Search
  • Follow NativePlanet
Share
» »ഇത് യേർക്കാടിലെ കാണേണ്ട കാഴ്ചകള്‍

ഇത് യേർക്കാടിലെ കാണേണ്ട കാഴ്ചകള്‍

തമിഴ്നാട്ടിലെ മലനിരകളുടെ റാണി എന്നറിയപ്പെടുന്ന യേർക്കാടിന്റെ വിശേഷങ്ങളറിയാം

തമിഴ്നാട്ടിലെ മലനിരകളുടെ റാണിയാണ് യേർക്കാട്. ഷേർവരായൻ മലനിരകളുടെ ഭാഗമായി പൂർവ്വ ഘട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന യേർക്കാട് ഊട്ടിയും കൊടൈക്കനാലും കഴിഞ്ഞാൽ പിന്നെ ആളുകൾ തേടിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ്. തെക്കിന്റെ രത്നം എന്നറിയപ്പെടുന്ന ഇവിടം കാടുകൾ കൊണ്ടും മലനിരകള്‍ കൊണ്ടും സമ്പന്നമായ ഒരിടമാണ്. കായലുകളും കാപ്പിത്തോട്ടങ്ങളും വ്യൂ പോയിന്റുകളും ഒക്കെയായി സഞ്ചാരികളെ കാത്തിരിക്കുന്ന യേർക്കാഡിന്റെ വിശേഷങ്ങൾ

യേർക്കാഡ് ലേക്ക്

യേർക്കാഡ് ലേക്ക്

ബിഗ് ലേക്ക് എന്നറിയപ്പെടുന്ന യേർക്കാഡ് ലേക്കാണ് ഇവിടെ എത്തുന്നവർ ആദ്യം കണ്ടിരിക്കേണ്ട കാഴ്ച. പച്ചപ്പുകൾ കൊണ്ട് ചുറ്റും പൊതിഞ്ഞ് അടിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ തടാകം മനോഹരമായ ഒരു കാഴ്ച തന്നെയാണ്. തടാകത്തിലെ ബോട്ടിങ്ങ് സൗകര്യവും ഇവിടുത്തെ ഗാർഡനും ആസ്വദിക്കേണ്ട കാഴ്ച തന്നെയാണ്.

PC:Mohammed Aswath Ali

പഗോഡ പോയന്റ്

പഗോഡ പോയന്റ്

യേർക്കാഡിന്റെ മനോഹരമായ ഒരാകാശ കാഴ്ച തന്നെ തരപ്പെടുത്തുവാൻ പറ്റിയ ഇടമാണ് പഗോഡ പോയന്റ്. ശ്വാസം പോലും നിന്നു പോകുന്ന തരത്തിലുള്ള ഒരു കാഴ്ചയാണ് പഗോഡ പോയന്റിൻരെ പ്രത്യേകത. വ്യൂ പോയിന്റിലേക്കുള്ള കുത്തനെയുള്ള ഇറക്കം യാത്രയുടെ രസം വര്‍ധിപ്പിക്കും. സൂരാസ്തമയത്തെ പശ്ചാത്തലമാക്കിയുള്ള നഗരത്തിന്റെ കാഴ്ച കണ്ടിരിക്കേണ്ടതു തന്നെയാണ്.

PC:Yercaud-elango

കിളിയുർ വെള്ളച്ചാട്ടം

കിളിയുർ വെള്ളച്ചാട്ടം

അധികമാരും എത്തിച്ചേരാത്ത കിളിയൂർ വെള്ളച്ചാട്ടം യേർക്കാടിന്റെ മറ്റൊരു മുഖം കാണിച്ചു തരുന്നു. ഒരു ട്രക്കിങ്ങ് വഴിയല്ലാതെ എത്തിപ്പെടുവാൻ സാധിക്കാത്ത ഇവിടം എത്തിയാൽ പിന്നെ ഒരു രക്ഷയുമില്ലാത്ത ഇടമാണ്. പ്രകൃതിയെ അതിന്‍റേതായ രീതിയിൽ ആസ്വദിക്കുവാൻ പറ്റിയ സ്ഥലമാണ് കിളിയൂർ വെള്ളച്ചാട്ടം.

PC:Antkriz

കരടിയൂർ വ്യൂ പോയന്റ്

കരടിയൂർ വ്യൂ പോയന്റ്

യേർക്കാടിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങളിലൊന്നാണ് കരടിയൂർ വ്യൂ പോയന്റ്. ഗ്രാമ വീഥികളിലൂടെ നടന്ന് മാത്രം എത്തിപ്പെടുവാൻ സാധിക്കുന്ന ഇവിടം പ്രകൃതി ഭംഗി കൊണ്ട് വിസ്മയിപ്പിക്കുന്ന ഇടമാണ്.

PC: Subharnab Majumdar

ഷെവറോയ് ക്ഷേത്രം

ഷെവറോയ് ക്ഷേത്രം

ബാലാജിയ്ക്കും കാവേരി അമ്മയ്ക്കുമായി സമർപ്പിച്ചിരിക്കുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഷേർവരായൻ ക്ഷേത്രം. ഒരു ഗുഹയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഫോട്ടോകൾ പകർത്തുവാൻ പറ്റിയ ഇടം കൂടിയാണ്.
ണ് വിശ്വാസം.

PC: Aruna

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+