Search
  • Follow NativePlanet
Share
» »ബെംഗളുരു സീറോ ഷാഡോ ഡോ: നിഴൽ കാണാനാകാത്ത ദിവസം, വർഷത്തിൽ രണ്ട് തവണ, കാണാം ബെംഗളരുവിൽ

ബെംഗളുരു സീറോ ഷാഡോ ഡോ: നിഴൽ കാണാനാകാത്ത ദിവസം, വർഷത്തിൽ രണ്ട് തവണ, കാണാം ബെംഗളരുവിൽ

എവിടെ പോയാലും ആരുമില്ലെങ്കിലും സ്വന്തം നിഴൽ കൂട്ടിനുണ്ടാകുമെന്നാണല്ലോ ചൊല്ല്. എന്നാൽ എപ്പോഴും നിഴൽ കൂടെക്കാണുമോ? ഏപ്രിൽ 25-ാം തിയതി ബാംഗ്ലൂരുകാരോടാണ് ഈ ചോദ്യമെങ്കിൽ കൂടെ നിഴലില്ല എന്ന ഉത്തരമായിരിക്കും ലഭിക്കുക. കാരണമെന്തന്നല്ലേ? നട്ടുച്ചയ്ക്ക് സൂര്യൻ കത്തിജ്വലിച്ചു നിന്നാലും നിഴൽ കാണാത്ത അത്ഭുത പ്രതിഭാസത്തിനു സാക്ഷിയാകാനൊരുങ്ങുകയാൻണ് ബാംഗ്ലൂർ. നിഴലില്ലാത്ത ദിനമായ നോ ഷാഡോ ഡേ ആണ് ചൊവ്വാഴ്ച ബാംഗ്ലൂരിൽ.

ആകാശത്തിലെ അത്ഭുതങ്ങൾ മനുഷ്യർക്ക് എന്നും വിസ്മയമാണ്. സൂര്യഗ്രഹണവും ചന്ദ്രഗഹണവും തുടങ്ങി ഗ്രഹങ്ങൾ കൺമുന്നിലെത്തുന്ന കാഴ്ചകൾ വരെ അതിശയിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട് വാനലോകത്തിന്. അതിലൊന്നായ സീറോ ഷാഡോ ഡേ. നിഴലുകള്‍ കാണാൻ സാധിക്കാത്ത ഈ നിഴൽ രഹിത പ്രതിഭാസം ഉച്ചയ്ക്ക് 12.17നാണ് സംഭവിക്കുന്നത്. നിഴലില്ലാ നേരം എന്നും നിഴൽ ശൂന്യ ദിനം എന്നുമെല്ലാം ഇതിനു പേരുണ്ട്.

Bengaluru Zero Shadow Day

സീറോ ഷാഡോ ഡേ
വളരെ കുറച്ച് നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു പ്രതിഭാസമാണ് സീറോ ഷാഡോ ഡേ. പേരു പോലെ നിഴൽ ഒട്ടും കാണാത്ത അവസ്ഥയാണിത്. അസ്‌ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നല്കുന്ന വിശദീകരണമനുസരിച്ച് സൂര്യൻ അതിന്‍റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ, കുത്തനെ നിൽക്കുന്ന വസ്കുക്കളുടെ നിഴൽ കാണുവാൻ സാധിക്കില്ല എന്നതാണ്. സൂര്യൻ എല്ലായ്പ്പോഴും നമ്മുടെ തലയ്ക്കു മുകളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും ലംബമായി, കൃത്യം നേർരേഖയിൽ കടന്നുപോകുന്നത് വർഷത്തിൽ രണ്ട് പ്രാവശ്യമാണ്.

ഇങ്ങനെ കടന്നു പോകുമ്പോള്‍, കുത്തനെ, തീർത്തും ചെരിവില്ലാത്ത വിധത്തിൽ നില്‌ക്കുന്ന വസ്തുക്കളുടെ നിഴൽ നിലത്തു കാണില്ല, അഥവാ ഇതിന്‍റെ നിഴൽ പ്രതിഫലിക്കില്ല. ഇതിനെയാണ് സീറോ ഷാഡോ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ത്യയിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ് നിഴൽ രഹിത ദിനം വരുന്നത്. എന്നാൽ ഇങ്ങനെ വരുന്ന സമയങ്ങളിൽ ഇതെല്ലായിടത്തും ദൃശ്യമാകണമെന്നില്ല. മാത്രമല്ല, ഭൂമധ്യരേഖയുടെ 23 ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിൽ മാത്രമേ സീറോ ഷാഡോ ഡേ സംഭവിക്കുകയുള്ളൂ.

എന്നാൽ ഇത് എല്ലായിടത്തും ഒരേ ദിവസം സംഭവിക്കില്ല എന്ന പ്രത്യേകതയുമുണ്ട്. ഓരോ പ്രദേശത്തും ഓരോ ദിവസങ്ങളിലായാണ് ഇത് നടക്കുന്നത്. സീറോ ഷാഡോ ഡേയുടെ മറ്റൊരു പ്രത്യേകത, ഇതിന്‍റെ ദൈർഘ്യമാണ്. ഇത് യഥാർത്ഥത്തിൽ ഒരു സെക്കൻഡിന്‍റെ ഒരു ഭാഗം മാത്രമേയുള്ളുവെങ്കിലും ഇതിൻറെ പ്രഭാവം ഒന്നര മിനിറ്റ് വരെ നീണ്ടു നിൽക്കും.

Bengaluru Zero Shadow Day

PC: TNSC SHANMU VPM

ഭൂമധ്യ രേഖയിൽ ഈ ദിവസം വരുന്നത് ഉത്തരായന കാലത്തും ദക്ഷിണായന കാലത്തുമാണ്. മാർച്ച് 21, സെപ്റ്റംബർ 22 എന്നീ ദിവസങ്ങളാണിവ. എന്നാൽ അക്ഷാംശരേഖകൾ മാറുന്നതനുസരിച്ച് മറ്റു സ്ഥലങ്ങളിൽ ഇത് സംഭവിക്കുന്ന ദിവസങ്ങൾക്കും മാറ്റമുണ്ടാകും. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സിൽ സീറോ ഷാഡോ ദിനത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+