ബെംഗളുരുവിൽ നിന്നുള്ള യാത്രകൾക്ക് ഏറ്റവും ധൈര്യമായി ആശ്രയിക്കുവാൻ പറ്റുന്നവയാണ് കർണ്ണാടക ആര്‍ടിസിയുടെ കെഎസ്ആർടിസി ബസുകൾ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൃത്യതയോടെയും വിശ്വസ്തതയോടെയും നൂറുകണക്കിന് സർവീസുകളാണ് കെഎസ്ആർടിസി ദിവസവും നടത്തുന്നത്. സൗകര്യങ്ങളുള്ള ബസും മികച്ച സേവനവും പലരെയും കെഎസ്ആര്‍ടിസി ബസുളുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.
ഇപ്പോഴിതാ, തങ്ങളുടെ ഏറ്റവും ദൈർഘ്യമേറിയ സർവീസം ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് കെഎസ്ആർടിസി. ബെംഗളൂരുവില്‍നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്കും ഒഡിഷയിലെ പുരിയിലേക്കും ദിവസേന സര്‍വീസ് നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. 1500 കിലോമീറ്റര്‍ ദൂരമുള്ള ബസ് സര്‍വീസ് ഉടനെ ആരംഭിക്കുമെന്നാണ് വാർത്തകൾ.

ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ, യൂറോപ്യന്‍ മാതൃകയിലുള്ള എ സി സ്ലീപ്പര്‍ ബസുകളാണ് ഈ പുതിയ സർവീസുകൾക്ക് നിശ്ചയിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നാ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന വിധത്തിലാണ് റൂട്ട് പ്ലാന് ചെയ്തിരിക്കുന്നത്. ഇരുവശങ്ങളിലേക്കും ഓരോന്നു വീതം ഓടിക്കാനായി രണ്ട് റൂട്ടിലേക്കും രണ്ട് ബസുകള്‍ വീതമാണ് അനുവദിക്കുക. ബസ് കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ അനുമി ലഭിച്ച ശേഷം സർവീസ് ആരംഭിക്കും.
ബെംഗളുരുവിൽ നിന്ന് പുരിയിലേക്ക് 1450 കിലോമീറ്ററും അഹ്മദാബാദിലേക്ക് 1490 കിലോമീറ്ററുമാണ് ദൂരം. ഏകദേശം 28 മണിക്കൂറായിരിക്കും യാത്രാസമയം. ടിക്കറ്റ് നിരക്ക് 2500 രൂപയാണ് അധികൃതർ കണക്കുകൂട്ടിയിരിക്കുന്ന തുകയെന്നാണ് ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്തത്. ഈ റൂട്ടിൽ സ്ഥിരം യാത്രക്കാരുണ്ട്. കൂടാതെ ബെംഗളൂരുവിൽനിന്ന് അഹമ്മദാബാദ്, പുരി സർവീസുകൾ നടത്തണമെന്ന യാത്രക്കാരുടെ ആവശ്യം മുന്‍നിർത്തിയാണ് പുതിയ സർവീസ്.
നിലവിൽ കർണ്ണാടക ആർടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ സർവീസുകൾ മുംബൈ, ഷിർദ്ദി എന്നീ റൂട്ടുകളിലേക്കുള്ളതാണ്. ആയിരം കിലോമീറ്ററിൽ താഴെയാണ് ഇതിന്‍റെ ദൂരം. അതേസമയം, ബെംഗളുരുവിൽ നിന്ന് സ്വകാര്യ ബസുകൾ അഹമ്മദാബാദ്, രാജസ്ഥാനിലെ ജയ്പുർ, ജയ്തരൺ, ജോധ്പുർ, ജയ്സാൽമർ മധ്യപ്രദേശിലെ ഇൻഡോർ, ഭോപ്പാൽ, എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














