Search
  • Follow NativePlanet
Share
» »മഹാദേവ ദർശന പുണ്യവുമായി കവിയൂർ ക്ഷേത്രം! പുണർതം രാശിക്കാർക്ക് പോകാം ഇവിടെ

മഹാദേവ ദർശന പുണ്യവുമായി കവിയൂർ ക്ഷേത്രം! പുണർതം രാശിക്കാർക്ക് പോകാം ഇവിടെ

പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചവർ പോയിരിക്കേണ്ട ജന്മനക്ഷത്ര ക്ഷേത്രം ഏതാണെന്നു നോക്കാം

ക്ഷേത്രദർശനങ്ങൾക്കും വിശ്വാസങ്ങൾക്കും ജീവിതത്തെ സ്വാധീനിക്കുവാനും വിധിയെ മാറ്റുവാനും കഴിയുമെന്നാണ് പണ്ടുകാലം മുതൽ വിശ്വസിക്കപ്പെടുന്നത്. പൂജകളും വഴിപാടുകളും നടത്തുന്നതും ജന്മനക്ഷത്രത്തിൽ പ്രാർത്ഥിക്കുന്നതും ഒക്കെ ഓരോ തരത്തിൽ ഗുണം നല്കുമെന്നാണ് വിശ്വാസം. എന്നാൽ ഏതെങ്കിലും ക്ഷേത്രത്തിൽ പോവുക എന്നതിനേക്കാൾ ജന്മനക്ഷത്ര ക്ഷേത്രങ്ങളിൽ വേണം പോകുവാൻ എന്നാണ് പറയപ്പെടുന്നത്. പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചവർ പോയിരിക്കേണ്ട ജന്മനക്ഷത്ര ക്ഷേത്രം ഏതാണെന്നു നോക്കാം

പുണർതം

പുണർതം

മിഥുനം രാശിയിലെ നക്ഷത്രമാണ് പുണർതം. ചെറുപ്പകാലം ക്ളേശകരമായിരിക്കുമെങ്കിലും പൊതുവാ ഭാവി ഇവർക്ക് ഉന്നതവിജയം ജീവിതത്തിൽ നല്കും എന്നാണ് വിശ്വാസം. മിഥുനക്കൂറ്, കർക്കിടകക്കൂറ് എന്നിങ്ങനെ രരണ്ട് കൂറുകൾ പുണർതം നക്ഷത്രത്തിൽ ജനിച്ചവർക്കുണ്ട്. ഇതിനനുസരിച്ച് ഇവരുടെ സ്വഭാവത്തിലും കാര്യമായ വ്യത്യാസങ്ങൾ കാണാം.

മറ്റു രാശിക്കാരെ വെച്ചു നോക്കുമ്പോൾ സ്വഭാവത്തിൽ സൗമ്യതയും വിശാലതയും കാണിക്കുന്ന ഇവർ സൗമ്യമായി പെരുമാറുന്നവരും കൂടിയാണ്. എല്ലാ കാര്യങ്ങളിലും നിയമത്തിനനുസരിച്ച് പെരുമാറുന്ന ഇവർ നിയമത്തിൽ നിന്നും വ്യതിചലിച്ച് ഒരു കാര്യവും ചെയ്യാറില്ല. ദൈവവിസ്വാസികളായ ഇവർ ഭക്തി പ്രകടിപ്പിക്കുന്നവരും ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നവരും ആയിരിക്കും. ഒരു കാര്യത്തിന്റെ എല്ലാ വശവും കൃത്യമായി പരിഗണിച്ച് മാത്രം തീരുമാനമെടുക്കുന്ന ഇവർ എടുത്തുചാട്ടം കാണിക്കില്ല.

എല്ലാവരോടും നന്നായി പെരുമാറുന്ന ഇവർ ആരെയും പിണക്കാൻ ശ്രമിക്കില്ല. വാക്ചാരുതിയിൽ മുന്നിൽ നിൽക്കുന്ന ഇവർ എല്ലാകാര്യങ്ങളിലും പ്രതികരിക്കും. ഒരുപാട് സുഹൃത്തുക്കളും ഇവർക്കുണ്ടായിരിക്കും.

പുണർതം നക്ഷത്രവും ക്ഷേത്രവും

പുണർതം നക്ഷത്രവും ക്ഷേത്രവും

കേരളത്തിലെ ഏറ്റവും പഴക്കംചെന്ന മഹാക്ഷേത്രങ്ങളിലൊന്നാണ് പത്തനംതിട്ടയിൽ കവിയൂരിൽ സ്ഥിതി ചെയ്യുന്ന കവിയൂർ മഹാദേവ ക്ഷേത്രം . തൃക്കവിയൂർ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം അതിന്റെ ഹനുമാൻ പ്രതിഷ്ഠയ്ക്കും പ്രസിദ്ധമാണ്. കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം എന്നും ഇതിനു പേരുണ്ട്. ശ്രീരാമനാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. പുണർതം നക്ഷത്രത്തിൽ ജനിച്ചവർക്ക് ദർശനം നടത്തുവാൻ പറ്റിയ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തീർത്ഥാടന കേന്ദ്രം എന്ന നിലയിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.
തനി കേരളീയ മാതൃകയിൽ ആണിത് നിർമ്മിച്ചിരിക്കുന്നത്. പുണര്‍തം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്.

PC:Ajithkavi

കവിയൂർ മഹാദേവ ക്ഷേത്രം

കവിയൂർ മഹാദേവ ക്ഷേത്രം

ഒരുപാട് പ്രത്യേകതകൾ അവകാശപ്പെടുവാൻ സാധിക്കുന്ന ക്ഷേത്രമാണ് കവിയൂർ ക്ഷേത്രം. ചരിത്രമായാലും നിർമ്മിതി ആയാലും വാസ്തുപരമായി നോക്കിയാലും ഇതിനുണ്ട്. തന്‍റെ ഇടതുവശത്ത് പാർവ്വതി ദേവിയെ ഇരുത്തിയിരിക്കുന്ന രൂപത്തിലുള്ള തൃക്കവിയൂർ മഹാദേവനെ ശ്രീരാമൻ പ്രതിഷ്ഠിച്ചതാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ഹനുമാൻ പ്രതിഷ്ഠയും വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. നാലമ്പലത്തിനകതതാണ് ഹനുമാൻ പ്രതിഷ്ഠയുള്ളത്. വില്വമംഗലം സ്വാമിയാർ ആണ് ഹനുമാൻ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം.

PC:Dvellakat

സീതയുടെ ആഗ്രഹപ്രകാരം

സീതയുടെ ആഗ്രഹപ്രകാരം

ലങ്കയിൽ യുദ്ധത്തിൽ രാവണനെ തോൽപ്പിച്ച് സീതയുമായി തിരികെ പുഷ്പക വിമാനത്തിൽ അയോധ്യയിലേക്ക് മടങ്ങുന്ന വഴി യാത്രയിൽ ഈ പ്രദേശത്തിന്‍റെ ഭംഗി കണ്ട് സീതാ ദേവിയുടെ ആഗ്രഹപ്രകാരം ഇന്നത്തെ കവിയൂരിൽ എത്തിയത്രെ. പ്രതിഷ്ട നടത്തുവാനായി രാമൻ ഹനുമാനെ പറഞ്ഞുവിട്ടുവെങ്കിലും സമയമായിട്ടും ഹനുമാൻ മടങ്ങിയെത്തിയില്ല. ഒടുവിൽ രാമൻ തന്നെ മണ്ണും ദർഭയും ഉപയോഗിച്ച് ഒരു ശിലലിംഗം ഉണ്ടാക്കി പ്രതിഷ്ഠ നടത്തി. അപ്പോഴേക്കും വിഗ്രഹവുമായി വന്ന ഹനുമാൻ ഇതറിഞ്ഞ് വിഷമിക്കുകയും ഒടുവിൽ താൻ പ്രതിഷ്ഠിച്ച ശിവലിംഗം മാറ്റി ഹനുമാൻ കൊണ്ടുവന്നത് പ്രതിഷ്ഠിക്കുവാൻ പറയുകയും ചെയ്തു. എന്നാൽ അത് ഒരുതരി പോലും മാറ്റുവാൻ പറ്റാതെ വന്ന ഹനുമാന് രാമൻ പ്രതിഷ്ഠിച്ചതിന്‍റ പ്രാധാന്യം മനസ്സിലാവുകയും ചെയ്തു. തുടർന്ന് ഹനുമാൻ രാമന്‍റെ അനുമതിയോടെ ഇവിടെ ക്ഷേത്രത്തിൽ രാമനെ ഭജിച്ച് ഇരിക്കുന്നുവെന്നാണ് വിശ്വാസം

PC:Dinakarr

 പ്രതിഷ്ഠ

പ്രതിഷ്ഠ

നേരത്തെ സൂചിപ്പിച്ചതുപോലെ രാമൻ പ്രതിഷ്ഠ നടത്തിയ ശിവ പ്രതിഷ്ഠയാണല്ലോ ഇവിടുത്തേത്. പാർവ്വതി ദേവിയെ ഇടതുകരത്താല്‍ ചേർത്തുപിടിച്ച് വലതുകൈ വരദാനമുദ്രയുമായി ഇരിക്കുന്ന മഹാദേവന്‍റെ മറ്റു രണ്ടു കൈകളിൽ മാൻ, മഴു എന്നിവയും ഉണ്ട്. ഇവിടുത്തെ ശിവലിംഗത്തില്‍ വാലു ചുറ്റിയ പാടുകൾ കാണാം. ഇത് ഹനുമാൻ നടത്തിയ ബലപ്രയോഗത്തിന്റെ ബാക്കിയാണത്രെ. കിഴക്കോട്ട് പ്രതിഷ്ഠയായാണ് ഈ ശിവലിംഗമുള്ളത്. ഹനുമാനെ കൂടാതെ നാഗദൈവങ്ങൾ, ഗണപതി, ദക്ഷിണാമൂർത്തി, ശ്രീമൂലരാജേശ്വരി, മഹാവിഷ്ണു എന്നീ ഉപപ്രതിഷ്ഠകളും ഇവിടെയുണ്ട്.

PC:Ajithkavi

ദാരുശില്പങ്ങൾ

ദാരുശില്പങ്ങൾ

ലോകശ്രദ്ധ ആകർഷിച്ചതാണ് ഇവിടുത്തെ ശില്പങ്ങൾ. ചുവരുകളിലും മേൽക്കൂരകളിലും എല്ലാമായി ധാരാളം കൊത്തുപണികളും ശില്പങ്ങളും കാണാം. ക്ഷേത്രത്തിന്റെ തെക്കേ നടയിൽ വാസമാക്കിയിരുന്ന ശില്പ കലാകാര കുടുംബങ്ങളാണ് ഇതിനു പിന്നിലെന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിലെ ഏറ്റവും ഭംഗിയുള്ള മഹാക്ഷേത്രം എന്നു പല ചരിത്രകാരന്മാരും കവിയൂർ ക്ഷേത്രത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
കേരളത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നും കൂടിയാണിത്.

PC:Ajithkavi

ആഘോഷങ്ങൾ

ആഘോഷങ്ങൾ

ചരിത്രം പറയുന്നതനുസരിച്ച് 18 ആട്ടവിശേഷങ്ങളാണ് ഒരു വർഷം ക്ഷേത്രത്തിൽ നടക്കുന്നത്. അതിൽ പലതും മാറുകയും പുതിയത് വരികയും ചെയ്തിട്ടുണ്ട്. തിരുവുത്സവം , ഹനുമദ്ജയന്തി , ഉത്രട്ടാതി തിരുന്നാൾ,ശിവരാത്രി,പന്ത്രണ്ടുകളഭം തുടങ്ങിയവ അതിൽ ചിലതാണ്.

PC:Ajithkavi

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+