Search
  • Follow NativePlanet
Share
» »പാട്ടിന്റെ താളത്തില്‍ രുചിയറിയാം!

പാട്ടിന്റെ താളത്തില്‍ രുചിയറിയാം!

By Maneesh

നിങ്ങളൊരു സംഗീത പ്രിയനാണോ? അതുപോലെ തന്നെ ഭക്ഷണ പ്രിയനുമാണോ? ഭക്ഷണത്തോടൊപ്പം ലൈവ് മ്യൂസിക്കും ആസ്വദിക്കാന്‍ കഴിയുന്ന നിര‌വധി റെസ്റ്റോറെന്റുകള്‍ സ്വപ്ന നഗരിയായ മുംബൈയില്‍ ഉണ്ട്. ലൈവ് മ്യൂസിക്കിന് പേരുകേട്ട, മുംബൈയിലെ 3 റെസ്റ്റോറെന്റുകള്‍ പരിചയപ്പെടാം.

01. ദി ഡെന്‍ (The Den - Khar West)

മുംബൈ പോലുള്ള തിരക്ക് പിടിച്ച് നഗരത്തില്‍ ശാന്തമായിരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റിയ അധികം റെസ്റ്റോറെന്റുകള്‍ അധികമായൊന്നും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെ ശാന്തമായിരുന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദി ഡെന്‍ തെരെഞ്ഞെടുക്കാം. ശാന്തമായ സംഗീതം ആസ്വദിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം മനസുതുറക്കുകയും ഭക്ഷണം കഴിക്കുകയും ‌ചെയ്യാം.

Cuisine: North Indian, European, American
Opening Hours: 6pm-1.30am (Sundays - 12pm-1.30am)
Address: Ground Floor, Prabhat Kunj, 24th Road, Khar West, Khar

2. ഹാര്‍ഡ് റോക്ക് കഫെ (Hard Rock Cafe - Worli)

നി‌ങ്ങള്‍ക്ക് ഭക്ഷണത്തോടൊപ്പം റോക്ക് ആന്‍ഡ് റോള്‍ ആസ്വദിക്കണമെങ്കില്‍ മുംബൈയിലെ ഹാര്‍ഡ് റോക്ക് കഫെ സന്ദര്‍ശിച്ചാല്‍ മതിയാകും. സംഗീതവും രുചിയും ജനക്കൂട്ടത്തെ സൃഷ്ടിക്കുന്ന ഇവിടെ എപ്പോഴും ആഘോഷത്തിന്റെ ആരവമായിരിക്കും. സ്വിസ് ബര്‍ഗര്‍ ആണ് ഇവിടുത്തെ ഏറ്റവും വിശിഷ്ടമായ വിഭവം. റെസ്റ്റോറെന്റിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന റോക്ക് ഷോപ്പില്‍ നിന്ന് ടി ഷര്‍ട്ടുകള്‍ മുതല്‍ മഗ്ഗുകള്‍ വരെ വാങ്ങുകയും ചെയ്യാം.

 Best 3 Live Music Restaurants in Mumbai

Photo Courtesy: Official Website

Cuisine: American, Continental, Italian Opening
Hours: Restaurant hours - 12pm-1.30am, Rock Shop hours - 12pm-1am
Address: Bombay Dyeing Mill Compound, Pandurang Budhkar Marg, Worli Mumbai

3. ദി ബ്ലു ഫ്രോഗ് (The Blue Frog - Lower Parel)

പുസ്തക പ്രകാശനം, പാര്‍ട്ടികള്‍ തുടങ്ങിയ ഈവന്റുകള്‍ക്ക് പ്രശസ്തമാണ് ബ്ലൂ ഫ്രോഗ് സംഗീത പ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമായ റെസ്റ്റോറെന്റിലെ തീനും കുടിയും വേറിട്ട ഒരു അനുഭവമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്.

 Best 3 Live Music Restaurants in Mumbai

Photo Courtesy: Official Website

Cuisine: European, Asian Opening
Hours: 6pm-1am (Happy hours - 6pm-9pm from Tue-Sun)
Address: D/2 Mathuradas Mills Compound, NM Joshi Marg, India, Lower Parel

മേല്‍പ്പറഞ്ഞ മൂന്ന് റെസ്റ്റോറെന്റുകളും നിങ്ങളുടെ മനസിന് സന്തോഷം തരുന്നില്ലെങ്കില്‍ വേറെയുമുണ്ട് റെസ്റ്റോറെന്റുകള്‍. Exotic Flavours at Mulund West, Jughead's - The Unrestaurant at Andheri West, Fushion Dhaba at Thane West. തുടങ്ങിയ റെസ്റ്റോറെന്റുകളും ലൈവ് മ്യൂസിക്കിന് പ്രശസ്തമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mumbai restaurants
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+