Search
  • Follow NativePlanet
Share
» »ബേക്കൽ കോട്ടയിൽ സൂര്യോദയവും സൂര്യാസ്തമയവും; നേരത്തെ വന്നാൽ പ്രഭാത നടത്തം കോട്ടയ്ക്കുള്ളിൽ.. പുതുക്കിയ സമയം

ബേക്കൽ കോട്ടയിൽ സൂര്യോദയവും സൂര്യാസ്തമയവും; നേരത്തെ വന്നാൽ പ്രഭാത നടത്തം കോട്ടയ്ക്കുള്ളിൽ.. പുതുക്കിയ സമയം

കാസർകോഡ് ജില്ലയിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നാണ് കഥകളും ചരിത്രവും മിത്തുകളും നിറഞ്ഞു നിൽക്കുന്ന ബേക്കൽ കോട്ട. ടൂറിസം ഭൂപടത്തിൽ കാസർകോഡിന്‍റെ അഭിമാനമായി അറബിക്കടലിന്‍റെ തീരത്ത് തലയുയർത്തി നിൽക്കുന്ന ബേക്കൽ കോട്ടയിൽ നിന്ന ഇനി സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാം. കേരളത്തിൽ നിന്നും കർണ്ണാടകയിൽ നിന്നും നിരവധി സഞ്ചാരികൾ എത്തിച്ചേരുന്ന കോട്ടയിലെ സന്ദർശന സമയം നീട്ടിയതോടെയാണ് സൂര്യോദയ അസ്തമയ കാഴ്ചകൾ കാണാനുള്ള അവസരം സഞ്ചാരികൾക്ക് ഒരുങ്ങിയത്.

സഞ്ചാരികളുടെയും പ്രദേശവാസികളുടെയും ദീർഘനാളത്തെ ആവശ്യത്തിനു ശേഷമാണ് ബേക്കൽ കോട്ടയുടെ സന്ദർശന സമയം നീട്ടിയത്. മുൻപ് 8:.30 മുതൽ 5:30 വരെയായിരുന്ന സന്ദർശന സമയം ഇപ്പോൾ രാവിലെ 6: 30 മുതൽ വൈകുന്നേരം 6:30 വരെയായി ദീർഘിപ്പിച്ചു. എന്നിരുന്നാലും വൈകിട്ട് പ്രവേശന ടിക്കറ്റ് 5.55 നു മുൻപ് എടുക്കേണ്ടതാണ്. മാത്രമല്ല, കൃത്യം 6.30ന് തന്നെ കോട്ടയ്ക്കു വെളിയിൽ ഇറങ്ങുകയും വേണം. എന്തായാലും കോട്ടയ്ക്കുള്ളിൽ നിന്ന് സൂര്യോദയവും സൂര്യാസ്തമയലും കടലിന്‍റെ കാഴ്ചകളോടെ ആസ്വദിക്കാനുള്ള മികച്ച അവസരമാണിത്.

Bekal Fort Extends Visiting Hours Watch Sunrise Sunset-

പ്രഭാത സവാരി ബേക്കൽ കോട്ടയ്ക്കുള്ളിൽ

സന്ദർശന സമയം വൈകുന്നേരം 6.30 വരെ ദീർഘിപ്പിച്ചതു കൂടാതെ പ്രഭാത നടത്തത്തിനായും കോട്ട തുറക്കും. പ്രഭാത സവാരി ഉൾപ്പെടുത്തുന്നത് കേന്ദ്ര പുരാവസ്തു വകുപ്പ് ഉത്തരവിറക്കി. പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറക്കുന്ന 6.30 ന് മുൻപായി, രാവിലെ 6.00 മണിക്ക് തന്നെ പ്രഭാത സവാരിക്കാർക്കായി കോട്ട തുറക്കും. 6:00 മുതൽ 7:30 വരെ കോട്ടയിൽ പ്രഭാത സവാരി അനുവദിക്കും.

മുൻകൂട്ടി അനുമതി വാങ്ങി പാസ് എടുത്തവർക്ക് മാത്രമായിരിക്കും പ്രഭാത നടത്തത്തിന് വരാന്‍ സാധിക്കുക. ഏറ്റവും കുറ‍ഞ്ഞത് 300 രൂപയാണ് ഫീസ്. ഒരു മാസം 50 രൂപാ നിരക്കിൽ കുറഞ്ഞത് ആറു മാസത്തെ നിരക്കായ 300 രൂപാ അടച്ച് ആധാർ കാർഡിന്‍റെ പകർപ്പും ഫോട്ടോയും നല്കിയാൽ ഓഫീസിൽ നിന്ന് പ്രഭാത സവാരിക്കുള്ള പാസ് ലഭിക്കും. 7.30 വരെ മാത്രമേ നടത്തത്തിന് അനുമതിയുള്ളൂ. അതിനു ശേഷവും കോട്ടയ്ക്കുള്ളിൽ തുടർന്നാൽ അല്ലെങ്കിൽ ഇറങ്ങുവാൻ വൈകിയാൽ ബേക്കൽ കോട്ടയിലേക്കുള്ള പ്രവേശന ഫീസായ 25 രൂപ നല്കേണ്ടി വരും.

വിശാലായി കടൽക്കാഴ്ചകളും കോട്ടയുടെ ഭംഗിയും ആസ്വദിച്ചു നടക്കുവാൻ വേണ്ട വലുപ്പവും സ്ഥലങ്ങളും കോട്ടയ്ക്കുള്ളിൽ ഉണ്ട്, കോട്ടയ്ക്കു ചുറ്റിലും നടുത്തളത്തും പുറത്തും ഒക്കെ രണ്ട് കിലോമീറ്ററോളം ഒരു ഭാഗത്തു തന്നെ നടക്കാനായി ഉണ്ട്. ബേക്കൽ കോട്ട കാണാനുള്ള പ്രവേശന ഫീസ് 25 രൂപയാണ്.

അതേസമയം, ബേക്കൽ കോട്ട രാത്രിയിലും തുറക്കണം എന്ന ആവശ്യവും സജീവമാണ്. രാത്രി 9:00 മണി വരെ സന്ദർശനം അനുവദിച്ചാൽ നൈറ്റ് ലൈഫ് ആസ്വദിക്കാം എന്നാണ് മെച്ചം.

ബേക്കല്‍ കോട്ട, ചരിത്രവും പ്രത്യേകതകളും

കേരളത്തിലെ ഏറ്റവും വലിയ കോട്ടയും ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുന്ന കോട്ടയുമാണി ബേക്കൽ കോട്ട. പതിനേഴാം നൂറ്റാണ്ടിന്റെ പാതിയിൽ ഇക്കേരി നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് ആണ് 1650-ൽ കോട്ട പണികഴിപ്പിച്ചെന്നാണ് ചരിത്രം. അതല്ല, കോലത്തിരി രാജാക്കാന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിയുകയാണ് ചെയ്തതെന്നും കരുതപ്പെടുന്നു. കൂടാതെ, വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു ഈ കോട്ടയെന്നും ചില കണ്ടെത്തലുകൾ ഉണ്ട്.

ഏകദേശ 35 ഏക്കര്‍ സ്ഥലത്തായി ചെങ്കല്ലിലാണ് ഈ കോട്ട നിർമ്മിച്ചിപിക്കുന്നത്. കടൽത്തീരത്തായതിനാൽ തന്നെ സൈനിക സുരക്ഷ കണക്കാക്കി വലിയ കോട്ടമതിൽ, കൊത്തളങ്ങൾ, നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ, കിണര്‍ എന്നിവയൊക്കെ ഇതിലുണ്ട്. ഇതിലെ ആകർഷണം നിരീക്ഷണ ഗോപുരം തന്നെയാണ്. ഇതിനു മുകളിൽ കയറിൽ പ്രദേശത്തിന്‍റെ നീണ്ട കാഴ്ച ലഭിക്കും. 24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം ഉയരവും ഇതിനുണ്ട്, ചെരിവുതലമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: fort kasaragod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+