ബേക്കൽ കോട്ട
അറബിക്കടലിന്റെ തീരത്ത് 35 ഏക്കർ സ്ഥലത്തായി പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കോട്ടയാണ് ബേക്കൽ കോട്ട.കേരളത്തിലെ ഏറ്റവും വലിയ കോട്ട മാത്രകല്ല, എല്ലാ വിധത്തിലും നന്നായി സംരക്ഷിക്കപ്പെടുന്ന ഒരു ചരിത്ര സ്മാരകം കൂടിയാണിത്. ചെങ്കല്ലുകൊണ്ടാണ് 17-ാം നൂറ്റാണ്ടിലെ ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്.
PC: S.pratheesh
വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗം
കോട്ടയുടെ ചരിത്രത്തെക്കുറിച്ച് കഥകൾ പലതുണ്ടെങ്കിലും ഒന്നിനും വിശ്വസനീയമായ തെളിവുകളില്ല. മൂഷികരാജവംശത്തിൻരെയും കദംബരാജവംശത്തിന്റെയും ഒക്കെ കീഴിലൂടെ കടന്നുപോയി എന്നു വിശ്വസിക്കുന്ന പ്രദേശമാണിത്. പിന്നാട് കുംബളയിലെ ഇരിക്കേരി നായ്കൻമാർ എന്നറിയപ്പെടുന്നവർ കോട്ട നിർമ്മിച്ചു എന്നാണ് പറയപ്പെടുന്നത്. അതല്ല, വിജയ നഗര രാജാക്കൻമാരാണ് കോട്ട നിർമ്മിച്ചതെന്നും ഇരിക്കേരി നായക്കൻമാരിലെ ശിവപ്പ നായക് അത് പുനർനിർമ്മിച്ചതാണെന്നും പറയപ്പെടുന്നു.
Rajeshodayanchal
അറബിക്കടലിനാൽ ചുറ്റപ്പെട്ട കോട്ട
അറബിക്കടലിൻരെ തീരത്ത് കടലിനാൽ ചുറ്റപ്പെട്ടാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. വൻകോട്ടമതിലും നിരീക്ഷണ ഗോപുരങ്ങളും തുരങ്കങ്ങളും ഒക്കെ ഇതിന്റെ പ്രത്യേകതയാണ്.
Vinayaraj
ബേക്കൽ ബീച്ച്
ബേക്കൽ കോട്ട സന്ദര്‍ശിക്കുന്നവർക്ക് യാത്രയിൽ ഒഴിവാക്കുവാൻ പറ്റാത്ത ഇടമാണ് തൊട്ടടുത്തു തന്നെയുള്ള പള്ളിക്കര ബീച്ച്. ഒരു ബീച്ച് എന്നതിലപ്പുറം കുടുംബമായി വന്ന് കുറേ സമയം ചിലവഴിക്കാൻ പറ്റിയ ഇടമാണിത്. വൈകുന്നേരങ്ങളാണ് ഇവിടെ എത്താൻ പറ്റിയ സമയം. കടലിലെ ആഘോഷങ്ങൾ കൂടാതെ കുട്ടികൾക്കായി ഒട്ടക,കുതിര സവാരികളും ഫൂഡ് പോയന്റകളും ഒക്കെ ഇവിടെയുണ്ട്.
PC:Soman
ചന്ദ്രഗിരി കോട്ട
ബേക്കല്‍ കോട്ടയിൽ നിന്നും കുറച്ചു
മാറി ചന്ദ്രഗിരി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോട്ടയാണ് ചന്ദ്രഗിരി കോട്ട. ഏഴ് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കോട്ടയിൽ ചരിത്രത്തിൽ താല്പര്യമുള്ളവരാണ് കൂടുതലും എത്തുന്നത്. 17-ാം നൂറ്റാണ്ടിലാണ് ഈ കോട്ട നിർമ്മിക്കപ്പെട്ടതെന്നാണ് കരുതുന്നത്.
keralatourism
മാലിക് ദിനാർ പള്ളി
ചരിത്രത്താളുകളിലേക്ക് കാസർകോഡ് നല്കിയ സംഭാവനകളിൽ ഏറ്റവും വലുതാണ് ഇവിടുത്തെ മാലിക് ദിനാർ പള്ളി. കേരളത്തിലെ തന്നെ ഇസ്ലാം വിശ്വാസികളുടെ ഇടയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മാലിക് ദിനാർ പള്ളി. ഇന്ത്യയിൽ ഇസ്ലാം മതം കൊണ്ടുവന്നു എന്നു വിശ്വസിക്കുന്ന മാലിക് ഇബിൻ ദിനാറാണ് ഈ പള്ളിയുടെ സ്ഥാപകൻ എന്നാണ് വിശ്വാസം.
PC:Sidheeq
അനന്തപുരം തടാക ക്ഷേത്രം
കേരളത്തിലെ ഏറ്റവും വിചിത്രമായ ക്ഷേത്രങ്ങളിലൊന്നാണ് കാസർകോടുള്ള അനന്തപുരം തടാക ക്ഷേത്രം. തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത് . തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിനു വേറെയും പ്രത്യേകതകളുണ്ട്. അനന്തപത്മനാഭന് സസ്യാഹാരിയായ മുതല കാവൽ നിൽക്കുന്ന ക്ഷേത്രം കൂടിയാണിത്. ഇരിക്കുന്ന രൂപത്തിലാണ് ഇവിടെ ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പത്മനാഭ സ്വാമി ഇവിടെ നിന്നും തിരുവനന്തപുരം വരെ പോയ തുരങ്കത്തിന്റെ അവശിഷ്ടങ്ങളും ഇവിടെയുണ്ടെന്നാണ് വിശ്വാസം,
PC:Official Site
കാപ്പിൽ ബീച്ച്
കാസർകോടുള്ല, ഇനിയും അറിയപ്പെടാത്ത സ്ഥലങ്ങളുടെ പട്ടികയിലെ പ്രധാനപ്പെട്ട ഇടമാണ് കാപ്പിൽ ബീച്ച്.ആഴം കുറഞ്ഞ കടലും ശക്തി കുറഞ്ഞ തിരമാലകളും പ്രത്യേകതയായുള്ള ഈ ബീച്ച് താരതമ്യേന തിരക്ക് കുറഞ്ഞ ഇടമാണ്. ബേക്കല്‍ കോട്ടയില്‍ നിന്നും ഏഴു കിലോമീറ്റര്‍ മാറിയാണ് കാപ്പില്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് ബീച്ചിനടുത്തുള്ള കോടിക്കുന്നില്‍ പോകാം. ഒരു ക്ലിഫിനോട് സാദൃശ്യമുള്ള കോടിക്കുന്നിനു മുകളിലെത്തിയാല്‍ അറബിക്കടലിന്റെ മനോഹരമായ കാഴ്ച കാണാം.
PC: Ikroos