മലബാറിന്‍റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ കാസർകോഡേയ്ക്കാണ്. ആവേശത്തിലാറാടി കാസർകോഡ് ജില്ല ഒരുമിച്ച് ഒരേ മനസ്സോടെ നടത്തുന്ന ബേക്കൽ ഇന്‍റർ നാഷണൽ ബീച്ച് ഫെസ്റ്റിവൽ നാട് ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തിലെ ആദ്യത്തെ ഇന്‍റർ നാഷണൽ ബീച്ച് ഫെസ്റ്റിവലിന് ഡിസംബർ 24ന് തുടക്കമായി. മൂന്ന് വേദികളിലായാണ് ഫെസ്റ്റിവൽ നടക്കുന്നത്. തേജസ്വനി (പള്ളിക്കര ബീച്ച്), : ചന്ദ്രഗിരി (കെ.ടി.ഡി.സി. ഓഫീസ് പരിസരം),പയസ്വനി (റെഡ് മൂണ്‍ ബീച്ച് പാര്‍ക്ക്) എന്നിവയാണവ. ജനുവരി 2 വരെ ഫെസ്റ്റിവൽ നീണ്ടു നില്‍ക്കും.
ഫ്ലോട്ടിങ് ബ്രിഡ്ജ്
ഹെലികോപ്റ്റർ റൈഡ്
പുതുവർഷം ബീച്ച് ഫെസ്റ്റിവലിനൊപ്പം
പ്രവേശനവും ടിക്കറ്റും പാർക്കിങ്ങും
മുതിർന്നവർക്ക് 50 രൂപയും 6 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് 25 രൂപയുമാണ് നിരക്ക്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട.
പാർക്കിങ്ങിനും വളരെ വിപുലമായ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ബീച്ചിന്‍റെ സമീപത്ത് 300 മീറ്റർ ചുറ്റളവിൽ 20 ഏക്കർ സ്ഥലം പാർക്കിങ്ങിനു മാത്രമായി ലഭ്യമാക്കിയിട്ടുണ്ട്. 12 കേന്ദ്രങ്ങളിലായാണ് പാർക്കിങ് ഉള്ളത്. ഒരേ സമയം 2500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാൻ സൗകര്യമുണ്ട്. വലിയ ബസുകൾക്ക് 100 രൂപയും മിനി ബസിന് 70 രൂപ, കാർ 40 രൂപ, ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപ എന്നിങ്ങനെയാണ് പാര്‍ക്കിങ് നിരക്ക്.



Click it and Unblock the Notifications














