Search
  • Follow NativePlanet
Share
» »വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്

വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്

ഇഷ്ടം പോലെ ബീച്ചുകൾ അടിച്ചുപൊളിക്കുവാനുണ്ടെങ്കിലും അതിൽ ഏറ്റവും യോജിച്ച പത്തെണ്ണം പരിചയപ്പെടാം...

കാലിനിടയിലൂടെ അരിച്ചിറങ്ങുന്ന മൺതരികൾ....ഉദിച്ചുയർന്നു വരുന്ന സൂര്യൻ... തീരത്തെത്തി തട്ടിമറിഞ്ഞു പോകുന്ന തിരമാലകൾ....ആഴങ്ങളിലേക്കു വിളിച്ചു കൊണ്ടുപോകുന്ന തിരകൾ... യാത്രകളിൽ ബീച്ചുകളോളം ആനന്ദം നല്കുന്ന മറ്റൊന്നും ഇല്ല എന്നുതന്നെ പറയാം...അതുപിന്നെ സ്വന്തം കുടുംബത്തോടൊപ്പമാണെങ്കിൽ കൂടുതലൊന്നും പറയുകയും വേണ്ട... എങ്കിൽ ഇനി ക്രിസ്മസ് അവധി അടിച്ചുപൊളിക്കുവാൻ ബീച്ചിലേക്കൊരു യാത്രയായാലോ...ഇഷ്ടം പോലെ ബീച്ചുകൾ അടിച്ചുപൊളിക്കുവാനുണ്ടെങ്കിലും അതിൽ ഏറ്റവും യോജിച്ച പത്തെണ്ണം പരിചയപ്പെടാം...

കാവലോസിം ബീച്ച്, ഗോവ

കാവലോസിം ബീച്ച്, ഗോവ

ബീച്ചുകളുടെ ഒരു ലിസ്റ്റുണ്ടാക്കുമ്പോൾ ഒരിക്കലും ഒഴിവാക്കുവാൻ പറ്റാ്ത നാട് ഗോവയാണ്. എവിടെ തിരിഞ്ഞാലും കടൽത്തീരം കാണുന്ന ഇവിടം അടിച്ചു പൊളിക്കുവാൻ പറ്റിയ ഇടമാണ്.
ക്രിസ്മസ് അവധി കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യം തന്നെകാവലോസിം ബീച്ചിനെ കൂടെക്കൂട്ടാം. കൊങ്കൺ തീരത്ത് അധികമൊന്നും അറിയപ്പെടാതെ കിടക്കുന്ന ഇവിടം യാത്രകൾക്കും ആഘോഷങ്ങൾക്കും കാഴ്ചകൾക്കും പേരുകേട്ട ഇടം കൂടിയാണ്. ബംഗ്ലാവുകളും റിസോർട്ടും ആയി കൂടെയുള്ള കുട്ടികൾക്കും ശരിക്കും ആസ്വദിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. ജെറ്റ് സ്കീയിങ്, സ്നോർക്കലിങ്, ഡൈവിങ്, സെയിലിങ് തുടങ്ങിയ കാര്യങ്ങളും ഇവിടെ ചെയ്യാം.

രാധാനഗർ ബീച്ച്, ആൻഡമാൻ

രാധാനഗർ ബീച്ച്, ആൻഡമാൻ


അവധിക്കാലം ഏറ്റവും നന്നായി ചിലവഴിക്കുവാൻ പറ്റിയ ഇടമായ ആൻഡമാനിലെ പ്രധാന ആകർഷണമാണ് രാധാനഗർ ബീച്ച്. അടിച്ചു പൊളിച്ച് എത്ര ദിവസം വേണമെങ്കിവും ഇവിടെ കഴിയാം. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ബീച്ച് എന്ന വിശേഷണവും രാധാനഗർ ബീച്ചിനുണ്ട്. ക്രിസ്തുമസ് കാലങ്ങളിൽ ഇവിടെ ആഘോഷിക്കുവാൻ വിവിധ നാടുകളിൽ നിന്നും ഒരുപാട് സഞ്ചാരികൾ രാധാനഗർ ബീച്ച് തിരഞ്ഞെടുക്കുന്നു. അലങ്കരിച്ച ബീച്ചും റിസോർട്ടുകളും തീരങ്ങളിലെ കാഴ്ചകളും ഒക്കെയായി കണ്ണും മനസ്സും നിറയെ കാഴ്ചകൾ ഇവിടെ കാണാം.

 ജുഹു ബീച്ച്, മഹാരാഷ്ട്ര

ജുഹു ബീച്ച്, മഹാരാഷ്ട്ര

ആഘോഷങ്ങൾക്കായി ഇരുകയ്യും നീട്ടി സ‍ഞ്ചാരികളെ ആകർഷിക്കുന്ന ബീച്ചുകളിലൊന്നാണ് സെലിബ്രിറ്റികളുടെ പേരിനൊപ്പം പരിചിതമായ മഹാരാഷ്ട്രയിലെ ജുഹു ബീച്ച്. വെള്ള മണൽത്തരികളും അവധിയടുെ ആലസ്യം നിറഞ്ഞ പരിസരങ്ങളും ക്രിസ്മസിനായി ഒരുക്കങ്ങൾ തുടങ്ങിയ കടകളും ബീച്ചും വീടും ഒക്കെ ഇവിടുത്തെ എടുത്തു പറയേണ്ട കാഴ്ചകൾ തന്നെയാണ്. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഫൂഡ് സ്റ്റോളുകളും അവിടുത്തെ നാവിൽ വെള്ളമൂറിക്കുന്ന രുചികളും ഇവിടുത്തെ ക്രിസ്മുതമസ് കാഴ്ചകളിൽ പ്രധാനപ്പെട്ടതു തന്നെയാണ്.

ആലപ്പുഴ ബീച്ച്

ആലപ്പുഴ ബീച്ച്

കേരളത്തിലെ ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിക്കുവാൻ പറ്റിയ ഇടങ്ങളിൽ ഒന്നാണ് ആലപ്പുഴ ബീച്ച്. എല്ലാ തരത്തിലുമുള്ള ആളുകൾ, യാതൊരു വ്യത്യാസങ്ങളുമില്ലാതെ ഒന്നിച്ചു കൂടുന്ന ഇവിടെ ക്രിസ്മസ് കാലം ആഘോഷങ്ങൾ നിറഞ്ഞതാണ്. ഡിസംബർ കാലമായാൽ ആലപ്പുഴ ബീച്ചിന് മറ്റൊരു നിറമാണ്. ആഘോഷങ്ങളും ആരവങ്ങളും ബഹളങ്ങളും നിറഞ്ഞ മറ്റൊരു അന്തരീക്ഷം.

 പാലോലം, ഗോവ

പാലോലം, ഗോവ

ഗോവയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ സ്പിരിറ്റ് അനുഭവിച്ചറിയണമെങ്കിൽ പാലോലം ബീച്ചിലേക്ക് പോകാം. ഡിസംബർ പകുതി മുതൽ ജനുവരി പകുതി വരെ ഇവിടെ എന്നും ആഘോഷങ്ങൾ തന്നെയാണ്. ഡാൻസും പാട്ടും ബഹളങ്ങളും ഒക്കെയായി എന്നും ഇവിടെ പരിപാടികൾ കാണാം. 500 വർഷത്തിലധികം പഴക്കമുള്ള ഈ നാടിനെ ശരിക്കും അറിയുവാന്‍ വരേണ്ട സമയവും ക്രിസ്മസ് കാലം തന്നെയാണ്.

പാരഡൈസ് ബീച്ച്, പോണ്ടിച്ചേരി

പാരഡൈസ് ബീച്ച്, പോണ്ടിച്ചേരി

ഡിസംബർ മാസം ആഘോഷിക്കുവാൻ പറ്റിയ ഇന്ത്യയിലെ ഒരിടം പോണ്ടിച്ചേരിയാണ്. ക്രിസ്തുമ്സ ആഘോഷങ്ങളും ബഹളങ്ങളും ഒക്കെയായി നിറഞ്ഞു നിൽക്കുന്ന ഒരു നാട്. അതിൽ തന്നെ പ്രധാനം ഇവിടുത്തെ പാരഡൈസ് ബീച്ചാണ്. പുതുച്ചേരിയുടെ എല്ലാ സൗന്ദര്യവും ഒന്നിനൊന്ന് കാണിച്ചു തരുന്ന നാട്. കുടുംബത്തോടൊപ്പവും പ്രിയപ്പെട്ടവരോടൊപ്പവും അടിച്ചു പൊളിക്കുവാൻ പറ്റിയ ഇവിടെ ക്രിസ്തുമസ് കാലം ബഹളങ്ങളുടെയും തിരക്കിന്റെയും കൂടിയാണ്.

വർകാ ബീച്ച്, ഗോവ

വർകാ ബീച്ച്, ഗോവ

ഗോവയിൽ അധികം പരിചിതമല്ലാത്ത ഇടങ്ങളിലൊന്നാണെങ്കിലും ക്രിസ്തുമസ് കാലമായാൽ ആളുകൾ തിരഞ്ഞെത്തുന്ന ഇടങ്ങളിലൊന്നാണ് ഗോവയിലെ വർകാ ബീച്ച്. എല്ലാ ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും രക്ഷപെട്ട് ഓടി വരുവാൻ പറ്റിയ ഇവിടം പുറമേ നിന്നെത്തുന്ന സഞ്ചാരികളുടെ ഇടമാണ്. വലിയ ആഘോഷങ്ങളില്ലാതെ വിശ്വാസത്തോടെ ക്രിസ്തുമസ് അതിന്‍റേതായ രീതിയിൽ ആഘോഷിക്കുന്ന ഇടം കൂടിയാണ് വർകാ ബീച്ച്.

 കോവളം ബീച്ച്

കോവളം ബീച്ച്


ലോകത്തിലെ തന്നെ പേരുകേട്ട ബീച്ചുകളിലൊന്നാണ് വര്‍ക്കലയിലെ കോവളം ബീച്ച്. വിദേശികൾ ഏറെ ഇഷ്ടപ്പെടുന്ന ബീച്ചുകളിലൊന്നായ ഇത് വൈകിയുർന്ന് താമസിച്ച് ഉറങ്ങുന്ന ഇടം കൂടിയാണ്. ശാന്തമായ അന്തരീക്ഷവും മനോഹരമായ തീരവും ചേർന്ന് ആദ്യ കാഴ്ചയിൽ തന്നെ ഇവിടം ആളുകളുടെ ഹൃദയത്തെ കീഴടക്കും.

മറീന ബീച്ച്, തമിഴ്നാട്

മറീന ബീച്ച്, തമിഴ്നാട്

ബീച്ചിൽ അവധിക്കാലം ആഘോഷിക്കുവാൻ പോകുമ്പോൾ പരിഗണിക്കേണ്ട മറ്റൊരിടമാണ് മറീന ബീച്ച്. കുട്ടികൾക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന ഒട്ടേറെ കാഴ്ചകൾ ഇവിടെയുണ്ട്. രാജ്യം വിട്ടു പോകാതെ അന്താരാഷ്ട്ര തലത്തിലുള്ള ബീച്ച് അനുഭവം ഇവിടെ സ്വന്തമാക്കാം. വളർന്നു പൊങ്ങിയിരിക്കുന്ന തെങ്ങും കടകളും വിവിധ രുചഖൽ വിളമ്പുന്ന ഇടങ്ങളും ഒക്കെ ചേർന്ന് കാഴ്ചകളുടെ ഒരു ചെറു പൂരം തന്നെ ഇവിടെ കാണാം.

മഹാബലിപുരം ബീച്ച്, തമിഴ്നാട്

മഹാബലിപുരം ബീച്ച്, തമിഴ്നാട്

ഒരു മടുപ്പുമില്ലാതെ അവധി ദിനങ്ങള്‍ ചിലവഴിക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് മഹാബലിപുരം ബീച്ച്. ക്ഷീണം എന്നു പോലും ചിന്തിക്കാൻ സമയം തരാതെ കണ്ടു തീർക്കുവാനും റീച്ചാർജ് ചെയ്യുവാനും പറ്റിയ കാഴ്ചകൾ ഇവിടെയുണ്ട്. ക്രിസ്തുമസ് ആഘോഷമല്ല ഇവിടെ പ്രധാനപ്പെട്ടതെങ്കിലും കാഴ്ചകൾ ഒരുപാടുള്ളതിനാൽ ഒന്നും സംശയിക്കാതെ ഇവിടം തിരഞ്ഞെടുക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+