Search
  • Follow NativePlanet
Share
» »മകനേക്കാൾ അച്ഛൻ പ്രശസ്തൻ, മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് കൊട്ടാരക്കര ഗണപതി ക്ഷേത്രം

മകനേക്കാൾ അച്ഛൻ പ്രശസ്തൻ, മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് കൊട്ടാരക്കര ഗണപതി ക്ഷേത്രം

ഇതാ, മൂലം നക്ഷത്രത്തിൽ ജനിച്ചവർ പോകേണ്ട ക്ഷേത്രം ഏതാണെന്നും പ്രത്യേകതകൾ എന്തൊക്കെയാണെന്നും നോക്കാം..

ഓരോ ക്ഷേത്രദർശനങ്ങളും ആത്മീയമായി മനുഷ്യനെ വളരുവാന്‍ അനുവദിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും തങ്ങളുടെ ആവലാതികളും വിഷമങ്ങളും ദൈവത്തോട് പറയുവാനും മനസമാധാനത്തിലുമെല്ലാം ആളുകൾ ക്ഷേത്രങ്ങളെ അഭയം പ്രാപിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിൽ ഏതെങ്കിലും ഒരു ക്ഷേത്രത്തിലേക്ക് പോവുക എന്നതിനേക്കാൾ ജന്മനക്ഷത്രങ്ങൾക്കായുള്ള പ്രത്യേക ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് കൂടുതൽ നല്ല ഫലങ്ങൾ നല്കും. ഇതാ, മൂലം നക്ഷത്രത്തിൽ ജനിച്ചവർ പോകേണ്ട ക്ഷേത്രം ഏതാണെന്നും പ്രത്യേകതകൾ എന്തൊക്കെയാണെന്നും നോക്കാം..

മൂലം നക്ഷത്രം

മൂലം നക്ഷത്രം

ജ്യോതിശാസ്ത്രത്തിലെ 19-ാം നക്ഷത്രമായ മൂലം സമാധാനം നല്കുന്ന നക്ഷത്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. നാളെ എന്തു സംഭവിക്കും എന്ന് ആലോചിച്ച് ആശങ്കപ്പെടാതെ, ജീവിതത്തെ അഭിമുഖീകരിക്കുന്നവരാണ് ഈ നക്ഷത്രത്തിൽ ജനിച്ചവർ. മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറുന്ന ഈ നക്ഷത്രക്കാർ ശുഭാപ്തി വിശ്വാസക്കാർ കൂടിയാണ്. എന്തു സംഭവിച്ചാലും അതെല്ലാം നല്ലതാണെന്ന് വിശ്വസിക്കുന്ന ഇവർ പലപ്പോഴും സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നല്കുവാൻ മറന്നു പോകുന്നു. ദൈവത്തിന്‍റെ തീരുമാനം എന്നു പറഞ്ഞ് ഒരുപരിധി വരെ പല കാര്യങ്ങളെയും ഇവർ അഭിമുഖീകരിക്കുകയും ചെയ്യും. വളരെ ആകർഷണീയമായി പെരുമാറുന്ന ശൈലിയാണ് ഇവരുടേത്. നിങ്ങളുടേതായ ചില ചിട്ടകളിലും തീരുമാനങ്ങളിലും ജീവിക്കുന്ന ഇവർ സ്വാതന്ത്ര്യത്തിന് വളരെ പ്രാധാന്യം നല്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടുവാൻ പ്രത്യക കഴിവുള്ള ഇവർ ലക്ഷ്യത്തിലെത്തിച്ചേരും എന്ന കാര്യത്തിൽ സംശയമില്ല.

മൂലം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം

മൂലം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്രമാണ് മൂലം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രമായി അറിയപ്പെടുന്നത്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളിലൊന്നായ കൊട്ടാരക്കര ഗണപതി ക്ഷേത്രം ഐതിഹ്യപ്പെരുമയാലും വിശ്വാസങ്ങളാലും സമ്പന്നമാണ്. ഗണപതിയെ തൊഴുത് പ്രാര്‍ത്ഥിക്കാനെത്തുന്നവരുടെ ഒപ്പംതന്നെ ക്ഷേത്രത്തിന്റെ പ്രൗഢിയും ചരിത്രവും പരിചയപ്പെടുവാനായും ആളുകൾ ഇവിടേക്ക് വരുന്നു.

PC:Binupotti

മകന്‍റെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം

മകന്‍റെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം എന്നാണ് വ്യാപകമായി അറിയപ്പെടുന്നതെങ്കിലും മണികണ്ഠേശ്വരം ശിവക്ഷേത്രം എന്നാണ് കൊട്ടാരക്കര ക്ഷേത്രത്തിന്റെ യഥാർത്ഥ പേര്. പരസ്പരം അനഭിമുഖമായി ഇരിക്കുന്ന ശിവനും പാർവ്വതിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. എന്നിരുന്നാലും മകനായ ഗണപതിയുടെ പേരിലാണ് ഈ ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. ബാലഗണപതിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Vinayaraj

അച്ഛനേക്കാൾ മകൻ പ്രശസ്തനായ കഥ

അച്ഛനേക്കാൾ മകൻ പ്രശസ്തനായ കഥ

നേരത്തെ പറഞ്ഞതുപോലെ, അച്ഛനേക്കാൾ മകൻ എങ്ങനെ പ്രശസ്തനായത് എങ്ങനെയെന്ന് നോക്കാം. കൊട്ടാരക്കരയിൽ രണ്ടു പ്രധാന ക്ഷേത്രങ്ങളാണുള്ളത്. കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. ഇതിൽ പടിഞ്ഞാറ്റിൻകര ക്ഷേത്രം നിർമ്മിച്ചത് പെരുന്തച്ചന്‍റെ നേതൃത്വത്തിൽ ആയിരുന്നു. ഇതിന്റെ നിർമ്മാണം നടക്കുന്നതിന്റെ ഇടയിൽ അദ്ദേഹം പ്ലാവിന്റെ തടിയിൽ ഒരു ചെറിയ ഗണപതി വിഗ്രഹം ഉണ്ടാക്കി. ക്ഷേത്രപ്രതിഷ്ഠയിൽ അതുകൂടി ഉൾപ്പെടുത്തണം എന്നു പറഞ്ഞ് അദ്ദേഹം പ്രധാന പുരോഹിതന്റെ അടുത്ത് പോയെങ്കിലും അദ്ദേഹമത് നിരസിച്ചു. തുടർന്ന് കിഴക്കേക്കര ശിവക്ഷേത്രത്തിൽ പോയ പെരുന്തച്ചൻ അവിടുത്തെ പുരോഹിതനോട് തന്റെ ഗണപതിയെ പ്രതിഷ്ഠിക്കാമോ എന്നു ചോദിക്കുകയും അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ തെക്കോട്ട് ദർശനമായി അദ്ദേഹം തന്റെ ഗണപതിയെ ഇവിടെ പ്രതിഷ്ഠിച്ചു. പെരുന്തച്ചൻ പുരോഹിതനെ കണ്ടപ്പോൾ അദ്ദേഹം ശിവനായി അപ്പം തയ്യാറാക്കുകയായിരുന്നു. പ്രതിഷ്ഠ കഴിഞ്ഞ പെരുന്തച്ചൻ വിശന്നിരിക്കുന്ന ഗണപതിക്ക് എന്തു നല്കുമെന്ന് ചോദിച്ചപ്പോൾ പുരോഹിതൻ കൂട്ടപ്പം നല്കുകയും പെരുന്തച്ചൻ അത് ഗണപതിക്ക് നിവേദിക്കുകയും ചെയ്തു. അപ്പോൾ "ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും" എന്ന് പെരുന്തച്ചൻ പറയുകയും ചെയ്തു. ശേഷം പെരുന്തച്ചൻ അവിടെനിന്നും പോയി.

PC:Vinayaraj

കൊട്ടാരക്കര ഉണ്ണിയപ്പം

കൊട്ടാരക്കര ഉണ്ണിയപ്പം

പിന്നീട് ഗണപതി വിശന്നിരിക്കുയാണെന്നു തോന്നിയ പുരോഹിതൻ എന്തൊക്കെ നല്കിയിട്ടും ഗണപതിയുടെ വിശപ്പ് മാറിയില്ലത്രെ. അങ്ങനെ അവസാനം ഇവിടുയുണ്ടായിരുന്നതെല്ലാം കൂടടി അദ്ദേഹം ഉണ്ണിയപ്പം ഉണ്ടാക്കുകയും അത് ഗണപതിയുടെ വിശപ്പ് ശമിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ഇവിടുത്തെ നിവേദ്യമായി ഉണ്ണിയപ്പം മാറിയതത്രെ.

PC:Vinayaraj

പാർവ്വതിയും ശിവനും

പാർവ്വതിയും ശിവനും

മണികണ്ഠേശ്വരൻ എന്ന പേരിലാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്. മണികണ്ഠനായ അയ്യപ്പന്റെ പിതാവായി ശിവനെ കണക്കാക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര്. മൂന്നടിയോളം ഉയരമുള്ള ഇവിടുത്തെ ശിവലിംഗം സ്വയംഭൂ ആണെന്നാണ് മറ്റൊരു വിശ്വാസം.
കിഴക്ക് ദർശനമായി നിൽക്കുന്ന ശിവന് അനഭിമുഖമായി അതേ ശ്രീകോവിലിൽ പടിഞ്ഞറ് ദർശനമായി പാർവ്വതി ദേവി നിൽക്കുന്നു. ഇവരെ അർദ്ധനാരീശ്വര സങ്കല്പത്തിലും ആരാധിക്കാറുണ്ട്.

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ചങ്ങനാശ്ശേരി തിരുവല്ല ചെങ്ങന്നുര്‍ വഴിയാണ് കൊട്ടാരക്കരയിലേക്ക് എത്തുവാൻ എളുപ്പം. ഈ ഈ റൂട്ടിൽ ധാരാളം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നു. തിരുവനന്തപുരത്തു നിന്നും 72 കിലോമീറ്റർ ദൂരമുണ്ട്. ട്രെയിനിനു വരുമ്പോൾ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. ഇവിടെ നിന്നും വെറും അരകിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രമുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+