മൗത്താ തടാകം
രാജസ്ഥാനിലെ സുന്ദരമായ നിരവധി തടാകങ്ങളിൽ ഒന്നാണ് മൗത്താ തടാകം. ഈ തടാകത്തിന്റെ കരയിലാണ് അംബേർ കോട്ട സ്ഥിതി ചെയ്യുന്നത്. ജയ്പ്പൂരിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള അമീർ ഗ്രാമത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. അംബേർ കോട്ടയിലെ ഷീഷ് മഹലിൽ നിന്ന് ഈ തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാവുന്നതാണ്. വർഷത്തിൽ എല്ലാ ദിവസവും ഈ തടാകം തേടി വിനോദ സഞ്ചാരികൾ എത്താറുണ്ട്.
ഫോയ് സാഗർ തടാകം
രാജസ്ഥാനിലെ അജ്മീറിലാണ് ഫോയ് സാഗർ തടാകം സ്ഥിതി ചെയ്യുന്നത്. മനുഷ്യനിർമ്മിതമായ ഈ തടാകം ആരുടേയും മനംമയക്കുന്ന ഒന്നാണ്. ഈ തടാകക്കാരയിൽ നിന്ന് ആരവല്ലി മലനിരകളുടെ ദൃശ്യം അതീവ സുന്ദരമായ ഒന്നാണ്. രാജസ്ഥാൻ ടൂറിസത്തിന്റെ പ്രധാന ഭാഗമാണ് ഈ തടാകം.
നക്കി തടാകം
ഇന്ത്യയിൽ തന്നെ മികച്ച തടാകങ്ങളിൽ ഒന്നാണ് നാക്കി തടാകം. രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഹിന്ദുമത വിശ്വാസികൾ പുണ്യമായി കരുതുന്ന ഈ തടാകത്തെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങളും നിലവിലുണ്ട്. ഐതിഹ്യം വായിക്കാം
പിച്ചോള തടാകം
1362 എ.ഡിയില്‍ പ്രദേശത്തെ നാടോടി സമൂഹമായ ബഞ്ചാരകള്‍ ജലസേചന ആവശ്യത്തിനും മറ്റുമായി അണക്കെട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ടതാണ് പിച്ചോള തടാകം. പിച്ചോളി എന്ന ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. രാജസ്ഥാനിലെ സുന്ദരമായ തടാകങ്ങളിൽ ഒന്നായ ഈ തടാകം സന്ദർശിക്കാൻ നിരവധി ആളുകളാണ് ദിനം പ്രതി എത്തുന്നത്. കൂടുതൽ വായിക്കാം
സംഭാർ ഉപ്പ് തടാകം
രാജസ്ഥാനിലെ നഗൗറിലാണ് സംഭാർ ഉപ്പ് തടാകം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് രാജസ്ഥാനിലേക്ക് ആവശ്യമായ ഉപ്പ് നിർമ്മിക്കുന്നത്. ജയ്പ്പൂരിൽ നിന്നും അജ്മീരിൽ നിന്നും ഇവിടേക്ക് വളരെ വേഗം എത്തിച്ചേരാനാകും. മഹാഭാരതവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ ഈ തടാകത്തിന് പറയാനുണ്ട്.
അനാ സാഗർ തടാകം
അജ്മീറിലാണ് ഈ കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഈ തടാകം. 13 കിലോമീറ്റര്‍ വിസ്തൃതിയുള്ള മനുഷ്യനിര്‍മ്മിത തടാകമാണിത്. പൃഥ്വി രാജ് ചൗഹാന്റെ മുത്തച്ഛനായിരുന്ന അനാജി ചൗഹാനാണേ്രത ഇത് പണികഴിപ്പിച്ചത്. എഡി 1135നും 1150നും ഇടയില്‍ തദ്ദേശവാസികളായ പണിക്കാരാണ് ഇത് നിര്‍മ്മിച്ചതെന്ന് ചരിത്രം പറയുന്നു. കൂടുതൽ വായിക്കാം
പുഷ്കർ തടാകം
ഹൈന്ദവ വിശ്വാസികൾ ഏറെ പരിപാവനമായി കരുതുന്ന ഈ തടാകം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ അജ്മീറിലാണ്. ബ്രഹ്മാവാണ് ഈ തടാകം നിർമ്മിച്ചതെന്നാണ് ആളുകൾ വിശ്വസിക്കപ്പെടുന്നത്. അതിനാൽ ഈ തടാകം രാജസ്ഥാനിലെ പ്രമുഖ തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഇവിടെയാണ് പ്രശസ്തമായ പുഷ്കർ മേള നടക്കുന്നത്. കൂടുതൽ വായിക്കാം
ബാലസ്മണ്ട് തടാകം
ബാലക് റവു പരിഹാര്‍ AD 1159 ലാണ് ഈ തടാകം നിര്‍മ്മിച്ചത്. ജോധ്പൂര്‍- മാന്‍ഡോര്‍ പാതയിലാണ് ഈ തടാകമുള്ളത്. മാന്‍ഡോറിന്‍റെ ജലസംഭരണിയായാണ് ഈ തടാകം നിര്‍മ്മിച്ചത്. കൂടുതൽ വായിക്കാം
കൈലാണ തടാകം
കൈലാണ തടാകം ജോധ്പ്പൂരിലെ മറ്റൊരു ചെറു കൃത്രിമ തടാകമാണ്.ഇത് ഒരു പ്രധാനപ്പെട്ട ഒരു പിക്നിക് കേന്ദ്രമാണ്. രാജസ്ഥാന്‍ വിനോദസഞ്ചാരവകുപ്പിന്‍റെ വകയായി ഈ തടാകത്തില്‍ ബോട്ടിങ്ങ് അനുവദിച്ചിട്ടുണ്ട്. ഈ തടാകത്തിന് തഖാത് സാഗര്‍ തടാകമെന്ന പേരിലൊരു ഭാഗമുണ്ട്. വായന നിർത്തേണ്ട
ജയ്സാമന്ത് തടാകം
ആല്‍വാര്‍ നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ജയ്സാമന്ത് തടാകം സ്ഥിതി ചെയ്യന്നത്. 1910ല്‍ മഹാരാജാ ജയ്സിംഗാണ് ഈ കൃത്രിമ തടാകം നിര്‍മിച്ചത്. വാട്ടര്‍ സ്പോര്‍ട്സിനടക്കം ഇവിടെ അവസരങ്ങളുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകമാണ് ഇത്.
മാൻ സാഗർ തടാകം
ഇന്ത്യയിലെ തന്നെ സുന്ദരമായ നിർമ്മിതികളിൽ ഒന്നായ ജൽ മഹൽ സ്ഥിതി ചെയ്യുന്നത് മാൻസാഗർ തടാകത്തിലാണ്. പരമ്പാരഗതമായി നിർമ്മിച്ച മരവഞ്ചിയിൽ ഈ തടാകത്തിലൂടെ യാത്ര ചെയ്ത് ആരവല്ലി മലനിരകളുടെ മനോഹാരിത ആസ്വദിക്കാവുന്നതാണ്.
ഫത്തേസാഗർ തടാകം
ഉദയ്പൂരിന്റെ പ്രൗഡിയുടെ അടയാളമായി ഗണിക്കപ്പെടുന്ന ഫത്തേ സാഗർ തടാകം 1678ല്‍ മഹാറാണാ ഫത്തേഹ്സിംഗാണ് നിര്‍മിച്ചത്. വിക്ടോറിയ രാജ്ഞിയുടെ മകനായ ഡ്യൂക് ഓഫ് കൊണാട്ടാണ് ഈ തടാക നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍മിച്ചത്. മനോഹരമായ നീലതടാകവും സമീപത്തെ പച്ചപ്പുകളെല്ലാം ഉദയ്പൂരിന് രണ്ടാമത്തെ കാശ്മീര്‍ എന്ന് പേര് നേടി കൊടുത്തതാണ്.
ഉദയ്പ്പൂരിലെ തടാകങ്ങൾ
തടാകങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്ന ഉദയ്പ്പൂരിൽ നമ്മൾ തടാകങ്ങൾ കാണാൻ അധികം അലയേണ്ടത്തില്ല. പിച്ചോള, ഫത്തേ സാഗർ തടാകം, ലേക്ക് പാലസ് തുടങ്ങിയ സ്ഥലങ്ങളാണ് ജയ്പ്പൂരിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാര കേന്ദങ്ങൾ. ഒരു രാജകീയ കാലഘട്ടത്തിന്റെ അനുഭവങ്ങളാണ് ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുന്നത്. രൺസാഗർ തടാകം, സ്വരൂപ് സാഗർ തടാകം, ഉദയ് സാഗർ താടാകം എന്നീ തടാകങ്ങളും ഉദയ്പ്പൂരിൽ നല്ല രീതിയിൽ പരിപാലിക്കുന്ന താടാകങ്ങളിൽ ചിലതാണ്.