കാശിദ് ബീച്ച്
മുംബൈ നഗരത്തിൽ നിന്ന് 135 കിലോമീറ്റർ അകലെയായി കൊങ്കൺ തീരത്തിന്റെ വടക്കായി രണ്ട് ചെറിയ കുന്നുകൾക്കിടയിലായാണ് കാശിദ് ബീച്ച് സ്ഥിതി ചെയ്യുന്നത്. അവധിദിവസങ്ങളിൽ മാത്രമേ ഈ ബീച്ച് ജനനിബിഢമാകുകയുള്ളു അല്ലാത്ത ദിവസങ്ങളിൽ ബീച്ച് വിജനമായിരിക്കും.
Photo: Geuchien
തർക്കാർളി ബീച്ച്
നീണ്ട്നിവർന്ന് കിടക്കുന്ന വീതികുറഞ്ഞ ബീച്ചാണ് തർക്കാളി ബീച്ച്. മുംബൈയിൽ നിന്ന് 546 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മൾവാനിന് അടുത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്ന് യാത്ര ഇങ്ങനെ, >പൻവേൽ >പെൻ >രത്നഗിരി >കങ്കാവാലി >മൾവാൻ. മൾവാനിൽ നിന്ന് ആറു കിലോമീറ്റർ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഈ ബീച്ചിന്റെ പ്രത്യേകതകൾ അറിയാം
Photo: Sballal
ദിവ്യഗർ ബീച്ച്
മുംബയിൽ നിന്ന് ഏകദേശം 200 കിലോമീറ്ററും പൂനയിൽ നിന്ന് ഏകദേശം 150 കിലോമീറ്ററുമാണ് ഈ ബീച്ചിലേക്കുള്ള ദൂരം. മുംബൈ ഗോവ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ മാൻഗാവോണിൽ നിന്ന് വലത്തോട്ട് തിരിയുക. ഇവിടെ നിന്ന് ഒരു മണിക്കൂർ മുന്നോട്ട് യാത്ര ചെയ്താൽ ദിവ്യഗറിൽ എത്താം.
Photo: Ankur P
മുറുദ് - ഹർനെ ബീച്ച്
ഭാഗ്യമുണ്ടെങ്കിൽ ഈ ബീച്ചിൽ എത്തിയാൽ ഡോൾഫിനുകളെ കാണാം. നിരവധി റിസോർട്ടുകൾ ഇവിടെയുണ്ട്. മഹരാഷ്ട്രയിലെ ദപോലി എന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്ന് 250 കിലോമീറ്ററും പൂനെയിൽ നിന്ന് 200 കിലോമീറ്ററും അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo: Tervlugt
ഗണപതിഫൂലെ
കരീബിയിന്‍ ബീച്ചുകളോട് കിടപിടിക്കുന്ന ഇന്ത്യയുടെ വിശ്രുതമായ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമാണ് ഗണപതിപുലെ. മുംബൈയില്‍ നിന്നും ഏകദേശം 375 കിലോമീറ്റര്‍ ദൂരമുണ്ട് കൊങ്കണ്‍ പ്രദേശത്തെ ഈ മനോഹരമായ ബീച്ചിലേക്ക്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലാണ് വാണിജ്യവല്‍ക്കരണം തൊട്ടുതീണ്ടിയിട്ടില്ലാത്തതും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രവുമായ ഗണപതിപുലെ സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കാം
Photo: Rsmn
ഹരിഹരേശ്വർ
വെളുത്ത മണല്‍ നിറഞ്ഞ മൃദുവായതും വൃത്തിയുളളതുമായ തീരമാണ് ഹരിഹരേശ്വര്‍ ബീച്ചിന്റെ പ്രത്യേകത. അറബിക്കടലിന്റെ മനോഹരിത ആസ്വദിക്കാന്‍ സാധിക്കുന്ന ഒരിടം കൂടിയാണ് ഹരിഹരേശ്വര്‍ ബീച്ച്. സമീപത്തായുള്ള ഹരിഹര്‍ കുന്നുകളാണ് ബീച്ചിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം. കൂടുതൽ വായിക്കാം
Photo: Salil Sahu
കുൻകേശ്വർ ബീച്ച്
കൊങ്കൺ തീരത്തെ ഏറ്റവും പ്രശസ്തമായ ബീച്ചാണ് കുൻകേശ്വർ ബീച്ച്. ഈ ബീച്ചിൽ സ്ഥിതി ചെയ്യുന്ന കുൻകേശ്വർ ക്ഷേത്രത്തിൽ നിന്നാണ് ബീച്ചിന് ആ പേര് ലഭിച്ചത്. സിന്ധുദുർഗ് ജില്ലയിലെ ദെയോഗട്ടിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo: Siddheshp