്ത ഇവിടം കുറച്ച് സമാധാനം തേടി വാരാന്ത്യങ്ങൾ യാത്രകൾക്കായി മാറ്റിവയ്ക്കുന്നവർക്ക് പറ്റിയ ഇടങ്ങളാണ്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ ഇവിടം ട്രെക്കിങ്ങിനും ക്യാംപിങ്ങിനും പറ്റിയ ഒന്നാന്തരം സ്ഥലം കൂടിയാണ്. മനസ്സിന് ശാന്തതയും സന്തോഷവും തരുന്ന പുൽമേടുകളും വെള്ളച്ചാട്ടങ്ങളും കോടമഞ്ഞ് മൂടിയ മലനിരകളും ഇവിടെ കണ്ടാസ്വദിക്കാം.
ബിസിലെ റിസർവ് ഫോറസ്റ്റിലൂടെയുള്ള ട്രെക്കിങ്, കുമാര പർവ്വത ഹൈക്കിങ്, മൻജരാബാദ് കോട്ട, സകലേശ്വര ക്ഷേത്രം എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെ ആസ്വദിക്കാനുണ്ട്. ഇവിടുത്തെ ഹോം സ്റ്റേകളിലെ താമസവും ഒഴിവാക്കരുത്.
ഒക്ടോബർ മുതൽ മാർച്ച് വരെയാണ് സകലേശ്പൂർ സന്ദർശിക്കാൻ പറ്റിയ സമയം. ബാംഗ്ലൂർ-സകലേശ്പുർ ദൂരം- 221 കിമീ.

2. യേലാഗിരി
പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് യേലാഗിരി. തമിഴ്നാട്ടിലെ മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്ന് മാത്രമല്ല, ബാംഗ്ലൂരിൽ നിന്നും എളുപ്പം എത്തിച്ചേരാവുന്ന സ്ഥലം കൂടിയാണ് യേലാഗിരി. വെല്ലൂർ ജില്ലയിൽ സമുദ്രനിരപ്പില്‍ നിന്നും 4623 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യേലാഗിരി ട്രെക്കിങ്ങിനാണ് പ്രസിദ്ധമായിട്ടുള്ളത്. ഇവിടുത്തെ ഹെയർപിൻ റോഡിലൂടെ മുകളിലേക്ക് കയറുമ്പോൾ കിട്ടുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. നാട്ടിലെ മറ്റു ഹിൽ സ്റ്റേഷനുകൾ പോലെ വാണിജ്യവത്ക്കരിക്കപ്പെട്ടിട്ടില്ല എന്നതാണ് ഇതിന്റെ ആകർഷണം.
സ്വാമിമലെ ഹിൽസ് ട്രെക്കിങ്, പുൻഗനൂര്‍ തടാകത്തിലെ ബോട്ടിങ്, മുഗൾ ഗാർഡൻ തുടങ്ങി. സ്ഥലങ്ങള് സന്ദർശിക്കാം. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഇവിടെ ചെലവഴിക്കാനും പറ്റിയ സ്ഥലമാണ്.
ഒക്ടോബർ മുതൽ മാർച്ച് വരെയാണ് യേലാഗിരി സന്ദർശിക്കാൻ പറ്റിയ സമയം.
ബാംഗ്ലൂർ-യേലാഗിരി ദൂരം- 160 കിമീ.
3. ബേളൂർ
യാഗാച്ചി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ബേളൂർ ഹാസൻ ജില്ലയുടെ ഭാഗമാണ്. യുനസ്കോയുടെ ലോകപൈതൃക ഇടങ്ങളുടെ പട്ടികയിൽ ഈ അടുത്താണ് ബേലൂർ, ഹലേബിഡു, സോമനാഥപൂർ എന്നീ ഹൊയ്‌സാല ക്ഷേത്രങ്ങൾ ഇടം നേടിയത്. സമ്പന്നമായ ചരിത്രവും മനോഹരമായ നിർമ്മിതികളുമാണ് ഇവിടെയുള്ളത്. ചെന്നകേശവ ക്ഷേത്രം കൂടാതെ വീരനാരായണ ക്ഷേത്രം, കപ്പേ ചെന്നിഗരായ ക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങൾ ബേളൂരിലുണ്ട്. വിഷ്ണു ശിവ ഭക്തർ എത്തിച്ചേരുന്ന ബേലൂർ ക്ഷേത്രം തന്നെയാണ് പ്രധാന ആകര്‍ഷണം.
ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ബേലൂർ സന്ദർശിക്കാൻ പറ്റിയ സമയം.
ബാംഗ്ലൂർ-യേലാഗിരി ദൂരം- 220.5 കിമീ.
4. മറവാന്തെ
ബാംഗ്ലൂരിൽ നിന്നും വാരാന്ത്യ യാത്രകൾക്ക് പറ്റിയ സമയമാണ് മറവാന്തെ. ബീച്ചും കടൽത്തീരവും ലോങ് ഡ്രൈവും ഒക്കെയാണ് നിങ്ങളുടെ ക്രിസ്മസ് യാത്രാ പ്ലാനുകളിൽ ഉൾപ്പെട്ടിരിക്കുന്നതെങ്കിൽ മറവാന്തെ ധൈര്യമായി തിരഞ്ഞെടുക്കാം. കർണ്ണാടകയിലെ തന്നെ ഏറ്റവും മനോഹമായ ബീച്ച് അനുഭവമാണ മറവാന്തെ നല്കുന്നത്. ഒരു വശത്ത് സൗപർണ്ണിക നദിയും മറുവശത്ത് അറബിക്കടലും ചേരുന്ന കാഴ്ചയും അതിനു നടുവിലൂടെയുള്ള റോഡും ആണിവിടെ നിങ്ങളെ കാത്തിരിക്കുന്നത്.
സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് മറവാന്തെ സന്ദർശിക്കാൻ പറ്റിയ സമയം.
ബാംഗ്ലൂർ-മറവാന്തെ ദൂരം- 426 കിമീ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














