തീവ്രവാദത്തിന്റെ തലസ്ഥാനം എന്നൊക്കെ ചീത്തപേരുണ്ടെങ്കിലും കര്‍ണടകയുടെ മിനി ദുബായ് ആണ് ഭട്‌കല്‍. മിനി ദുബായ് എന്ന് ഭട്കല്‍ അറിയപ്പേടാനുള്ള കാരണം അറിയുന്നതിന് മുന്‍പെ ഭട്കലിനെ വിശദമായി ഒന്ന് പരിചയപ്പെട്ടാലോ?
കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലാണ് ഭട്കല്‍ എന്ന തീരദേശം നഗരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തുറമുഖങ്ങളില്‍ ഒന്നാണ് ഭട്കല്‍. സുന്ദരമായ ബീച്ചുകള്‍ തേടിയാണ് സഞ്ചാരികള്‍ ഭട്കലിലേക്ക് എത്തിച്ചേരുന്നത്.

Photo Courtesy: Magiceye
ബീച്ച് മാത്രമല്ല ഭട്കലില്‍
ക്ഷേത്രങ്ങളും, മസ്ജിദുകളും, ജൈന ആരാധനാലയങ്ങലുമെല്ലാം ഭട്കലില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കുന്നതാണ്. കേതപയ്യ നാരായണ ക്ഷേത്രമാണ് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ പ്രധാനം. ജാമിയ മസ്ജിദ്, ഖലീഫ മസ്ജിദ്, നൂര്‍ മസ്ജിദ് എന്നിവയാണ് പ്രമുഖ മുസ്ലീം ആരാധനാലയങ്ങള്‍.
ഭട്കലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
മിനി ദുബായ്
പല കാരണങ്ങള്‍ കൊണ്ടാണ് ഭട്കല്‍ മിനി ദുബായ് എന്ന് അറിയപ്പെടുന്നത്. ഒരുകാലത്ത് ദുബായില്‍ നിന്നുള്ള കള്ളക്കടത്ത് സാധനങ്ങള്‍ ഇവിടെ ലഭ്യമായിരുന്നു. ആളുകള്‍ ഭട്കലില്‍ എത്തി കുറഞ്ഞ വിലയ്ക്ക് ഇലട്രോണിക്സ് സാധനങ്ങള്‍ വാങ്ങി പോകാറുണ്ടായിരുന്നു. അങ്ങനെയാണ് ഭട്കല്‍ മിനി ദുബായ് ആയി മാറിയത്.

Photo Courtesy: Magiceye
നവയാത്
ഉത്തരദേശത്ത് നിന്ന് പണ്ട് കാലത്ത് കുടിയേറി പാര്‍ത്ത നവയാത്ത് എന്ന് അറിയപ്പെടുന്ന മുസ്ലീം സമുദായമാണ് ഈ പ്രദേശത്തിന്റെ പുരോഗതിക്ക് പിന്നില്‍. ആളുകള്‍ ഗോയിലൊക്കെ യാത്ര ചെയ്യുമ്പോള്‍ ഭട്കലില്‍ നിന്ന് ഒരല്‍പ്പം ഷോപ്പിംഗ് ഒക്കെ നടത്തിയേ വരാറുള്ളു.
എത്തിച്ചേരന്‍
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കാര്‍വാറില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ് ബട്കല്‍. ദേശീയപാത 17ലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. കൊങ്കണ്‍ റെയില്‍വേ വഴി ബുദ്ധിമുട്ടില്ലാതെ ഇവിടെ എത്തിച്ചേരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














