Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ- കോട്ടയം ദീപാവലി സ്പെഷ്യൽ ട്രെയിൻ... കേരളത്തിൽ ആകെ നാല് സ്റ്റോപ്പ്, 10 സ്ലീപ്പർ ഉൾപ്പെടെ 21 കോച്ച്

ബാംഗ്ലൂർ- കോട്ടയം ദീപാവലി സ്പെഷ്യൽ ട്രെയിൻ... കേരളത്തിൽ ആകെ നാല് സ്റ്റോപ്പ്, 10 സ്ലീപ്പർ ഉൾപ്പെടെ 21 കോച്ച്

ദീപാവലി ആഘോഷങ്ങൾക്ക് ഇനി അധികം ദിവസങ്ങളില്ല. ബാംഗ്ലൂരിലും കർണ്ണാടകയുടെ മറ്റു ഭാഗങ്ങളിലും ജോലി ചെയ്യുന്നവർക്ക് ഇത്തവണത്തെ ദീപാവലിക്ക് നീണ്ട വാരാന്ത്യമാണ് കിട്ടുക. ദീപാവലിയുടെ പിറ്റേന്ന്, അതായത് നവംബർ 1 കർണ്ണാടക രാജ്യോത്സവ് വെള്ളിയാഴ്ചയാണ്. തുടർന്നു വരുന്ന ശനിയും ഞായറുമടക്കം നാല് ദിവസങ്ങളാണ് അവധി വരുന്നത്. അതിനാൽ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് ബെംഗളൂരു മലയാളികൾ. ഈ തിരക്ക് മുന്നിൽക്കണ്ട് കേരളത്തിലേക്ക് അടക്കം വിവിധ റൂട്ടുകളിലേക്കായി നിരവധി സർവീസുകളാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിട്ടുള്ളത്.

ഇപ്പോഴിതാ, ദീപാവലി സമയത്തെ യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരു- കോട്ടയം റൂട്ടിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ദീപാവലി നാട്ടിൽ ആഘോഷിക്കാനും തിരികെ മടങ്ങുവാനും കഴിയുന്ന വിധത്തിലാണ് യശ്വന്ത്പൂർ- കോട്ടയം- യശ്വന്ത്പൂർ എക്സ്പ്രസ് ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനിന്‍റെ സർവീസ്. ദീപാവലിയും വാരാന്ത്യവും കേരളത്തിൽ നിന്ന് ബാംഗ്ലൂരിൽ ചിലവഴിക്കാൻ പോകുന്നവർക്കും ഇത് പറ്റിയ സർവീസാണ്.

Bangalore Yesvantpur- Kottayam Express Deepavali Train With 21 Coaches

യശ്വന്ത്പൂർ- കോട്ടയം റൂട്ടിലും തിരികെ കോട്ടയം- യശ്വന്ത്പൂർ റൂട്ടിലും ഓരോ സർവീസ് വീതമാണുള്ളത്. ആകെ 21 കോച്ചുകളാണ് ഈ ട്രെയിനിനുള്ളത്. ഇതില്‍ 2 എസി ടൂ ടയർ കോച്ച്. 4 എസി ത്രീ ടയർ കോച്ച്, 10 സ്ലീപ്പർ ക്ലാസ് കോച്ച്, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയും ഒരു പാൻട്രി കാര്‍, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയും ഉണ്ടായിരിക്കും. പാലക്കാട്, തൃശൂർ, ആലുവാ, എറണാകുളം ടൗൺ, കോട്ടയം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

യശ്വന്ത്പൂർ- കോട്ടയം എക്സ്പ്രസ് ഫെസ്റ്റിവൽ സ്പെഷ്യൽ

ട്രെയിൻ നമ്പർ 06215 യശ്വന്ത്പൂർ- കോട്ടയം- എക്സ്പ്രസ് ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 29 ചൊവ്വാഴ്ച രാത്രി 6.30ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10ന് കോട്ടയത്ത് എത്തും. 13 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം.
സ്ലീപ്പറിന് 495 രൂപ, എസി ത്രീ ടയറിന് 1340 രൂപ, എസി ടൂ ടയറിന് 1905 രൂപ എന്നിങ്ങനെയാണ് നിരക്ക്.

യശ്വന്ത്പൂർ- കോട്ടയം എക്സ്പ്രസ് 06215 സ്റ്റോപ്പ്, സമയം

യശ്വന്ത്പൂർ - 18:30
കൃഷ്ണരാജപുരം - 19:28
വൈറ്റ്ഫീൽഡ് - 19:39
ബംഗാരപേട്ട് - 20:13
സേലം - 23:55
ഇറോഡ് - 01:00
തിരുപ്പൂർ - 01:45
കോയമ്പത്തൂർ - 02:37
പാലക്കാട് ജംങ്ഷൻ- 03:50
തൃശൂർ - 04:50
ആലുവാ - 06:13
എറണാകുളം ടൗൺ - 06:35
കോട്ടയം - 08:10

ഒക്ടോബർ 24 വ്യാഴാഴ്ച രാവിലെ 8.30 വരെയുള്ള കണക്ക് അനുസരിച്ച് യശ്വന്ത്പൂർ- കോട്ടയം എക്സ്പ്രസ് 06215 ൽ സ്ലീപ്പറിൽ 106, എസി ത്രീ ടയറിൽ 126, എസി ടൂ ടയറിൽ 44 എന്നിങ്ങനെയാണ് ലഭ്യമായ സീറ്റുകളുടെ എണ്ണം.

കോട്ടയം- യശ്വന്ത്പൂർ എക്സ്പ്രസ് ഫെസ്റ്റിവൽ സ്പെഷ്യൽ

ട്രെയിൻ നമ്പർ 06216 കോട്ടയം- യശ്വന്ത്പൂർ എക്സ്പ്രസ് ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 30 ബുധനാഴ്ച രാവിലെ 11.10 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 01:15 ന് യശ്വന്ത്പൂർ ജംങ്ഷനിൽ എത്തും. 14 മണിക്കൂറാണ് യാത്രാ സമയം.

കോട്ടയം- യശ്വന്ത്പൂർ എക്സ്പ്രസ് 06215 സ്റ്റോപ്പ്, സമയം

കോട്ടയം - 11:10
എറണാകുളം ടൗൺ - 12:10
ആലുവാ - 12:35
തൃശൂർ - 13:25
പാലക്കാട് ജംങ്ഷൻ- 14:45
കോയമ്പത്തൂർ - 16:57
തിരുപ്പൂർ - 17:43
ഇറോഡ് - 18:30
സേലം- 19:30
ബംഗാരപേട്ട് 21:43
വൈറ്റ്ഫീൽഡ് - 22:13
കൃഷ്ണരാജപുരം - 22:25
യശ്വന്ത്പൂർ - 01:15

ഒക്ടോബർ 24 വ്യാഴാഴ്ച രാവിലെ 8.30 വരെയുള്ള കണക്ക് അനുസരിച്ച് കോട്ടയം- യശ്വന്ത്പൂർ എക്സ്പ്രസ് ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനിൽ ( 06216 ) സ്ലീപ്പറിൽ 540, എസി ത്രീ ടയറിൽ 216, എസി ടൂ ടയറിൽ 84 എന്നിങ്ങനെയാണ് ലഭ്യമായ സീറ്റുകളുടെ എണ്ണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore kottayam diwali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+