Search
  • Follow NativePlanet
Share
» »ധൈര്യമായി ചാടാം! സാഹസികരാകുവാൻ ബംഗീ ജംപിംഗ്.. ആദ്യ ചാട്ടത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

ധൈര്യമായി ചാടാം! സാഹസികരാകുവാൻ ബംഗീ ജംപിംഗ്.. ആദ്യ ചാട്ടത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

ഇതാ ആദ്യമായി ബംഗീ ജമ്പിങ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം

സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ ബക്കറ്റ് ലിസ്റ്റിൽ നിര്‍ബന്ധമായും കണ്ടുവരുന്ന ഒന്നാണ് ബംഗീ ജമ്പിങ്. ഒരു ഇലാസ്റ്റിക് വള്ളിയുടെ കരുത്തിൽ വലിയൊരു പ്ലാറ്റ്ഫോമിൽ നിന്നും താഴേക്ക് ചാടുന്നത് വിനോദമാണോ അതോ ജീവൻ പണയംവെച്ചുള്ള ചാട്ടമാണോ എന്നൊക്കെ സംശയം വളരെ സ്വാഭാവീകമാണെങ്കിലും ഉള്ളിന്‍റെയുള്ളിൽ ഇതൊക്കെ ഒന്നറിഞ്ഞിരിക്കണം എന്നാണ് ഭൂരിഭാഗം സഞ്ചാരികളുടെയും ആഗ്രഹം.

പുറമേ നിന്നു കാണുമ്പോളും ചെയ്യാനൊരുങ്ങുമ്പോഴുമെല്ലാം ഭയത്താൽ വിറയ്ക്കുമെങ്കിലും ഇത് തരുന്ന ത്രില്ലും അനുഭവവും വേറൊരു ലെവൽ തന്നെയാണ്! ഇത് ചെയ്യുമ്പോളൾ അപകടം ഒന്നും സംഭവിക്കില്ല എന്നു വിശ്വസിക്കാമെങ്കിലും ഒറ്റപ്പെട്ട രണ്ടോ മൂന്നോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നതും മറക്കരുത്. ഇതാ ആദ്യമായി ബംഗീ ജമ്പിങ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം

ബൻജീ ജമ്പിങ് ചരിത്രം!

ബൻജീ ജമ്പിങ് ചരിത്രം!

പതിറ്റാണ്ടുകൾക്കു മുൻപു തന്നെ പല രൂപങ്ങളിൽ പല രാജ്യങ്ങളിലും ബൻജീ ജമ്പിങ് നിലനിന്നിരുന്നു. വനുവാട്ടുവിലെ പെന്തെക്കോസ്ത് ദ്വീപിൽ മുങ്ങൽ വിദഗ്ധർ ഉയർന്ന ടവറിൽ നിന്ന് ചാടുന്ന "ലാൻഡ് ഡൈവിംഗ്" ആണ് ഇന്നത്തെ ബൻജീ ജമ്പിങിന്‍റെ തുടക്കരൂപം എന്നാണ് ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ പറയുന്നത്. പിന്നീട് പെന്തക്കോസ്ത് ദ്വീപിലെ ഡൈവർമാരുടെ റിപ്പോർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഓക്‌സ്‌ഫോർഡ് ഡേഞ്ചറസ് സ്‌പോർട്‌സ് ക്ലബ്ബ് ആദ്യത്തെ പാശ്ചാത്യ ബംഗീ ജമ്പുകൾ നടത്തി. പിന്നീട് വെറും 35 വർഷം മുൻപാണ് ബൻജീ ജമ്പിങ് എന്ന അതിസാഹസിക വിനോദം പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നത്. ഇത് പലർക്കും ഒരു പുതിയ അറിവ് ആയിരിക്കും. ന്യൂസിലാൻഡിലായിരുന്നു ഇത്.

PC:Anoof Junaid/Unsplash

വൻ ജനപ്രീതി

വൻ ജനപ്രീതി

ഇന്ന് ലോകത്ത് ഏറ്റവുമധികം ജനപ്രീതിയുള്ള സാഹസിക വിനോദങ്ങളിൽ ഒന്നാണ് ബംഗീ ജംപിംഗ്. കാലിലോ അല്ലെങ്കിൽ അരയിലോ കട്ടിയേറിയ ഒരു ഇലാസ്റ്റിക് സ്ട്രിപ് ബന്ധിപ്പിച്ച് ഉയരത്തിൽ നിന്നും താഴേക്ക് ചാടുന്നതാണ് ഏറ്റവും ലളിതമായ വാക്കുകളിൽ ബൻജീ ജംപിങ്. ഇതിന്‍റെ വിവിധ സ്റ്റേജുകൾ ഉണ്ടെങ്കിലും തുടക്കക്കാർ അവർക്കുള്ളത് മാത്രം വേണം എടുക്കുവാൻ. ഒരുപാട് തവണ ബംഗീ ജംപിംഗ് നടത്തിയവർക്ക് അഡ്വാൻസ് ലെവലുകൾ സധൈര്യം പരീക്ഷിക്കാം.

പേടിക്കണോ?

പേടിക്കണോ?

സ്വാഭാവീകമായും വലിയ രീതിയിൽ പേടിപ്പെടുത്തുന്ന ഒന്നാണ് ഈ ചാട്ടം എന്നത് പറയാതെ വയ്യ. ഇതിന്റെ സുരക്ഷയെ ഉറപ്പുവരുത്തുന്ന പല കാര്യങ്ങളും ഉണ്ട്. അതെല്ലാം ഒരുപോലെ ആയാൽ മാത്രമേ ബൻജീ ജമ്പിങ് സുരക്ഷിതമാവുകയുള്ളൂ.
തിരഞ്ഞെടുക്കുന്ന സ്ഥലം, കാലാസ്ഥ, അവിടുത്തെ കാറ്റിന്‌റെ ഗതി, ഉപയോഗിക്കുന്ന ഉപകരണങ്ങൾ, റോപ്പിന്റെ നീളം, അതിൻറെ കാലപ്പഴക്കം, ഉറപ്പ്, കൂടെയുള്ള പരിശീലനം നല്കുന്ന ആളുടെ പരിചയം തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇതിനെ ആശ്രയിക്കുന്നു. എന്നാൽ പഴയ കാലത്തെ അപേക്ഷിച്ച് ടെക്നോളജിയുടെ വളർച്ച ഇതിനെ കൂടുതൽ അപകടരഹിതമാക്കിയിട്ടുണ്ട്.

അവനവനിൽ വിശ്വസിക്കുക, ചെയ്യാനാകും

അവനവനിൽ വിശ്വസിക്കുക, ചെയ്യാനാകും

ബൻജീ ജമ്പിങ് ചെയ്യുവാൻ ഏറ്റവും മുന്നിൽ നിൽക്കുമെങ്കിലും അവസാന സ്റ്റേജിൽ ചാടേണ്ട ഘട്ടമെത്തുമ്പോൾ നേരിടുന്ന പേടിയും മടിയും എല്ലാം ആർക്കും ഉണ്ടാകുന്ന ഒന്നാണ്. അതിനെ വെല്ലുവിളിയോടെ നേരിട്ട് ഒരുകാൽ പുറത്തേക്കു വച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ചു നിമിഷങ്ങളാണ്. സ്വയം വിശ്വസിച്ച് മുന്നോട്ട് പോകുന്നതിനൊപ്പം മോട്ടിവേറ്റ് ചെയ്തു കൂടെ നിൽക്കുന്ന സുഹൃത്തുക്കളുടെ ഒപ്പം പോകുന്നത് നിങ്ങളെ കൂൾ ആക്കും. ബൻജീ ജമ്പിങ് ചെയ്യുവാൻ ഒറ്റയ്ക്കു പോകാതിരിക്കുക.

തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

പല സ്ഥലങ്ങളിലും പതിവിലും കുറഞ്ഞ തുകയിൽ ബൻജീ ജമ്പിങ് ഇപ്പോൾ ലഭ്യമാണ്. ഒരു കൗതുകം മാറ്റുവാൻ പരീക്ഷിക്കാം എന്ന നിലയിലേക്കിത് മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മിക്ക സ്ഥലങ്ങളിലും ഒരുപാട് ഓപ്പറേറ്റർമാരെ കാണാം. റിവ്യൂ നോക്കി, മികച്ച സേവനം നല്കുന്നവരുടെ അടുത്ത് പോകുവാൻ ശ്രദ്ധിക്കാം. തിരഞ്ഞെടുക്കുന്നതിനു മുൻപ് അവർക്ക് ആവശ്യമായ അനുമതികൾ, ലൈനസൻസ്, പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാർ, സുരക്ഷിതമായ ഗിയറുകൾ എന്നിവയെല്ലാം ഉണ്ടെന്നും ഉറപ്പു വരുത്തണം. അല്പം തുക കൂടുതൽ കൊടുക്കേണ്ടി വന്നാലും അത് നഷ്ടമല്ലെന്ന് ഓർക്കാം,

ആരോഗ്യം അനുവദിക്കുമെങ്കിൽ മാത്രം

ആരോഗ്യം അനുവദിക്കുമെങ്കിൽ മാത്രം

എല്ലാവരും ചെയ്യുന്നു. ഞാൻ മാത്രം ബൻജീ ജമ്പിങ് നടത്താതെ പോയാൽ... എന്നു കരുതി ഒരിക്കലും ഇതിനായി പോകരുത്. നിങ്ങൾ മാനസീകമായും ശാരീരികമായും ഓക്കെ ആണ് എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഇതിനായി പോകാവൂ. മാത്രമല്ല, രോഗങ്ങളും മറ്റും ഉള്ളവർ ഡോക്ടറെ കാണിച്ച് കുഴപ്പമുണ്ടാവില്ല എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനായി ഇറങ്ങിപ്പുറപ്പെടാവൂ. അപസ്മാരം, ഗര്‍ഭം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, തുടങ്ങിയ അവസ്ഥകളിൽ ഉള്ളവരെ ഒരിക്കലും ബൻജീ ജമ്പിങ് നടത്തുവാൻ അനുവദിക്കാറില്ല.

PC:Simon Billy/Unsplash

വസ്ത്രങ്ങൾ ശ്രദ്ധിക്കാം

വസ്ത്രങ്ങൾ ശ്രദ്ധിക്കാം


അധികം ഇറുക്കമുള്ളതോ ഒരുപാട് അയഞ്ഞആയ വസ്ത്രങ്ങൾ ജംപിങ്ങിന് പോകുമ്പോൾ ധരിക്കാതിരിക്കുക. നിങ്ങൾക്ക്ക്ക് ഓക്കെ ആയ വസ്ത്രങ്ങൾ മാത്രം വേണം ധരിക്കുവാൻ. ഒപ്പം കോൺടാക്റ്റ് ലെൻസുകൾ, വാച്ച്, ആഭരണങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതും നല്ലതാണ്. അതോടൊപ്പം പോക്കറ്റിൽ ഒന്നും സൂക്ഷിക്കാതിരിക്കുക.
PC:Nazim Zafri/Unsplash

ഭക്ഷണത്തിലും ശ്രദ്ധിക്കാം

ഭക്ഷണത്തിലും ശ്രദ്ധിക്കാം

ബൻജി ജംപിങ് ചെയ്യുവാൻ പോകുന്നതിനു മുൻപായി ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. അതിതമായി, വയറുനിറയെ ഭക്ഷണം കഴിക്കാതിരിക്കാം.

അനുസരിക്കാം

അനുസരിക്കാം

ബൻജീ ജമ്പിങ് ചെയ്യുന്നതിനു മുൻപായി ഇൻസ്ട്രക്ടർ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. വസ്ത്രം മുതൽ ഭക്ഷണം വരെയും ചാടുവാൻ ഒരുങ്ങുമ്പോഴും ചാടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതരും. അത് കൃത്യമായി അനുസരിക്കുവാൻ ശ്രദ്ധിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: adventure travel tips india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+