നീണ്ട വാരാന്ത്യങ്ങൾ കഴിഞ്ഞെത്തിയേയുള്ളൂ. അടുത്ത യാത്രകൾക്ക് മിക്കവരും ഇപ്പോഴെ പ്ലാൻ ചെയ്തു തുടങ്ങി. പ്രത്യേകിച്ച് ഓണം അവധി ഇങ്ങെത്താറായല്ലോ.. എന്തായി നിങ്ങളുടെ യാത്രാ പ്ലാനുകൾ? സെപ്റ്റംബർ മാസത്തിൽ എവിടേക്ക് യാത്ര പോകണമെന്ന് തീരുമാനിച്ചോ? നാട്ടിലുള്ളവരാണെങ്കില്‍ ഓണാഘോഷം കഴിഞ്ഞായിരുക്കും യാത്രാ പ്ലാനുകൾ. അങ്ങനെയെങ്കിൽ ചോദ്യം ബെംഗളുരു നിവാസികളോടാണ്.. എന്താണ് ഓണത്തിന് പരിപാടികൾ?
നാട്ടിലേക്ക് പോകണമെന്നാണ് മിക്കവരുടെയും ആഗ്രഹമെങ്കിലും നിലവിലുള്ള ബസിലും ട്രെയിനിലും ഒക്കെ ടിക്കറ്റ് തീർന്നു. ഇനി സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിക്കാതെ നാട്ടിലേക്കുള്ള യാത്ര നടക്കില്ല. അങ്ങനെയെങ്കിൽ ബെംഗളുരുവിൽ നിന്ന്തന്നെ കുറച്ച് യാത്രകൾ പോയാലോ. ഇത്തവണ സെപ്റ്റംബർ മാസത്തിൽ നിരവധി യാത്രകളാണ് ഐആർസിടിസി പ്രഖ്യാപിച്ചിരിക്കുന്നത്. കുളുവും മണാലിയും ലഡാക്കും മുതൽ ഭൂട്ടാൻ വരെ യാത്രകളിൽ പെടുന്നുണ്ട്. ഇതാ ഐആര്‍സിടിസി സെപ്റ്റംബർ ബെംഗളുരു പാക്കേജുകൾ നോക്കാം.
ബെംഗളുരു- ഭൂട്ടാൻ പാക്കേജ്
ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന ബെംഗളുരു- ഭൂട്ടാൻ പാക്കേജ് സെപ്റ്റംബര്‍ 5 ന് ബെംഗളുരുവിൽ നിന്ന് പുറപ്പെടും. ഗുവാഹത്തി വഴിയാണ് യാത്ര. പാരോ, തിംഫു , പാനൂഖാ എന്നീ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്. മൂന്ന് നേരത്തെ ആഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാക്കേജിൽ അടങ്ങിയിട്ടുണ്ട്. ഭൂട്ടാന്‍റെ പൈതൃകവും ചരിത്രവും മനസ്സിലാക്കാൻ സഹായിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പുരാതന ക്ഷേത്രങ്ങൾ, നിർമ്മിതികൾ, താഴ്വാരങ്ങൾ, തുടങ്ങി ഒരുപാടിടങ്ങള് ഈ യാത്രയിൽ കടന്നുപോകും. സെപ്റ്റംബർ 11ന് മടങ്ങിയെത്തും. 75,350/- രൂപാ മുതൽ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്; Scenic Bhutan Ex Bengaluru
ബെംഗളുരു- കാശ്മീർ പാക്കേജ്
അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന ബെംഗളുരു- കാശ്മീർ പാക്കേജ് കാശ്മീരിന്‍റെ ഗ്രാമീണഭംഗിയും കാഴ്ചകളും കാണാനുള്ള യാത്രയാണ്. ഓണാവധിയോട് അടുപ്പിച്ച് ഒരു നീണ്ടയാത്ര പോകാൻ പ്ലാനുള്ളവർക്ക് ഈ പാക്കേജ് തിരഞ്ഞെടുക്കാം. സെപ്റ്റംബർ 17 ന് പോയി 22ന് മടങ്ങിവരുന്ന കാശ്മീർ പാക്കേജില്‍ ഗുൽമാർഗ്, പഹൽഗാം, ശ്രീനഗർ, സോനാമാർഗ് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. ഇത് കൂടാതെ ഗൊണ്ടോള കാർ റൈഡ്, അരു വാലി, ശ്രീനഗറിൽ ഹൗസ് ബോട്ടിൽ താമസം തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. 46,850 രൂപാ മുതലാണ് ടിക്കറ്റ് ആരംഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്; Paradise On Earth-Kashmir Ex Bengaluru
ബെംഗളുരു- തായ്ലൻഡ് പാക്കേജ്
തായ്ലൻഡിലും പട്ടായയിലും പോകാൻ ആഗ്രഹമില്ലാത്തവർ ആരാണുള്ളത്. ഈ സെപ്റ്റംബര്‍ മാസത്തിൽ ആ യാത്രാമോഹവും സഫലമാക്കാം. നാല് രാത്രിയും അഞ്ച് പകലും നീണ്ടുനിൽക്കുന്ന ബെംഗളുരു- തായ്ലൻഡ് പാക്കേജിൽ പട്ടായയും ബാങ്കോക്കും ഉൾപ്പെടെയുള്ള ഇടങ്ങൾ സന്ദർശിക്കുന്നു. സെപ്റ്റംബർ 23 ന് പുറപ്പെടുന്ന യാത്ര 27ന് മടങ്ങിയെത്തും. അൽകാസർ ഷോ, കോറൽ ഐലൻഡ്, ഗോൾഡൻ ബുദ്ധ, സിറ്റി ടൂർ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 47,900/- രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്; Thailand Delights ex Bengaluru
ബാംഗ്ലൂർ- ആന്‍ഡമാൻ പാക്കേജ്
ആൻഡമാന്‍റെ കടൽക്കാഴ്ചകളിലേക്ക് വാതിൽ തുറക്കുന്ന യാത്രയാണ് ബെംഗളുരുവിൽ നിന്നുള്ള ആന്‍ഡമാൻ പാക്കേജ്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനില്‍ക്കുന്ന യാത്രയിൽ ഹാവ്ലോക്ക് ദ്വീപ്, നീൽ ഐലൻഡ്, നോർത്ത് ബേ ഐലൻഡ്, പോർട്ട് ബ്ലെയർ, റോസ് ദ്വീപ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിക്കും, 43,950 രൂപാ മുതലാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക്; Tropical Wonders of Andaman Ex Bengaluru
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














