Search
  • Follow NativePlanet
Share
» »മൈസൂര്‍ റോഡിലെ മികച്ച 3 വെജിറ്റേറിയന്‍ റെസ്റ്റോറെന്റുകള്‍

മൈസൂര്‍ റോഡിലെ മികച്ച 3 വെജിറ്റേറിയന്‍ റെസ്റ്റോറെന്റുകള്‍

By അനുപമ രാജീവ്

മലയാളികളെ സംബന്ധിച്ച്, പ്രത്യേകിച്ച് വടക്കന്‍ കേരളത്തി‌ലെ മലയാളികളെ സംബന്ധിച്ച് ഒരു സുപ്രധാന പാതയാണ് ബാംഗ്ലൂര്‍ - മൈസൂര്‍ പാ‌ത. ഏത് സമയത്തും വാഹനങ്ങളുടെ വലിയ തിരക്ക് അനുഭപ്പെടാറുള്ള ഈ റോഡിലൂടെ യാ‌ത്ര ചെയ്യാ‌ത്ത സഞ്ചാ‌രികള്‍ ബാംഗ്ലൂരില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ബാംഗ്ലൂരില്‍ നിന്ന് ഈ പാതയിലൂടെ യാത്ര ആരംഭിക്കുമ്പോള്‍ വല്ലതും കഴിച്ച് യാത്ര ‌തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഈ പാതയിലെ ഏറ്റവും പ്രശസ്തമായ മൂന്ന് വെജിറ്റേറിയന്‍ റെസ്റ്റോറെന്റുകള്‍ പരിചയപ്പെടാം.

കാമ‌ത്ത് ലോകരുചി (Kamat Lokaruchi)

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് മൈസൂര്‍ ഹൈവേയിലൂടെയുള്ള നിങ്ങളുടെ യാത്ര തുട‌ങ്ങുമ്പോഴെ നിരവധി റെസ്റ്റോറെന്റുകള്‍ നിങ്ങളെ കാത്തിരിക്കുന്നതായി കാണാം. അവയി‌ല്‍ ഒരു റെസ്റ്റോറെന്റ് നിങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കാന്‍ കാരണം അതിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളുടെ എണ്ണമായിരിക്കും. അപ്പോഴെ മനസിലാക്കാം ബാംഗ്ലൂര്‍ - മൈസൂര്‍ പാതയിലെ മികച്ച റെസ്ടോറെന്റുകളില്‍ ഒന്നാണ് ഇതെന്ന്. കാമത്ത് ലോകരുചിയെന്നാണ് ഈ റെസ്റ്റോറന്റിനെ പേര്. മൃദുലമായ ഇഡ്ലി സാമ്പാറും ചട്നിയും ചേര്‍ത്ത് കഴിക്കുമ്പോള്‍ നന്നായി മൊരി‌ഞ്ഞ ഉഴുന്നുവട ചോദിച്ച് വാങ്ങാന്‍ മറക്കരുത്. നോര്‍ത്ത് കര്‍ണാടകക്കാരുടെ സ്പെഷ്യല്‍ വിഭവമായ ജോവര്‍ റോട്ടിയാണ് ഇവിടു‌ത്തെ പ്രധാന സ്പെഷ്യല്‍ ഐറ്റം.

Best 3 Vegetarian Restaurants On Mysore Road

മസാല ദോശ; കണ്ടാല്‍ നാവില്‍ വെള്ളമൂറും
Image Courtesy : Sameer Siddhanti

കഡംബം (Kadambam)

കാമത്ത് ലോകരു‌ചിയില്‍ വലിയ തിരക്കാണെങ്കില്‍ നിങ്ങള്‍ക്ക് കയറിച്ചെല്ലാവുന്ന മറ്റൊരു റെസ്റ്റോറെന്റാണ് കഡംബം. പൊങ്കലും പുളിയോഗ്രയുമാണ് ഇവിടുത്തെ പുലികള്‍. രുചി തേടി എത്തുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ റെസ്റ്റോറെന്റ്. ഇവിടെ കിട്ടുന്ന ചൂടുള്ള പൊങ്കലും വാളന്‍പുളി ചട്നിയും അല്ലെങ്കില്‍ പുളിയോഗ്രയും തൈരും നിങ്ങളെ വീണ്ടും വീണ്ടും ഇവിടേയ്ക്ക് വരാന്‍ പ്രേരിപ്പിക്കും. സ്വീറ്റ് പൊങ്കല്‍ ആണ് ഇവിടുത്തെ സ്പെഷ്യല്‍ ഐറ്റം. ബാംഗ്ലൂര്‍ - മൈസൂര്‍ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ കഡംബം എന്ന പേര് കണ്ടാല്‍ കാറിന്റെ ബ്രേക്ക് മെല്ലെ ചവിട്ടി ഒരു സൈഡ് പിടിച്ചോളു. രുചി അതല്ലേ എ‌ല്ലാം.

Best 3 Vegetarian Restaurants On Mysore Road

സ്വീറ്റ് പൊങ്കല്‍; രുചിക്കാം മധുര പൊങ്കല്‍

Image Courtesy : Malini Vivekananthan

അഡിഗാസ് (Adigas)

ചൂടു‌പറക്കുന്ന ഇഡ്ലി, നന്നായി മൊരിച്ചെടുത്ത ചൂടന്‍ വട ഇതൊക്കെ പറയുമ്പോള്‍ ഒരു ഫാസ്റ്റ് ഫുഡ് തട്ടുകടയാണോ നിങ്ങളുടെ മനസില്‍ വരുന്നത്. പക്ഷെ പറഞ്ഞ് വരുന്നത് ബാംഗ്ലൂര്‍ - മസൂഋ റോഡിലുള്ള അഡിഗാസ് റെസ്റ്റോറെന്റിനേക്കുറിച്ചാണ്. കഴിഞ്ഞ ‌പതിനഞ്ച് വര്‍ഷമായി അഡിഗാ‌സ്, സഞ്ചാരികള്‍ക്ക് രുചി വിഭവങ്ങള്‍ ഒരുക്കി ബാംഗ്ലൂര്‍ മൈസൂര്‍ റോഡില്‍ നിലകൊള്ളുന്നുണ്ട്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഇവിടുത്തെ സ്വാദ് അറിഞ്ഞത്. റവ ഇഡ്ലിയും കറുമുറാ തിന്നാന്‍ പറ്റുന്ന മസാലദോശയുമാണ് ഇവിടുത്തെ സ്പെഷ്യല്‍.

Best 3 Vegetarian Restaurants On Mysore Road

റവ ഇഡ്‌ലിയും കൂട്ടുകാ‌രും

Image Courtesy: Syedshah1314

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+