Search
  • Follow NativePlanet
Share
» »സിനിമാപ്പേരിൽ അറിയപ്പെടുന്ന താഴ്വര

സിനിമാപ്പേരിൽ അറിയപ്പെടുന്ന താഴ്വര

ബേതാബ് എന്ന ബോളിവുഡ് സിനിമയിൽ നിന്നാണ് ഈ താഴ്വരയ്ക്ക് ആ പേര് ലഭിച്ചത്

By Maneesh

ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ പഹൽഗാമിൽ നിന്നും 15 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വശ്യ സുന്ദരമായ താഴ്വര‌യാണ് ബേതാബ് വാലി. ബേതാബ് എന്ന ബോളിവുഡ് സിനിമയിൽ നിന്നാണ് ഈ താഴ്വരയ്ക്ക് ആ പേര് ലഭിച്ചത് എ‌ന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

അമർ‌നാഥ് ക്ഷേത്രത്തിലേ‌ക്കു‌ള്ള തീർത്ഥാടകർ പഹൽഗാമിന് വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ‌താഴ്വരയിലൂടെയാണ് യാത്ര ചെയ്യാറുള്ളത്. പച്ച പുൽതകിടികളും മഞ്ഞണിഞ്ഞ മല‌നിരകളും ഈ താഴ്വരയെ കൂടു‌ത‌ൽ സുന്ദരിയാക്കുന്നു.

സിനിമാപ്പേരിൽ അറിയപ്പെടുന്ന താഴ്വര

Photo Courtesy: Narender9

കശ്മീർ ‌‌താഴ്വരയുടെ ഭാഗം

കശ്മീർ താഴ്വരയുടെ ഭാഗമായ ഈ താഴ്വര ഹിമാലയൻ മേഖലകളായ സാൻസ്കാറിന്റേയും പിർ പാഞ്ചലിന്റേയും നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. നവീന ശിലായുഗ കാലം മുതലേ ഇവിടെ മനുഷ്യർ താമസിച്ചിരുന്നുവെന്ന് പഠനങ്ങൾ പറ‌യുന്നുണ്ട്. കശ്മീരിന്റെ ഭാഗമായിരുന്ന ഈ താഴ്വരയിൽ പതിനഞ്ചാം നൂറ്റാണ്ട് മുത‌ൽക്ക് മുഗളന്മാരായിരുന്നു ഭരണം നടത്തിയിരുന്നത്.

സഞ്ചാരികൾക്ക്

സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമായ ഈ താഴ്വര കശ്മീർ താഴ്വരയിലെ പ്രധാന ക്യാമ്പ് സൈറ്റ് കൂടെയാണ്. പല ഹിമലയൻ ട്രെക്കിങിന്റേയും ബേസ് ക്യാമ്പ് കൂടിയാണ് ഈ താഴ്വര. പാഹൽഗാമിൽ നിന്ന് കാൽനടയായി ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികൾ നി‌രവധിയാണ്. ബൈസരാൻ, തുളിയൻ എന്നീ തടാകങ്ങൾ ഈ താഴ്വരയ്ക്ക് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.

സിനിമാപ്പേരിൽ അറിയപ്പെടുന്ന താഴ്വര

Photo Courtesy: Nandanupadhyay

ബോളിവുഡ് ലൊക്കേഷൻ

നിരവധി ബോളിവുഡ് സിനിമകളുടെ ലോക്കേഷൻ കൂടിയാണ് ഈ സ്ഥലം, ജബ്‌ തക് ഹേ ‌ജാൻ, യേ ജവാനി ഹേ ദീവാനി, റോക്ക് സ്റ്റാർ തുടങ്ങി നിരവധി ഹിന്ദി സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.

സിനിമാപ്പേരിൽ അറിയപ്പെടുന്ന താഴ്വര

Photo Courtesy: Nandanupadhyay

സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ

പഹല്‍ഗാം കേന്ദ്രമാക്കി ചാന്ദിവാര്‍, അരുവാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകള്‍ ട്രക്കിംഗ് നടത്തുന്നു. തര്‍സാര്‍ ലേക്ക്, മട്ടാന്‍, സൂര്യക്ഷേത്രം, ലിദ്ദര്‍വാട്ട്, മാമലേശ്വര്‍ തുടങ്ങിയവയാണ് പഹല്‍ഗാമിലെ പ്രസിദ്ധമായ കാഴ്ചകള്‍. വിശദമായി വായിക്കാം

പഹൽ‌ഗാമിനേക്കുറിച്ച്

ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ പഹല്‍ഗാം. പുരാതന കാലം മുതല്‍ മുഗള്‍ ഭരണകാലം വരെയുള്ള ചരിത്രം കൊണ്ട് സമ്പന്നമാണ് പഹല്‍ഗാം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജീവിത രീതി, തുടങ്ങിയ കാര്യങ്ങളിലെല്ലാം പഹല്‍ഗാമിന്റെ സാംസ്‌കാരിക വൈവിധ്യം തിരിച്ചറിയാന്‍ പറ്റും. ഹിന്ദിയോടൊപ്പം ഉര്‍ദു, കാശ്മീരി, ഇംഗ്ലീഷ് ഭാഷകളും ഇവിടെ സംസാരിക്കുന്നു. വിശദമായി വായിക്കാം

സിനിമാപ്പേരിൽ അറിയപ്പെടുന്ന താഴ്വര

Photo Courtesy: Akshey25 at English Wikipedia

പഹൽഗാമിൽ എത്തിച്ചേരാൻ

ഡല്‍ഹിയില്‍ നിന്നും 828 ഉം ശ്രീനഗറില്‍ നിന്നും 95 ഉം കിലോമീറ്റര്‍ ദൂരത്താണ് പഹല്‍ഗാം. സര്‍ക്കാര്‍, പ്രൈവറ്റ് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ഇവിടേക്ക്. വിശദമായി

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kashmir trekking
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+