Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ-ലക്ഷദ്വീപ് യാത്ര, കപ്പൽ കാത്തു നിൽക്കേണ്ട.. അഗത്തിയിലേക്ക് നേരിട്ട് വിമാന സര്‍വീസ്

ബാംഗ്ലൂർ-ലക്ഷദ്വീപ് യാത്ര, കപ്പൽ കാത്തു നിൽക്കേണ്ട.. അഗത്തിയിലേക്ക് നേരിട്ട് വിമാന സര്‍വീസ്

ബാംഗ്ലൂരിൽ നിന്ന് ലക്ഷദ്വപിലേക്ക് ഒരു യാത്ര...നീണ്ട വാരാന്ത്യങ്ങളും അവധികളും വരുമ്പോൾ മനസ്സിലെത്തുന്ന പ്ലാനുകളിലൊന്ന്. എന്നാൽ ബാംഗ്ലൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതും പോകണമെങ്കിൽ പത്ത് മണിക്കൂർ യാത്ര ചെയ്ത് കൊച്ചി വരെ വന്ന് പോകണം എന്നുള്ളതും പലരെയും ലക്ഷദ്വീപ് എന്ന മോഹം മടക്കി മാറ്റിവെക്കാൻ പ്രേരിപ്പിക്കുന്നു.

എന്നാൽ ഇനി കളി മാറുകയാണ്. ബാംഗ്ലൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ആരംഭിച്ചിരിക്കുകയാണ്. ലക്ഷദ്വീപ് എന്ന യാത്രാമോഹം ഇനി വളരെ അടുത്താണെന്നു ചുരുക്കം. ഇൻഡിഗോ എയർലൈൻസ് ആണ് ലക്ഷദ്വീപിലെ അഗത്തി ദ്വീപിലേക്ക് ബാംഗ്ലൂരില്‍ നിന്നും തിരിച്ചും നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ചത്.

Bengaluru to Lakshadweep Direct Flight Service-

ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇൻഡിഗോ സർവീസ് നടത്തുന്ന 88-ാമത്തെ ആഭ്യന്തര ലൊക്കേഷനും മൊത്തത്തിൽ 121-ാമത്തെ സ്ഥലവുമാണ് അഗത്തി. ലോകത്തിലെ തന്നെ ഏറ്റവും മനോഹര പ്രദേശങ്ങളിലൊന്നായ ലക്ഷദ്വീപിലേക്ക് ബാംഗ്ലൂരിൽ നിന്നുള്ള നേരിട്ട് ഫ്ലൈറ്റ് സർവീസ് വരുന്നതോടെ ടൂറിസവും മെച്ചപ്പെടും.

ലക്ഷദ്വീപ് യാത്ര

കടലിന്‍റെ ഭംഗിയും പ്രകൃതിയുടെ കാഴ്ചകളും ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് ലക്ഷദ്വീപ്. കടലിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങാതെ തന്നെ കടലിന്‍റെ അടിത്തട്ട് കാണാൻ സാധിക്കുന്ന ഇടങ്ങളിലൊന്നായ ഇവിടം ഇന്ത്യന്‍ ടൂറിസത്തിലെ ഹോട്ട് ഡെസ്റ്റിനേഷൻ കൂടിയാണ്. എന്നാൽ പലപ്പോഴും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും അനുമതിയും ഒക്കെ പലരേയും ഇവിടേക്ക് എത്തുന്നതിൽ നിന്നു തടയുന്നു.

പവിഴപ്പുറ്റുകൾ, മനോഹരമായ കടൽ, ചെറുദ്വീപുകൾ, വാട്ടർ ആക്ടിവിറ്റികൾ എന്നിങ്ങനെ ഇവിടെ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. . സ്കൂബ ഡൈവിങ്, സ്നോർക്കലിങ്, കയാക്കിങ്, സ്കീയിങ് തുടങ്ങിയവ ഇവിടെ വന്നാൽ വിട്ടുപോകാതെ ചെയ്യേണ്ട സാഹസിക വിനോദങ്ങളാണ്.

അഗത്തി ദ്വീപ്

കടൽത്തീരത്തിനും അതിന്റെ കാഴ്ചകൾക്കുമാണ് അഗത്തി ദ്വീപ് പേരുകേട്ടിരിക്കുന്നത്. 6 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഇവിടെയാണ് ലക്ഷദ്വീപിലെ ഏക വിമാനത്താവളം ഉള്ളത്. കപ്പൽയാത്ര, വാട്ടർ സ്കീയിംഗ്, കയാക്കിംഗ് തുടങ്ങിയ വിനോദങ്ങളാണ് ഇവിടെ ആസ്വദിക്കാനുള്ളത്.ബംഗാരം, പിറ്റി, തിണ്ണകര, പരാളി-I, പരാലി-II തുടങ്ങിയ സമീപ ദ്വീപുകളിലേക്കുള്ള കവാടം കൂടിയാണ് അഗത്തി ദ്വീപ്.

ബാംഗ്ലൂർ-അഗത്തി ദ്വീപ് ഫ്ലൈറ്റ് സമയം

ഫ്ലൈറ്റ് നമ്പര്‍ 6E 7271 ബാംഗ്ലൂർ-അഗത്തി ദ്വീപ് വിമാനം മാർച്ച് 31 മുതൽ എല്ലാ ദിവസവും രാവിലെ 10.35 ന് ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.00 മണിക്ക് അഗത്തിയിൽ എത്തും.
തിരികെ ഫ്ലൈറ്റ് നമ്പര്‍ 6E 7272 -അഗത്തി ദ്വീപ്-ബാംഗ്ലൂർ ഫ്ലൈറ്റ് ഉച്ചകഴിഞ്ഞ് 1.20 ന് പുറപ്പെട്ട് 3.20 ന് ബാംഗ്ലൂരിൽ എത്തും. 6,910 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+