Search
  • Follow NativePlanet
Share
» »ലോക പ്രശസ്തമായ സിനിമയിൽ ‌പ്രത്യക്ഷപ്പെടാൻ ഭാഗ്യമില്ലാത പോയ ഗുഹ!

ലോക പ്രശസ്തമായ സിനിമയിൽ ‌പ്രത്യക്ഷപ്പെടാൻ ഭാഗ്യമില്ലാത പോയ ഗുഹ!

ദൗർഭാഗ്യം പിടികൂടിയ ഒരു ഗുഹയെ നമുക്ക് പരി‌ചയപ്പെടാം. അതും ലോക പ്രശസ്തമായ സിനിമയിൽ പ്രത്യക്ഷപ്പെടാൻ ഭാഗ്യമി‌ല്ലാത്ത ഗുഹയേക്കുറിച്ച്

By Maneesh

സിനിമ മോഹികൾ എപ്പോഴും പറയുന്ന വാക്കാണ് ഭാഗ്യം. സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ കഴിയുന്നത് എന്നത് പോലും ഭാഗ്യമായി കരുതുന്നവരാണ് ഭൂ‌രിഭാഗം സിനിമ മോഹികളും. സിനിമയിൽ അഭിനയിക്കാൻ എല്ലാ അവസരവും ഒത്ത് വന്ന് അവസാന നിമിഷം ദൗർഭാഗ്യം പിടികൂടുന്ന ആളുകളുമുണ്ട്.

അത്തരത്തിൽ ദൗർഭാഗ്യം പിടികൂടിയ ഒരു ഗുഹയെ നമുക്ക് പരി‌ചയപ്പെടാം. അതും ലോക പ്രശസ്തമായ സിനിമയിൽ പ്രത്യക്ഷപ്പെടാൻ ഭാഗ്യമി‌ല്ലാത്ത ഗുഹയേക്കുറിച്ച്.

ഏ പാസേജ് റ്റു ഇന്ത്യ

ഏ പാസേജ് റ്റു ഇന്ത്യ

ഇംഗ്ലീഷ് എഴുത്തുകാരനായ ഇ എം ഫോസ്റ്ററിന്റെ വിഖ്യാതമായ നോവലാണ് ഏ പാസേജ് റ്റു ഇന്ത്യ. കുറച്ച് കാലം ഇന്ത്യയിൽ ജീവിക്കാൻ അവസരം കിട്ടിയ ഫോസ്റ്റർ തന്റെ ഇന്ത്യൻ അനുഭവമാണ് നോവലി‌ന് വിഷയമാക്കിയിരിക്കുന്നത്.
Photo Courtesy: Klaus-Norbert

ഡേവിഡ് ലീൻ

ഡേവിഡ് ലീൻ

1980കളിൽ ആണ് വിഖ്യാത സംവിധായകനായ ഡേവിഡ് ലീൻ ഏ പാസേജ് റ്റു ഇന്ത്യ എന്ന നോവൽ സിനിമയാക്കാൻ തീ‌രുമാനിക്കുന്നത്. ഇതേ പേരിലുള്ള ശാന്ത രാമ റാവുവിന്റെ നാടകമാണ് അദ്ദേഹം സിനിമയാക്കിയത്.

മറബാർ ഗുഹ

മറബാർ ഗുഹ

നോവലിൽ പരാമർശിക്കുന്ന ഒരു സാങ്കൽപ്പിക ഗുഹയാണ് മറബാർ ഗുഹ. ബിഹാറിലെ ബറാബർ ഗുഹയെ അടിസ്ഥാനമാക്കിയാണ് ഇങ്ങനെ ഒരു സാങ്കൽപ്പിക ഗുഹയ്ക്ക് രൂപം നൽകിയത്.
Photo Courtesy: British Library

ബറാബർ ഗുഹ

ബറാബർ ഗുഹ

ബിഹാറിലെ ഗയയിൽ നിന്ന് 35 കിലോമീറ്റർ വട‌ക്കായാണ് ബറാബർ ഗുഹ സ്ഥിതി ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണ‌ത്തിന് മുൻപ് സംവിധായകൻ ഇവിടെ സന്ദർശിച്ചെങ്കിലും സംവിധായകന് ഈ സ്ഥലത്തോട് തൃപ്തി തോന്നിയില്ല.
Photo Courtesy: Anonymous

കൊള്ളക്കാർ

കൊള്ളക്കാർ

മാത്രമല്ല കൊള്ളക്കാരുടെ താവളമാണ് ബറാബർ ഗുഹയെന്നും ഒരു പ്രചാരം ഉണ്ടായിരുന്നു. അതിനാൽ തന്റെ സിനിമ ബറാബർ ഗുഹയിൽ വച്ച് ചിത്രീകരിക്കേണ്ടയെന്ന് ലീൻ തീരുമാനിക്കുകയായിരുന്നു.
Photo Courtesy: Photo Dharma from Penang, Malaysia

പകരക്കാരൻ

പകരക്കാരൻ

ബാംഗ്ലൂരിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന സാവൻദുർഗയാണ് ഡേവിഡ് ലീൻ ബറാബർ ഗുഹയ്ക്ക് പകരക്കാരനായി കണ്ടെത്.
Photo Courtesy: Shyamal

ബറാബർ ഗുഹയേക്കുറിച്ച്

ബറാബർ ഗുഹയേക്കുറിച്ച്

ഗയയിൽ നിന്ന് യാത്ര പുറപ്പെട്ട് ഗുഹയ്ക്ക് എത്തുന്നതിന് മുൻപുള്ള 12 കിലോമീറ്റർ പാത ദുർഘടം പിടിച്ചതാണ്.
Photo Courtesy: Photo Dharma from Penang, Malaysia

പാട്ന റോഡിലൂടെ

പാട്ന റോഡിലൂടെ

ഗയയിൽ നിന്ന് പാട്ണ റോഡിലൂടെ 30 മിനുറ്റ് സഞ്ചരിച്ച് കഴിഞ്ഞാൽ ബേല എന്ന സ്ഥലത്ത് എത്തിച്ചേരും. അവിടെ നിന്ന് കിഴക്കോട്ടേക്ക് തിരിഞ്ഞ് പോകണം ഇവിടെ എത്തിച്ചേരാൻ. പാട്ണയിൽ നിന്ന് രണ്ട് മണിക്കൂർ യാത്രയുണ്ട് ഇവിടെ എത്തിച്ചേരാ‌ൻ.
Photo Courtesy: Photo Dharma from Penang, Malaysia

4 മണിക്കൂർ നടത്തം

4 മണിക്കൂർ നടത്തം

ബേലയിൽ നിന്ന് 4 മണിക്കൂർ നടക്കാനുണ്ട് ഈ ഗുഹയിൽ എത്താൻ. എന്തെങ്കിലും വാഹനം കിട്ടുകയാണെങ്കിൽ 45 മിനുറ്റ് കൊണ്ട് ഇവിടെ എത്തിച്ചേരാം. ഗയയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ബേല.
Photo Courtesy: Photo Dharma from Penang, Malaysia

പകൽ യാത്ര സുരക്ഷിതം

പകൽ യാത്ര സുരക്ഷിതം

പകൽ സമയത്ത് ഇവിടേയ്ക്ക് യാ‌ത്ര ചെയ്യുന്നതാണ് സുരക്ഷിതം. ഒരിക്കലും ഒറ്റയ്ക്ക് ഇവിടേയ്ക്ക് യാത്ര ചെയ്യരുത്. ബേലഗുഞ്ച് പൊലീസ് സ്റ്റേഷനിൽ ചെന്ന് ഇവിടേയ്ക്ക് യാ‌ത്ര ചെ‌യ്യുന്നത് സുരക്ഷി‌തമാണോയെന്ന് നേരത്തെ ചോദിച്ച് അറിയുകയും വേണം.
Photo Courtesy: Photo Dharma from Penang, Malaysia

പഴക്കം ചെ‌ന്ന ഗുഹ

പഴക്കം ചെ‌ന്ന ഗുഹ

ഇപ്പോഴും കേടുപാട് സംഭവിക്കാത്ത ഗുഹകളിൽ ഏറ്റവും പഴക്കം ചെന ഗുഹയാണ് ബറാബർ ഗുഹകൾ. മൗര്യ സാമ്രാജ്യ കാലത്ത് നിർമ്മിക്കപ്പെട്ട ഈ ഗുഹകളിൽ അശോകന്റെ ശിലാലിഖിതങ്ങൾ കാണാം.
Photo Courtesy: Photo Dharma from Penang, Malaysia

ജഹനാബാദ്

ജഹനാബാദ്

ബിഹാറിലെ ജഹനാബാദ് ജില്ലയിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ജെഹനാബാദ് ജില്ലയിലെ മഖ്ദുംപൂർ ബ്ലോക്കിലാണ് ഈ ഗുഹയുടെ സ്ഥാനം.
Photo Courtesy: Photo Dharma from Penang, Malaysia

ഇരട്ട മലകളിൽ

ഇരട്ട മലകളിൽ

ബറാബർ, നാഗർജുനി എന്നിങ്ങനെ അറിയപ്പെടുന്ന ഇരട്ട മലകളിലായിട്ടാണ് ഈ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ബറാബർിൽ നാലും നാഗാർജുനിയിൽ മൂന്നും ഗുഹകളാണുള്ളത്.
Photo Courtesy: Photo Dharma from Penang, Malaysia

മൂന്നാം നൂറ്റണ്ടിൽ

മൂന്നാം നൂറ്റണ്ടിൽ

മൂന്നാം നൂറ്റാണ്ടിൽ മൗര്യ സാമ്രജ്യ കാല‌ത്ത് അശോകനും അദ്ദേഹത്തിന്റെ പൗത്രൻ ദശരഥ മൗര്യനുമാണ് ഈ ഗുഹകൾ നിർമ്മിച്ചത്.
Photo Courtesy: Photo Dharma from Penang, Malaysia

സഹിഷ്ണുത

സഹിഷ്ണുത

അശോകൻ ബുദ്ധമത അനുയായി ആയിരുന്നെങ്കിലും അദ്ദേഹം ജൈന മതക്കാരോടും സഹിഷ്ണുത പു‌ലർത്തിയിരുന്നു. അതിന്റെ അടയാളങ്ങ‌ൾ ഈ ഗുഹകളിൽ കാണാം.
Photo Courtesy: Photo Dharma from Penang, Malaysia

ഗുഹയ്ക്കുള്ളിൽ

ഗുഹയ്ക്കുള്ളിൽ

മിക്ക ഗുഹകളിലും രണ്ട് അറകൾ കാണാം. വലിയ കരിങ്കൽ പാറകൾ തു‌രന്നുണ്ടാക്കിയ ഈ ഗുഹയുടെ ഉൾവശം നന്നായി മിനുക്കി കൊത്തുപണികൾ ചെയ്തിരിക്കുന്നത് കാണാം.
Photo Courtesy: Photo Dharma from Penang, Malaysia

ശിലാലിഖിത‌ങ്ങൾ

ശിലാലിഖിത‌ങ്ങൾ

നാഗാർജുനി മലയിലെ ഗുഹയിലെ ശിലാലിഖിതങ്ങൾ അശോകന്റെ കാലഘട്ടത്തിന് ആയിരം വർഷങ്ങൾക്ക് ശേഷമുള്ളതാണ് ഈ ശിലാലിഖിതം. അനന്തവർമൻ മൗഖരിയുടേതാണ് ഈ ലിഖിതം.
Photo Courtesy: Photo Dharma from Penang, Malaysia

ബുദ്ധ പ്രതിമ

ബുദ്ധ പ്രതിമ

ബറാബർ ഗുഹയിലെ പാറകളിൽ കൊത്തിവച്ചിരിക്കുന്ന ബുദ്ധപ്രതിമകൾ

Photo Courtesy: Photo Dharma from Penang, Malaysia

തൂണുകൾ

തൂണുകൾ

ബറാബർ ഗുഹയ്ക്ക് മുന്നിലുള്ള തൂണുകൾ

Photo Courtesy: Photo Dharma from Penang, Malaysia

ബാലൻസിങ് റോക്ക്

ബാലൻസിങ് റോക്ക്

ബറാബർ ഗുഹയി‌ലെ ബാലൻസിങ് റോക്ക്. സഞ്ചാരികളെ അത്ഭുത‌പ്പെടുത്തുന്നതാണ് ഈ പാറക്കൂട്ടങ്ങൾ

Photo Courtesy: Photo Dharma from Penang, Malaysia

ഹിന്ദു വിഗ്രഹങ്ങൾ

ഹിന്ദു വിഗ്രഹങ്ങൾ

ബറാബർ ഗുഹയിലെ ഹൈന്ദവ ദൈവങ്ങളുടെ വിഗ്രഹങ്ങൾ. തകർന്ന നിലയിലാണ് ഇത് കാണപ്പെട്ടത്.
Photo Courtesy: Photo Dharma from Penang, Malaysia

തൂണുകൾ

തൂണുകൾ

ബറാബർ ഗുഹയ്ക്ക് മുന്നിലുള്ള തൂണുകൾ

Photo Courtesy: Photo Dharma from Penang, Malaysia

ദുർഗ

ദുർഗ

ബറാബർ ഗുഹയി‌ൽ പാറയിൽ കൊത്തിവച്ചിരിക്കുന്ന ദുർഗയുടെ പ്രതിമ.

Photo Courtesy: Photo Dharma from Penang, Malaysia

ഉൾവശം

ഉൾവശം

ബറബർ ഗുഹയുടെ ഉൾവശം. പാറ മിനുക്കി കണ്ണാടി പോലെ ആക്കിയിരിക്കുന്നു.

Photo Courtesy: Photo Dharma from Penang, Malaysia

ശിവ ലിംഗം

ശിവ ലിംഗം

ബറാബർ ഗുഹയ്ക്ക് സമീപത്ത് പാറയിൽ കൊത്തിയെടുത്ത ശിവലിംഗം
Photo Courtesy: Photo Dharma from Penang, Malaysia

നടക്കല്ലുകൾ

നടക്കല്ലുകൾ

പാറയിൽ കൊത്തിയെടുത്ത നടക്കല്ലുകൾ. ബറാബർ ഗുഹയുടെ പരിസരത്ത് നിന്നുള്ള ഒരു കാഴ്ച.

Photo Courtesy: Photo Dharma from Penang, Malaysia

കുങ്കുമ ലിംഗം

കുങ്കുമ ലിംഗം

കുങ്കുമം അഭിക്ഷേകം ചെയ്ത ശിവ ‌ലിംഗം. ബറാ‌ബർ ഗുഹയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Photo Dharma from Penang, Malaysia

പാറപ്പുറത്തെ മരം

പാറപ്പുറത്തെ മരം

പാറപ്പുറത്ത് വളർന്ന് നിൽക്കുന്ന ഒരു മരം.

Photo Courtesy: Photo Dharma from Penang, Malaysia

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+