Search
  • Follow NativePlanet
Share
» »ധർമ്മത്തിന്‍റെ ആൾരൂപമായ ഭരതൻ! ശ്രീരാമന്‍റെ പാദുകംവെച്ച് രാജ്യം ഭരിച്ച അനുജൻ! കേരളത്തിലെ ഭരത ക്ഷേത്രങ്ങൾ

ധർമ്മത്തിന്‍റെ ആൾരൂപമായ ഭരതൻ! ശ്രീരാമന്‍റെ പാദുകംവെച്ച് രാജ്യം ഭരിച്ച അനുജൻ! കേരളത്തിലെ ഭരത ക്ഷേത്രങ്ങൾ

രാമന്‍റെ സഹോദരനായ ഭരതനെ വിശ്വാസങ്ങളിലുടെയും ഐതിഹ്യങ്ങളിലൂടെയും നമുക്കറിയാം. ശ്രീരാമൻ വനവാസത്തിനായി കാടുകയറിയപ്പോൾ ജ്യേഷ്ഠനു പകരം അയോധ്യ ഭരിച്ച്, സിംഹാസനത്തിൽ രാമന്റെ പാദുകങ്ങൾ സമർപ്പിച്ച ഭരതന്‍റെ ധർമ്മവും സഹോദര സ്നേഹവും പുരാണങ്ങളിൽ പറയുന്നുണ്ട്.
കേരളത്തിൽ തന്നെ നാലമ്പലങ്ങളുടെ ഭാഗമായി വിരലിലെണ്ണാവുന്ന ഭരത ക്ഷേത്രങ്ങൾ മാത്രമാണുള്ളത്.

രാമായണ മാസത്തിൽ നാലമ്പലങ്ങളിൽ ശ്രീരാമ ക്ഷേത്രം സന്ദർശിച്ച ശേഷം മൂന്നാമത്തെ യാത്ര ഭാരത ക്ഷേത്രത്തിലേക്കാണ്. തൃശൂർ ജില്ലയിലെ കൂടൽമാണിക്യം ക്ഷേത്രമാണ് കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഭരതക്ഷേത്രം. തൃശൂരിലെ നാലമ്പല ക്ഷേത്രങ്ങളുടെ ഭാഗം കൂടിയാണിത്. കോട്ടയത്തെ അമനകര ഭരത സ്വാമി ക്ഷേത്രം,കണ്ണൂരിലെ എളയാവൂർ ഭരത ക്ഷേത്രം,മേമ്മുറി ഭരതസ്വാമിക്ഷേത്രം അവയിൽ ചിലത് മാത്രമാണ്. ഈ ഓരോ ക്ഷേത്രങ്ങളെക്കുറിച്ചും വിശദമായി വായിക്കാം.

koodalmanikyam temple

PC:Krishnanow

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം

കേരളത്തിലെ ഏറ്റവും പേരുകേട്ട ഭരത ക്ഷേത്രമാണ് തൃശൂരിലെ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം. കിഴക്കോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠാ മൂർത്തി മഹാവിഷ്ണുവിന്റെ അംശാവതാരമാണ് എന്നാണ് വിശ്വാസം. ഉപദേവതകളില്ലാത്ത ഈ ക്ഷേത്രത്തിൽ മറ്റുപല പ്രത്യേകതകളും കാണാം. . ഉഷഃപൂജ, ഉച്ചപൂജ,അത്താഴ പൂജ എന്നീ മൂന്നു പൂജകളാണ് പ്രധാനമായുമുള്ളത്.

ഒരാൾ പൊക്കത്തിലുള്ള ചതുർബാഹു വിഗ്രഹമാണ് ഇവിടെയുള്ളത്. 14 വർഷത്തെ വനവാസം കഴിഞ്ഞ് ശ്രീരാമൻ തിരികെ അയോധ്യയിലേക്കെത്തുന്നു എന്ന വാർത്ത കേട്ട് അദ്ദേഹത്തെ കാത്തിരിക്കുന്ന , പ്രസന്ന ഭാവത്തിലാണ് ഇവിടെ ഭരതനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാമൻ വനവാസത്തിന് പോയപ്പോൾ അദ്ദേഹത്തിന് പകരമായി ഭരതൻ പാദുകൾ സൂക്ഷിച്ച് പൂജിച്ചിരുന്ന സ്ഥലവും ഇവിടെ തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു. തൃശൂരിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രമുള്ളത്.

Bharatha Temples In Kerala

PC:Challiyan

എളയാവൂർ ഭരത ക്ഷേത്രം

കണ്ണൂരിലെ ഭരത ക്ഷേത്രമാണ് എളയാവൂർ ഭരത ക്ഷേത്രം. വടക്കൻ കേരളത്തില ഏക ഭരത ക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടം കണ്ണൂരിലെ നാലമ്പല ക്ഷേത്രങ്ങളുടെ ഭാഗം കൂടിയാണ്. ആത്മീയ ഭാവത്തിൽ നിൽക്കുന്ന ഭരതനാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. രാമന് പകരം അദ്ദേഹത്തിന്റെ പാദുകത്തെ പൂജിച്ച്, കാവി വേഷ ധാരിയായി ജപമാലയും ധരിച്ചു നാടുഭരിച്ച ഭരതനെയാണ് കൂടൽമാണിക്യ ക്ഷേത്രത്തിലെന്നപോലെ ഇവിടെയും കാണാൻ സാധിക്കുക.

ഇവിടുത്തെ മഹാവിഷ്ണുവിന്റെ ഭരത സങ്കല്പം വളരെ കുറച്ചു കാലം മുൻപാണ് തിരിച്ചറിഞ്ഞത്. ക്ഷമാല ,ചക്രം ,ശഠഖ്, ഗദ എന്നിവയോട് കൂടിയ രൂപത്തിലാണ് ഇവിടെ വെണ്ണ കയ്യിലേന്തിയ അമ്പാടി കണ്ണൻ, ഭഗവതി, തൃക്കോത്തപ്പൻ, മഹാഗണപതി എന്നിവരാണ് ഇവിടുത്തെ ഉപപ്രതിഷ്ഠ. കണ്ണൂർ-മട്ടന്നൂർ റോഡിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം കഴിഞ്ഞ് ചൊവ്വയിലേക്കുള്ല റോഡിൽ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാൽ എളയാവൂര്‍ ഭരത ക്ഷേത്രത്തിലെത്താം.

അമനകര ഭരതസ്വാമി ക്ഷേത്രം

കോട്ടയത്ത് ഭരതനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് രാമപുരത്തെ അമനകര ഭരതസ്വാമി ക്ഷേത്രം. പടിഞ്ഞാറ് ദിശയിൽ ദർശനമായി ഇരിക്കുന്ന ഈ ക്ഷേത്രത്തിന് 1500 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ നിന്നും ഇവിടേക്ക് മൂന്നു കിലോമീറ്റർ ദൂരമുണ്ട്. ശ്രീരാമപാദുക പൂജ ഇവിടുത്തെ ചടങ്ങുകളിലൊന്നാണ്. പാൽപ്പായസം, തുളസിമാല, ഉത്സവബലി എന്നിവയാണ് ഭരതന്റെ പ്രധാന വഴിപാടുകൾ. കൂടാതെ പ്രധാന ക്ഷേത്രത്തിന് മുന്നിലായി ഒരു ശിവക്ഷേത്രവും കാണാം.

memmury-sri-bharatha-swami-temple

മേമ്മുറി ഭരതസ്വാമിക്ഷേത്രം

എറണാകുളം ജില്ലയിലെ നാലമ്പലത്തിന്റെ ഭാഗമാണ് പിറവത്തിനു സമീപം സ്ഥിതി ചെയ്യുന്ന മേമ്മുറി ഭരതസ്വാമിക്ഷേത്രം. ശിലാവിഗ്രഹത്തിൽ ഭരതനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ഭരതനെ രാജാവായാണ് കണക്കാക്കുന്നത്. വനവാസത്തിനു പോയ ഭരതനെയും രാമനേയും അന്വേഷിച്ചെത്തിയ ഭരതനും ശത്രുഘ്നും യാത്രയിൽ കാടിനുള്ളിൽ വഴിതെറ്റി പോയി. അങ്ങനെ ഭരതനെ അവിടുള്ളവര്‌ രാജാവായി വഴിച്ചുവെന്നും ഇവിടം ഭരതപ്പിള്ളി എന്നറിയപ്പെടുകയും ചെയ്യുന്നുവെന്നാണ് ഐതിഹ്യം.

Cover Image: Haribhagirath

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+