Search
  • Follow NativePlanet
Share
» »ഒരു ദിവസം മതി , കറങ്ങിയടിക്കാൻ കിടിലൻ ഇടങ്ങൾ, ബെംഗളുരുവിലെ പൊളി ഔട്ടിങ് ഇടങ്ങൾ, കാണാതെ പോകരുത്!

ഒരു ദിവസം മതി , കറങ്ങിയടിക്കാൻ കിടിലൻ ഇടങ്ങൾ, ബെംഗളുരുവിലെ പൊളി ഔട്ടിങ് ഇടങ്ങൾ, കാണാതെ പോകരുത്!

ബെംഗളുരുവിലെ ആൾക്കൂട്ടത്തിൽ നിന്ന് കുറച്ചു നേരമെങ്കിലും മാറി നിൽക്കാനാഗ്രഹിക്കുന്നവരാണ് ഇവിടെ ജീവിക്കുന്നവർ. ട്രാഫിക് ബ്ലോക്കും വാഹനങ്ങളുടെ ശബ്ദവും എല്ലാം ഒഴിവാക്കി കുറച്ചു നേരമെങ്കിലും സമാധാനത്തോടെ ഇരിക്കാൻ പ്രദാന ആശ്രയം പാർക്കുകളാണ്. നഗരമധ്യത്തിൽ പച്ചപ്പും ശാന്തതയും നിറഞ്ഞ പാർക്കുകൾ പുലരികളും വൈകുന്നേരങ്ങളും ചെലവഴിക്കാൻ പറ്റിയ സ്ഥലങ്ങളാണ്. എന്നാൽ അവധി ദിവസങ്ങളിൽ ഇവിടേക്ക് അടുക്കാൻ പറ്റാത്ത തിരക്ക് ആയിരിക്കും. ഈ സമയത്ത് പോകാൻ പറ്റിയ സ്ഥലങ്ങളണ് ബെംഗളുരുവിന് ചുറ്റുമുള്ള പാർക്കുകളും അണക്കെട്ടുകളും.

ബാംഗ്ലൂരിൽ നിന്നും വെറും 100 കിലോമീറ്ററിന് ഉള്ളിലായി നിരവധി അണക്കെട്ടുകളും തടാകങ്ങളും സ്ഥിതി ചെയ്യുന്നു. ഒറ്റ ദിവസത്തെ യാത്രയില്‍ പോയി വരാൻ പറ്റിയവയാണ് ഇവയിൽ മിക്കവയും. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സമയം ചെലവഴിക്കുവാനും കുട്ടികൾക്ക് ഒരു മികച്ച ഔട്ടിങ്ങിനുമായി പോകാൻ കഴിയുന്ന ഇടങ്ങളുടെ പട്ടിക ഇതാ.

1. ഡണ്ടിഗനഹള്ളി ഡാം

ബാംഗ്ലൂരിൽ നിന്ന് മനോഹരമായ ഒരു റോഡ് ട്രിപ്പും തുടർന്ന് ക്ഷീണം മാറ്റാൻ അതിലും മനോഹരമായ ഒരു ലക്ഷ്യസ്ഥാനവും കാണാൻ ആഗ്രഹിക്കുന്നവർക്കുള്ള ഇടമാണ് ഡണ്ടിഗനഹള്ളി ഡാം. ബാംഗ്ലൂരിൽ നിന്ന് 85 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഡണ്ടിഗനഹള്ളി ഡാം എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഇടം കൂടിയാണ്. ശാന്തതയോടെ സമാധാനത്തിൽ മലനിരകളോട് ചേർന്നു നിൽക്കുന്ന മനോഹരമായ ഇടം ബെംഗളുരുവിൽ നിന്ന് ഇത്രയും കുറഞ്ഞ ദൂരത്തിൽ അപൂർവ്വമാണ്.

അതിരാവിലെയോ വൈകുന്നേരമോ ആണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. ഏതു സീസണിലും വരാമെങ്കിലും മഴക്കാലത്തെയും തണപ്പു കാലത്തെയും ഇവിടുത്തെ കാഴ്ചകൾക്ക് ഭംഗിയൽപ്പം കൂടുതലാണ്. ഗ്രാമീണ കാഴ്ചകളും പ്രകൃതിമനോഹരമായ റൂട്ടുകളുമാണ് ഇവിടേക്കുള്ള യാത്രയുടെ പ്രത്യേകത. ഇതിൽത്തന്നെ യാത്രയുടെ അവസാനത്തെ 7 കിലോമീറ്റർ ദൂരം തീർത്തും ഇടുങ്ങിയ പാതയിലൂടെ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്. രാവിലെ 5.00 മുതൽ വൈകുന്നേരം 5.00 വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം.

2. ദേവരായനദുർഗാ കട്ടെ

ദേവരായനദുർഗാ കട്ടെ അഥവാ ഡിഡി ഹിൽസ് ബാംഗ്ലൂരിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ്. ഒന്നര മണിക്കൂർ യാത്രയ്ക്കൊടുവിൽ എത്തിച്ചേരാൻ കഴിയുന്ന മനോഹരമായ ലക്ഷ്യസ്ഥാനമാണിത്. പൊതുവേ ട്രെക്കിങ്ങിനാണ് ആളുകൾ ഇവിടെ എത്തുന്നതെങ്കിലും ഇതിനു താഴെയുള്ള തടാകം ഗംഭീര കാഴ്ചാനുഭവമാണ് നല്കുന്നത്. തുംകൂർ ജില്ലയുടെ ഭാഗമായ ദേവരായനദുർഗാ കട്ടെയിൽ നിൾക്ക് സൂര്യോദയം കാണാനുള്ള ട്രെക്കിങ് മുതൽ നിരവധി ആക്ടിവിറ്റികളുണ്ട്. അതേസമയം, ഇതിലൊന്നും പെടാതെ സമാധാനപരമായി ഇരിക്കുവാനുള്ള സൗകര്യങ്ങളും ഇവിടെ ലഭിക്കും. കാടുകളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന മലമുകളിൽ നിരവധി പുരാതന ക്ഷേത്രങ്ങളുണ്ട്.

3. നെല്ലിഗുഡെ ലേക്ക്

ഒട്ടും പ്രതീക്ഷിക്കാത്ത കുറേയധികം ഭംഗിയുള്ള കാഴ്ചകളിലേക്ക് നിങ്ങളെ നയിക്കുന്ന ഇടമാണ് നെല്ലിഗുഡെ ലേക്ക് . ബെഗംളുരുവില് നിന്നും വെറും 38 കിലോമീറ്റർ മാത്രമാണ് നെല്ലിഗുഡെയിലേക്കുള്ള ദൂരം. ഇത്രയും അകലമേ ഉള്ളൂ എന്നതിനാൽ പെട്ടന്ന് യാത്ര പ്ലാൻ ചെയ്യുന്നർക്ക് ഉപകരാപ്രദമായ ലക്ഷ്യസ്ഥാനമാണ് നെല്ലിഗുഡെ ലേക്ക്. രാമനഗരയിലെ ബിദാദിയിൽ സ്ഥിതി ചെയ്യുന്ന നെല്ലിഗുഡെ തടാകം അതിന്‍റെ ഭൂപ്രകൃതിയുടെ ഭംഗിയിലാണ് പ്രസിദ്ധമായിരിക്കുന്നത്. ഒരു വശത്ത് മരങ്ങളും തുടർന്ന് വഴിയും അപ്പുറത്ത് തടാകവുമാണ് ഇവിടെയുള്ളത്. ഇവിടെ വന്ന് വെറുതേയിരിക്കുന്നതാണ് ഏറ്റവും സുഖം.

4. മഞ്ചനഹള്ളി ഡാം

ചിക്കബെല്ലാപൂർ ജില്ലയുടെ ഭാഗമായ മഞ്ചനഹള്ളിയിലെ അണക്കെട്ട് ബെംഗളുരുവിൽ നിന്ന് 75 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾക്കും മലനിരകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന , ചെറിയ തടയണ കെട്ടി വെള്ളം ഒഴുക്കി വിടുന്ന രസകരമായ കാഴ്ച ഇവിടെയുണ്ട്. പാറപ്പരപ്പിലൂടെ വെള്ളം പരന്നൊഴുതുന്ന കാഴ്ച കാണാൻ നിരവധി ആളുകൾ ഇവിടെ വരുന്നു. കുട്ടികളും യുവാക്കളുമാണ് ഇവിടെയെത്തുന്നവവരിൽ അധികവും. പലപ്പോഴും ഇവിടെ വെള്ളത്തിൽ ആളുകൾ ഇറങ്ങാറുണ്ടെങ്കിലും മഴക്കാലത്ത് വെള്ളത്തിൽ ഇറങ്ങാതിരിക്കുകയ ഇതിനു സമീപത്തായി ചെറിയ ക്ഷേത്രങ്ങളും കാണാം. തടാകത്തിന്‍റെ മറുകരയയിൽ ഹംപി പോലുള്ള സ്ഥലങ്ങളേതിന് സമാനമായ വലിയ പാറക്കെട്ടുകളാണുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore one day trip dam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+