Search
  • Follow NativePlanet
Share
» »ലോക മോട്ടോർ സൈക്കിൾ ഡേ ആഘോഷിക്കാൻ ഈ വഴികൾ

ലോക മോട്ടോർ സൈക്കിൾ ഡേ ആഘോഷിക്കാൻ ഈ വഴികൾ

നമുക്കുമുണ്ട് ഒരു ദിവസം.... വേൾഡ് മോട്ടോർ സൈക്കിൾ ഡേ

എല്ലാത്തിനും ഓരോ ദിനങ്ങളുണ്ട്. പരിസ്ഥിതി ദിനം...ലോക ജല ദിനം...ഓസോൺ ദിനം...യോഗാ ദിനം...അങ്ങനെ എന്തിനും ഏതിനും ഓരോ ദിവസങ്ങൾ. അങ്ങനെ വരുമ്പോൾ നമ്മൾ മോട്ടോർ സൈക്കിൾ പ്രേമികൾ മാറി നിന്നാൽ എങ്ങനെയാ?നമുക്കുമുണ്ട് ഒരു ദിവസം.... വേൾഡ് മോട്ടോർ സൈക്കിൾ ഡേ. എല്ലാ വർഷവും ജൂൺ 21 ലാണ് അന്താരാഷ്ട്ര തലത്തിൽ മോട്ടോർ സൈക്കിൾ ദിനം ആഘോഷിക്കുന്നത്.

എങ്ങനെ ആഘോഷിക്കാം

എങ്ങനെ ആഘോഷിക്കാം

മോട്ടോർ സൈക്കിൾ ഡേ എങ്ങനെ ആഘോഷിക്കണം എന്നതിൽ ഒരു സംശയവുമില്ല. വണ്ടിയെടുത്ത് കറങ്ങി ഒരടിപൊളി ട്രിപ്പ് നടത്തിത്തന്നെ വേണം ഈ ദിനം ആഘോഷിക്കുവാൻ. നമ്മുടെ രാജ്യത്തെ യാത്രകൾക്ക് ഏറ്റവും നല്ല സഹായി എന്നത് മോട്ടോർ സൈക്കിൾ തന്നെയാണ്. ഇതാ ലോക മോട്ടോർ സൈക്കിൾ ദിനത്തിൽ പ്ലാൻ ചെയ്യുവാൻ പറ്റിയ കുറച്ച് യാത്രകൾ നോക്കാം...

PC: Google

ചുരം കയറി വയനാട്ടിലേക്ക്

ചുരം കയറി വയനാട്ടിലേക്ക്

എളുപ്പത്തിൽ എന്നാല്‍ കിടിലനായി അടിച്ച് പൊളിച്ച് പോകുവാൻ പറ്റിയ ഒന്നാണ് കോഴിക്കോട് നിന്നും താമരശ്ശേരി ചുരം കയറി വയനാട്ടിലേക്കുള്ള യാത്ര. അടിവാരത്തു നിന്നും കിക്കറടിച്ച് മലയിലേക്ക് കയറുന്നതു പോലെ വളഞ്ഞു പുളഞ്ഞും രണ്ടു ചക്രത്തിൽ ആസ്വദിച്ചു പോകുന്നതൊന്നു ഓർത്തു നോക്കിയാൽ മാത്രം മതി..... തിങ്ങി നിറഞ്ഞ കാടും എസ് വളവും മുകളിലെത്തിയാൽ താഴേക്ക് നോക്കുമ്പോഴുള്ള ഭംഗിയും ഒക്കെ ഈ യാത്രയുടെ പ്രത്യേകത തന്നെയാണ്.

 മണാലി-ലേ മോട്ടോർ സൈക്കിൾ ടൂർ

മണാലി-ലേ മോട്ടോർ സൈക്കിൾ ടൂർ

സ്വന്തമായി ഒരു വണ്ടിയില്ല എങ്കിൽ പോലും യാത്ര പോകുവാൻ താല്പര്യമുള്ളവർ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കണം എന്നാഗ്രഹിക്കുന്ന ഇടമാണ് ലേ-മണാലി. ഇവിടുത്തെ ഭൂപ്രകൃതിയും കാഴ്ചകളും പോയവരുടെ അവുഭവങ്ങളും ചിത്രങ്ങളിൽ കൂടി മാത്രം പരിചിതമായ ഇടങ്ങളും ഒരിക്കലെങ്കിലും നേരിൽ കണ്ടില്ലെങ്കിൽ പിന്നെ എന്താണ് ഒരു രസമുള്ളത്. ഹിമചലിന്റെയും കാശ്മീരിന്റെയും അപൂർവ്വ കാഴ്ചകൾ സമ്മാനിക്കുന്ന മണാലിയും ജിപ്സയും സാർച്ചുവും ലേയും നുബ്രയും പാൻഗോങ്ങും റോത്താങ്ലാ പാസും ഒക്കെ മോട്ടോർ സൈക്കിളിൽ കീഴടക്കുന്നതിന്‍റെ സുഖം വേറെതന്നെയാണ്.

വാഴച്ചാലിൽ നിന്നും വാൽപ്പാറയിലേക്ക്

വാഴച്ചാലിൽ നിന്നും വാൽപ്പാറയിലേക്ക്

കേരളത്തിൽ ബൈക്കിൽ നടത്തുവാൻ പറ്റിയ അടിപൊളി യാത്രകളിൽ മറ്റൊന്നാണ് വാഴച്ചാലിൽ നിന്നും വാൽപ്പാറയിലേക്കുള്ളത്. കാടും തേയിലത്തോട്ടങ്ങളും കയറിയിറങ്ങി നടത്തുന്ന ഈ യാത്ര ആദ്യാവസാനം അടിപൊളിയായിരിക്കും എന്നതിൽ സംശയമില്ല. വെള്ളച്ചാട്ടങ്ങളും ഡാമുകളും റിസര്‍വോയറുകളും ഒക്ക കണ്ട് വേണം യാത്ര പൂർത്തിയാക്കുവാൻ.

മൂന്നാർ- കൊടൈക്കനാൽ റൂട്ട്

മൂന്നാർ- കൊടൈക്കനാൽ റൂട്ട്

കേരളത്തിൽ നിന്നും യാത്ര പോകുവാനുള്ള ബെസ്റ്റ് റൂട്ടുകൾ നോക്കിയാൽ അതിൽ മുന്നിൽ തന്നെ നിൽക്കുന്ന ഇടമാണ് മൂന്നാറിൽ നിന്നും കൊടൈക്കനാലിലേക്കുള്ളത്. മികച്ച റൈഡിങ്ങ് റൂട്ടുകളിലൊന്നായി അറിയപ്പെടുന്ന ഇത് പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന പാത കൂടിയാണ്. തേയിലത്തോട്ടങ്ങൾ, മുന്തിരിത്തോട്ടങ്ങൾ കടന്ന് സൂര്യനെല്ലി വഴി തേനി-പെരിയകുളം-പന്നായിക്കാട്- കൊടൈക്കനാലിലെത്താം.
പശ്ചിമഘട്ടത്തിന്റെ അപൂര്‍വ്വമായ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ ഒരു റൂട്ട് കൂടിയാണിത്.

 തെന്മലയിൽ നിന്നും കുറ്റാലത്തേയ്ക്ക്

തെന്മലയിൽ നിന്നും കുറ്റാലത്തേയ്ക്ക്

പച്ചപ്പിന്റെ ഭംഗി ആസ്വദിച്ച് അടുത്ത സംസ്ഥാനത്തേയ്ക്ക മെല്ലെ കയറുന്ന ഒരു യാത്രയാണ് തെന്മലയിൽ നിന്നും കുറ്റാലത്തേയ്ക്കുള്ളത്.ചെങ്കോട്ടയുടെ ചൂടിൽ തളരാതെ മുന്നോട്ട് പോകുമ്പോൾ പച്ചപ്പു പിന്നെയും വരും. വെള്ളച്ചാച്ചത്തിന്റെ കാഴ്ചയും കുറ്റാലത്തിന്റെ ഭംഗിയും മുഴുവൻ ചേർന്നാൽ മാത്രമേ ഈ യാത്ര പൂർണ്ണമാവൂ. തെന്‍മലയില്‍ നിന്നും ചെങ്കോട്ട വഴിയാണ് കുറ്റാലത്തേക്കെത്തുന്നത്. 36 കിലോമീറ്റര്‍ ദൂരമാണുള്ളത്
PC: Sktm14

മാൽഷേജ് ഘട്ടിലേക്ക്

മാൽഷേജ് ഘട്ടിലേക്ക്

മഴയിലലിഞ്ഞ് യാത്ര ചെയ്യുവാൻ താല്പര്യമുണ്ടെങ്കിൽ മാൽഷേജ് ഘട്ട് തിരഞ്ഞെടുക്കാം. മഹാരാഷ്ട്രയിൽ പശ്ചിമഘട്ടത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മാൽഷേജ്ഘട്ട് സ്വര്‍ഗ്ഗത്തിലേക്ക് തുറക്കുന്ന കവാടം പോലെ മനോഹരമായ ഇടമാണ്. സാഹസികമായി ഒരു മൺസീൺ ട്രിപ്പ് നടത്തുവാൻ പറ്റിയ സ്ഥലം കൂടിയാണ് ഇവിടം.

പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാൽ പച്ചപുതച്ച കുന്നുകളാലും മലകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നും കർണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒരു മൺസൂൺ ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്ത് ആയിരക്കണക്കിന് സഞ്ചാരികളാണ് മാൽഷേജ് ഘട്ടിലെ മഴയുടെ സൗന്ദര്യം ആസ്വദിക്കുവാനായി എത്തുന്നത്

തിരുപ്പറപ്പിലേക്കൊരു യാത്ര

തിരുപ്പറപ്പിലേക്കൊരു യാത്ര

തിരുവനന്തപുരത്തെ നെടുമങ്ങാട് നിന്നും തമിഴ്‌നാട്ടിലെ തിര്‍പ്പറപ്പ് വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര തലസ്ഥാനത്തു നിന്നും നടത്താന്‍ പറ്റിയ യാത്രകളിലൊന്നാണ്. കന്യാകുമാരിയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം അതിമനോഹരമായ ഒരിടമാണ്.
കന്യാകുമാരിയിലെ പ്രധാന നദികളിലൊന്നായ കോടയാര്‍ കാട്ടില്‍ നിന്നെത്തി പതിക്കുന്ന സ്ഥലമാണ് തിര്‍പ്പറപ്പ്. പാറക്കൂട്ടങ്ങള്‍ പിന്നിട്ട് എത്തുന്ന ഈ വെള്ളച്ചാട്ടം ഏകദേശം 91 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് പതിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel adventure
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+