ലക്ഷക്കണക്കിന് വിശ്വാസികളുടെ തൊണ്ടപൊട്ടിയുളള ശരണം വിളിയിൽ അങ്ങകലെ പൊന്നമ്പല മേട്ടിൽ മിന്നിത്തെളിയുന്ന മകരവിളക്ക്... ഒരു ജന്മത്തിന്‍റെ സാക്ഷാത്കാരവുമായി മകരജ്യോതി കണ്ട് മലയിറങ്ങുന്ന വിശ്വാസികൾ. ശബരിമലയിലെ ഓരോ വിശ്വാസകാലത്തെയും അടയാളപ്പെടുത്തുന്ന പൊന്നമ്പല മേട്ടിൽ തെളിയുന്ന മകരവിളക്ക് ഭക്തരുടെ സാഫല്യമാണ്. കല്ലുംമുള്ളും ചവിട്ടി മലകയറിയെത്തിയവർക്ക് അവകാശപ്പെട്ട ദർശന പുണ്യം. ശബരിമലയിൽ പൊന്നമ്പലമേടിനു സമീപം തെളിയുന്ന മകരജ്യോതി കാണുവാൻ ലക്ഷങ്ങളാണ് ദിവസങ്ങൾക്കു മുൻപേ ശബരിമലയിൽ തമ്പടിക്കുക. തിക്കിലും തിരക്കിലും പെട്ട് കണ്‍നിറയെ കാണാൻ പറ്റാത്ത അവസരങ്ങളും വിശ്വാസികൾക്കുണ്ടായിട്ടുണ്ട്. ഇതാ ശബരിമലയിൽ എവിടെയൊക്കെ നിന്നാലാണ് മകരജ്യോതി ദർശിക്കുവാൻ സാധിക്കുക എന്നു നോക്കാം...
മകരവിളക്ക്
പന്തളത്തു നിന്നും കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ അയ്യപ്പനു ചാർത്തി ദീപാരാധന കഴിയുമ്പോഴേക്കും പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും എന്നാണ് വിശ്വാസം.
ശബരിമലയിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിലൊന്ന് മകരവിളക്ക് ദിവസമാണ്. ഇന്ത്യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികളാണ് അന്നേ ദിവസം ശബരിമലയിലെത്തുക.
മകവിളക്ക് കാണുവാന്‍
ശബരിമല സന്നിധിയുടെയും പമ്പയുടെയും മറ്റും വിവിധ ഭാഗങ്ങളിലായാണ് ആളുകൾ മകരവിളക്കു കാണുവാൻ നിൽക്കുക. സന്നിധാനത്തു നിന്നുള്ള മകരവിളക്ക് ദര്‍ശനമാണ് ഏറ്റവും പുണ്യകരമെന്ന് വിശ്വസിക്കപ്പെടുന്നത്. ദീപാരാധനയിൽ സർവ്വാഭരണ വിഭൂഷിതനായി നിൽക്കുന്ന അയ്യപ്പനൊപ്പം തന്നെ മകരവിളക്കും കാണാം എന്നതാണ് സന്നിധാനത്തേക്ക് വിശ്വാസികൾ ഒഴുകിയെത്തുവാൻ കാരണം. ഇവിടെയല്ലാതെ വേറെയും ചില സ്ഥലങ്ങളിൽ നിന്നാൽ മകര വിളക്ക് കാണുവാൻ സാധിക്കും. മരങ്ങളിൽ കയറി നിന്നും മറ്റും വലിയ തിരക്കില്ലാതെ സമാധാനപൂർവ്വം മകരവിളക്ക് ദര്‍ശിക്കുന്നവരുമുണ്ട്.
പാണ്ടിത്താവളവും പുല്ലുമേടും
പാതകൾ തമ്മിൽ കൂട്ടിമുട്ടുന്ന മരക്കൂട്ടവും മകരവിളക്ക് കാണുവാൻ യോജിച്ച പ്രദേശമാണ്. ആയിരക്കണക്കിന് ആളുകളെ അന്നിവിടെ കാണാം.
മാളികപ്പുറവും ശരംകുത്തിയും
ഇതു കൂടാതെ ശബരിമലയിൽ നിന്നും 70 കിലോമീറ്ററോളം അകലെയുള്ള പാഞ്ചാലിമേട്ടിലും അടുത്തുള്ള പരുന്തുംപാറയിലും നിന്നാലും മകരവിളക്ക് കാണാം. സന്നിധാനം വരെ എത്തുവാൻ സാധിക്കാത്ത വിശ്വാസികളാണ് സാധാരണയായി ഇവിടം തിരഞ്ഞെടുക്കുന്നത്.



Click it and Unblock the Notifications














