Search
  • Follow NativePlanet
Share
» »ബെംഗളൂരു നീണ്ട വാരാന്ത്യം; ഈസ്റ്റർ അവധിക്ക് ഈ നാടുകൾ.. പ്ലാന്‍ ചെയ്യാതെ പോകാം

ബെംഗളൂരു നീണ്ട വാരാന്ത്യം; ഈസ്റ്റർ അവധിക്ക് ഈ നാടുകൾ.. പ്ലാന്‍ ചെയ്യാതെ പോകാം

ബെംഗളൂരു ഈസ്റ്റർ വാരാന്ത്യ യാത്രകൾ: ബാംഗ്ലൂർ സഞ്ചാരികളുടെ സ്വർഗ്ഗമാണ്. ഇവിടെ വന്നാൽ ഇന്ത്യയുടെ ഏതുഭാഗത്തേയ്ക്കും എളുപ്പത്തിൽ എത്താം. വിമാനമായും ട്രെയിൻ, ബസ് സർവീസുകളായും ഏതു റൂട്ടിലേക്കും പോകാം. എന്നാൽ മുൻകൂട്ടി പ്ലാൻ ചെയ്തില്ലെങ്കിൽ ആഗ്രഹിക്കുന്ന പോലെ യാത്രകൾ പോകാൻ കഴിയണമെന്നില്ല. എന്നാലോ അതിനർത്ഥം നിങ്ങളുടെ ആഗ്രഹങ്ങളിലോ പ്ലാനുകളിലോ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നോ അല്ല.

ഈ ദുഖവെള്ളി, ഈസ്റ്റർ അവധിക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് ചെറിയ റോഡ് ട്രിപ്പുകൾ പ്ലാൻ ചെയ്താലോ..ഒത്തിരി നേരത്തേയുള്ള ബുക്കിങ്ങോ പ്ലാനിങ്ങോ ഇല്ലാതെ, അവസാന നിമിഷത്തെ യാത്രകൾക്ക് പറ്റിയ ഇടങ്ങളാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. ലൈറ്റ് പാക്കിങ് നടത്തി, പ്ലാനിങ്ങിന്‍റെ ബുദ്ധിമുട്ടുകളില്ലാതെ ഒരു റോഡ് ട്രിപ്പ്.

Bangalore Weekend Travel Best Places For Good Friday Easter Plans

ചിക്കമഗളൂരു

ബെംഗളൂരുവിൽ നിന്നുള്ള വാരാന്ത്യ റോഡ് ട്രിപ്പുകള്‍ക്ക് പറ്റിയ സ്ഥലമാണ് ചിക്കമഗളൂരു. ബാംഗ്ലൂരിൽ നിന്ന് ഏകദേശം നാലര മണിക്കൂർ ഡ്രൈവ് ആണ് ഇവിടേക്ക് വേണ്ടത്. ദേശീയപാത 75 വഴി വരുമ്പോൾ 241.7 കിമി ദൂരമാണ് സഞ്ചരിക്കുവാനുള്ളത്. നഗരജീവിതത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തുവരാൻ പറ്റിയ ഇവിടം ഒത്തിരി നല്ലകാഴ്ചകൾ കണ്ടുള്ള യാത്രയാണ്. നെലമംഗല- കുനിഗൽ -ഹാസൻ- ബേളൂർ വഴിയുള്ള യാത്രയിൽ കർണ്ണാടകയുടെ ഗ്രാമങ്ങളും അവിടുത്തെ ഭംഗിയും ആസ്വദിച്ച് വരാം.

പശ്ചിമഘട്ടത്തിൽ മുല്ലയാനഗിരി മലനിരകളുടെ താഴ്വാരത്തിലായി സ്ഥിതി ചെയ്യുന്ന ചിക്കമഗളൂരു കാണണമെങ്കിൽ രണ്ട് ദിവസം കുറഞ്ഞതെങ്കിലും വേണം. കാപ്പിത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രെക്കിങ്,ക്യാംപിങ്, റാഫ്ടിങ് തുടങ്ങിയവ ഇവിടെ ആസ്വദിക്കാം. റോഡ് ട്രിപ്പിൽ കോദണ്ഡ രാമ ദേവസ്ഥാന, ഭദ്ര വന്യജീവി സങ്കേതം, ഹെബ്ബെ വെള്ളച്ചാട്ടം, ബാബാ ബുധൻ ഗിരി, തുടങ്ങിയ സ്ഥലങ്ങളും ഉൾപ്പെടുത്താം.

മൈസൂർ

ഒരുപാട് ദിവസങ്ങളൊന്നും കയ്യിലില്ലെങ്കിലും കുറഞ്ഞ ചെലവില്‌ പോയി വരാൻ സാധിക്കുന്ന സ്ഥലമാണ് മൈസൂർ. ബാംഗ്ലൂരിൽ നിന്ന് മൂന്ന് മണിക്കൂറാണ് ഇവിടേക്കുള്ള ഡ്രൈവ്. വണ്ടിയെടുക്കാതെ വന്നാലും ഇവിടെ ഓക്കെയാണ്. ബെംഗളൂരുവിനും മൈസൂരിനും ഇടയിൽ നിരവധി ട്രെയിനുകളും ബസുകളും സർവീസ് നടത്തുന്നു. ബെംഗളൂരുവിന അപേക്ഷിച്ച് നഗരത്തിരക്കുകൾ കുറവാണെങ്കിലും മൊത്തത്തിൽ ഇല്ലായെന്ന് പറയുവാൻ പറ്റില്ല. മൈസൂർ കൊട്ടാരം, ചാമുണ്ഡി ഹിൽസ്, മൈസൂർ മൃഗശാല, ക്ഷേത്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയവ ഇവിടെ ആസ്വദിക്കാം.

കൂടാതെ, ബൃന്ദാവന് ഗാർജൻ, കാരാഞ്ചി ലേക്ക്, സെന്‍റ് ഫിലോമിനാസ് ചർച്ച്, തുടങ്ങിയവയും ഇവിടെ കാണാം. പകൽ ഈ സ്ഥലങ്ങളെല്ലാം കണ്ട് രാത്രിയിൽ കൊട്ടാരം വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ച കാഴ്ചയും കണ്ട് രാത്രി മാർക്കറ്റുകളും എക്സ്പ്ലോർ ചെയ്യാൻ കഴിയുന്ന വിധത്തിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ.

സക്ലേശ്പൂർ

കർണ്ണാടകയിൽ പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സക്ലേശ്പൂർ അവസാന നിമിഷ റോഡ് ട്രിപ്പ് പ്ലാനുകളിൽ ധൈര്യമായി ഉൾപ്പെടുത്താവുന്ന ഇടമാണ്. ബാംഗ്ലൂരിൽ നിന്നും 220 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ കാണാൻ കാഴ്ചകളും ചെയ്യുവാൻ ഇഷ്ടംപോലെ ആക്ടിവിറ്റികളുമുണ്ട്. നെലമംഗല - തുംകൂർ - തിപ്റ്റൂർ - ബനാവര - ഹലേബീഡു വഴിയാണ് സക്ലേശ്പൂരിൽ എത്തുന്നത്. കാഴ്ചകളൊക്കെ കണ്ടുവരുമ്പോൾ ഏകദേശം അഞ്ച് മണിക്കൂർ സമയം എടുത്തും.

തേയിലത്തോട്ടങ്ങൾ, കാപ്പിത്തോട്ടങ്ങൾ, ബിസ്ലേ വ്യൂ പോയിന്‍റ്, സകലേശ്വരാ ക്ഷേത്രം, മഞ്ചരബാദ് കോട്ട, അഗ്നി ഗുഡ്ഡാ ഹില്‍, മഞ്ചേഹള്ളി വെള്ളച്ചാട്ടം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, ബേട്ട ഭൈരവേശ്വര ക്ഷേത്രം, ഹഡ്ലു വെള്ളച്ചാ‌ട്ടം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ഇവിടുത്ത ക്യാംപിങ്ങും സമയം പോലെ നിങ്ങളുടെ യാത്രയിൽ ഉൾപ്പെടുത്തേണ്ട കാര്യമാണ്.

കൂർഗ്

ബാംഗ്ലൂരില്‌ നിന്ന് ഏകദേശം അഞ്ച്- ആറ് മണിക്കൂർ യാത്രയ്ക്കപ്പുറമാണ് കൂർഗ് സ്ഥിതി ചെയ്യുന്നത്. ദേശീയപാത 275 വഴി 250 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്. രണ്ടോ മൂന്നോ ദിവസം ചെലവഴിച്ചാലും തീരാത്തത്ര കാഴ്ചകൾ ഇവിടെയുണ്ട്. സെപ്റ്റംബർ മുതൽ ജൂൺ വരെയുള്ള ഏു സമയം കൂർഗ് സന്ദർശിക്കുവാൻ അനുയോജ്യമായ സമയമാണ്. ബാംഗ്ലൂർ-രാംനഗർ-ചന്നപട്ടണ-മാണ്ഡ്യ-മൈസൂർ-ബിൽകെരെ-ബൈലക്കുപ്പെ വഴി ഇവിടെ കൂർഗിലെത്താം,

രാജാസ് സീറ്റ്, മല്ലാളി വെള്ളച്ചാട്ടം, മണ്ഡൽപട്ടി കൊടുമുടി,
ദുബാരെ ആന ക്യാമ്പ്, തലക്കാവേരി ക്ഷേത്രം,
ആബി വെള്ളച്ചാട്ടം, ചിക്ലിഹോൾ അണക്കെട്ട്, നംഡ്രോലിംഗ് മൊണാസ്ട്രി, ഇരുപ്പ് വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള പ്രധാന കാഴ്ചകള്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore weekend trips easter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+