നഗരത്തിലുള്ളിലെ നഗരം... രണ്ടു തടാകങ്ങൾ ചേർന്ന് വിഭജിച്ചിരിക്കുന്ന ഇടം..രണ്ട് അറ്റങ്ങളിലും ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത കാഴ്ചകൾ കാണിക്കുന്ന നാട്...ചരിത്രത്തിലേക്ക് ഇറങ്ങിക്കിടക്കുന്ന നാടാണെങ്കിലും ഭോപ്പാൽ എന്നും ഓർമ്മിക്കപ്പെടുന്നത് അതിദാരുണമായ ഭോപ്പാൽ വാതക ദുരന്തത്തിന്റെ പേരിലാണ്.
രണ്ടു നഗരങ്ങളുടെ കഥ പറയുന്ന ഭോപ്പാലിൽ പഴമയുടെ പ്രൗഡിയുമായി ചേർന്നു നിൽക്കുന്ന കാഴ്ചകളാണ് കാണാനുള്ളത്...
ഭോപ്പാൽ
ഭോപ്പാലിന് എങ്ങനെയാണ് ആ പേര് കിട്ടിയത് എന്നതിൽ തുടങ്ങുന്ന കഥയില്‍ നിന്നും തുടങ്ങാം. 11-ാം നൂറ്റാണ്ടിൽ മാൽവാ രാജാവായിരുന്ന രാജാ ഭോജയാണ് ഭോപ്പാൽ എന്ന നഗരം സ്ഥാപിക്കുന്നത്. ചാലൂക്യ രാജാക്കന്മാരും ചന്ദേല രാജാക്കന്മാരും ഒക്കെ എന്നും അദ്ദേഹത്തിന്‍റെ ശത്രുക്കളായിരുന്നു. അവരിൽ നിന്നും രക്ഷപ്പെടുന്നതിനായി രാജാവ് ഒരു അണക്കെട്ട് നിർമ്മിക്കുകയുണ്ടായി. അത് നിർനമ്മിച്ചതിന്റെ ഭാഗമായി ഒരു വലിയ തടാകവും അവിടെ രൂപപ്പെട്ടു,അത് കൂടാതെ നഗര സംരക്ഷണത്തിനായി അവിടെ ഒരു കോട്ടയും അദ്ദേഹം നിർമ്മിച്ചു. അങ്ങനെ വന്ന നഗരത്തിന് അദ്ദേഹം ഭോജ്പാൽ എന്നു പേരിട്ടു.പാലാ എന്നാൽ അണക്കെട്ട് എന്നാണ് ഇവിടുത്തെ ഭാഷയിലെ അർഥം. അങ്ങനെ ഭോജരാജാവിന്റെ അണക്കെട്ടുള്ള ഇടം ഭോപ്പാൽ എന്നായി മാറി...
ബീഗം ചരിത്രമെഴുതിയ നാട്
കുദ്സിയ ബാഗമായിരുന്നു ഭോപ്പാലിന്റെ ആദ്യ വനിതാ ഭരണാധികാരി. വെറും 18 വയസ്സുള്ളപ്പോൾ മാത്രം അധികാരത്തിലെത്തിയ അവർ നിർമ്മിച്ചതാണ് ഇവിടുത്തെ ജമാ മസ്ജിദും ഗോഹർ മഹൽ പാലസും എന്നത് വിശ്വസിക്കുവാൻ പ്രയാസം കാണും. ശേഷം വന്ന അവരുടെ മകൾ സിക്കന്ദർ ബീഗവും സിക്കന്ദർ ബീഗത്തിന്റെ മകൾ ഷാജഹാൻ ബീഗവും ഒക്കെ ഇവിടം ഭരിച്ചിരുന്നപ്പോൾ മുൻപെങ്ങുമില്ലാത്ത വിധത്തിലാണ് ഈ നാട് വളർന്നത്. ശേഷം ഇവിടുത്തെ ഏറ്റവും അവസാനത്തെ വനിതാ ഭരണാധികാരിയായിരുന്ന സുൽത്താൻ ജഹാൻ ബീഗം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് പോരാടിയിരുന്നത്. എന്തുതന്നെയായാലും അവരുടെ ഭരണകാലം ഭോപ്പാലിന്റെ സുവർണ്ണകാലം തന്നെയാണ്.
തടാകങ്ങളുടെ നാട്
താജുൽ മസാജിദ്
വനവിഹാർ



Click it and Unblock the Notifications













