Search
  • Follow NativePlanet
Share
» »ബെംഗളൂരു 18 കിമി ഭൂഗർഭപാത നിർമാണം 2025 ൽ, ഗതാഗതക്കുരുക്കിന് പരിഹാരം,ഒന്നരമണിക്കൂർ യാത്രയ്ക്ക് ഇനി 25 മിനിറ്റ്

ബെംഗളൂരു 18 കിമി ഭൂഗർഭപാത നിർമാണം 2025 ൽ, ഗതാഗതക്കുരുക്കിന് പരിഹാരം,ഒന്നരമണിക്കൂർ യാത്രയ്ക്ക് ഇനി 25 മിനിറ്റ്

അന്താരാഷ്ട്ര നഗരത്തിലേക്കുള്ള വളർച്ചയിലാണ് ബെംഗളൂരു. സൗകര്യങ്ങള്‍, ഇന്‍റർനാഷണൽ കമ്പനികൾ, ജോലി സാധ്യതകൾ, ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ ഒരുകാര്യം ഒഴിച്ച് വേണ്ടതെല്ലാം ഇവിടെ ബാംഗ്ലൂരിലുണ്ട്. ഗതാഗതം. എത്ര അഴിച്ചാലും എങ്ങനെയൊക്കെ നോക്കിയാലും അഴിയാക്കുരുക്കാണ് ബെംഗളൂരു നിവാസികൾക്ക് ഇവിടുത്തെ ട്രാഫിക് ബ്ലോക്ക്. ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ ഒന്നു മഴ പെയ്താലോ ഒരു ചെറിയ മരച്ചില്ല റോഡിൽ വീണാലോ മതി. ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരമാണ് ബെംഗളൂരു തുരങ്കപാത പദ്ധതി.

ഇപ്പോഴിതാ, ബെംഗളൂരു തുരങ്കപാത പദ്ധതിയുടെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ബെംഗളൂരുവിന്‍റെ ഗതാഗത പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന തുരങ്കപാത പദ്ധതി (Bengaluru Underground Tunnel Road Project)2025 ൽ ആരംഭിച്ച് മൂന്നു വർഷത്തിനുള്ളിൽ പൂര്‍ത്തിയാക്കുമെന്ന് പദ്ധതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ആറു മാസത്തിനകം ഭൂഗർഭ തുരങ്ക പാത നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

Bengaluru Underground Tunnel Road Project Connecting Hebbal To Central Silk Board Junction

അനുദിനം രൂക്ഷമാകുന്ന ബാംഗ്ലൂരിലെ ട്രാഫിക് പ്രശ്നങ്ങള്‍ക്ക് ഗർഭ തുരങ്ക പദ്ധതി പരിഹാരം നല്കും. സൗത്ത് ബെംഗളൂരുവിൽ നിന്ന് സെൻട്രൽ ബെംഗളൂരുവിലേക്കുള്ള യാത്രാ സമയം കുറയ്ക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. നിർമ്മാണം പൂർത്തിയാകുന്നതോടെ സൗത്ത് ബെംഗളൂരു- സെൻട്രൽ ബെംഗളൂരു യാത്രാ സമയം വെറും 20 മിനിറ്റ് മുതൽ 40 മിനിറ്റുള്ളിൽ പൂർത്തിയാക്കാം. നിലവിൽ ഇത് ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ ( 60-90 മിനിറ്റ്) വേണ്ടി വരുന്ന യാത്രയാണ്.

ബെംഗളൂരു തുരങ്കപാത പദ്ധതി

ഹെബ്ബാളിനെയുംസെൻട്രൽ സിൽക്ക് ബോർഡിനെയും ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ നീളമുള്ള പദ്ധതിയാണ് തുരങ്കപാത പദ്ധതി. ഈ പാതയിൽ മൂന്ന് ഇന്‍റര്‍ചേഞ്ചുകളാണ് ഉണ്ടാവുക- മേഘ്‌രി സർക്കിൾ, റെയ്‌സ് കോഴ്‌സ് റോഡ്, ലാൽബാഗ് എന്നിവയാണവ. കൂടാചെ, പാതയുടെ രണ്ട് വശത്തും രണ്ട് പ്രവേശന കവാടവും പുറത്തേയ്ക്കുള്ള കവാടവും ഉണ്ടാകും. സിൽക്ക് ബോർഡ് ജങ്ഷനിൽ ഔട്ടർ റിങ് റോഡ്, ഹൊസൂർ റോഡ് ഭാഗത്തേക്കും ഹെബ്ബാൾ ജങ്ഷനിൽ കെ ആർ പുരം, ബല്ലാരി റോഡ് ഭാഗങ്ങളിലേക്കുമാകും കവാടങ്ങൾ. ആറുവരി ഇടനാഴിയായാണ് ഇത് നിർമ്മിക്കുക.

16,500 കോടി രൂപയാണ് തുരങ്കപാത പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്.
അതനുസരിച്ച് 18 കിലോമീറ്റർ നീളമുള്ള റോഡിന് ഒരു കിലോമീറ്ററിന് 850 കോടി രൂപയാണ് വരുന്ന ചെലവ്. ഈ പാതയിൽ വാഹനങ്ങൾക്ക് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ പതിവായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന എയർപോർട്ട് റൂട്ട് ഉൾപ്പെടെയുള്ളവയിലെ ട്രാഫിക് തടസ്സങ്ങൾ കുറയും.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) എന്നിവയെ ഗതാഗതക്കുരുക്കിൽ നിന്നകറ്റി എളുപ്പത്തിൽ ബന്ധിപ്പിക്കുകയാണ് ഇതിന്‍റെ മറ്റൊരു ലക്ഷ്യമെന്ന് പദ്ധതിയുടെ ആസൂത്രകര്‍ സൂചിപ്പിക്കുന്നു. പല ജംങ്ഷനുകളിലെയും ഗതാഗത തടസ്സം വടക്ക് നിന്ന് തെക്കോട്ടും തിരിച്ചും യാത്ര ചെയ്യുന്നവരുടെ വേഗത കുറയ്ക്കുന്നു. വാഹനങ്ങളുടെ വേഗത നിലനിർത്തി സ്ഥിരമായ ഗതാഗതമാണ് ഈ തുരങ്കം വഴി അധികൃകർ ലക്ഷ്യം വയ്ക്കുന്നത്. ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിലുള്ള നിലവിലെ യാത്രാ സമയമായ 70 മുതൽ 120 മിനിറ്റ് വരെയുള്ള സമയത്ത് 25 മിനിറ്റിലേക്ക് എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാവും ബെംഗളൂരുവിലെ ഭൂഗർഭപാത നിർമ്മിക്കുക. ഇതിന്‍റെ 30 ശതമാനം തുകയേ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി ബി എം പി ) വഹിക്കുകയുള്ളൂ. ബാക്കി 70 ശതമാനം കരാറുകാരനാണ് കണ്ടെത്തേണ്ടത്. പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡി പി ആർ ) പൂർത്തിയായിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+