01. ഹെറിട്ടേജ് ഹോട്ടൽ
ടൂറിസം വകുപ്പിനെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു ഹെറിട്ടേജ് ഹോട്ടൽ ആണ് ഇപ്പോൾ ബോൾഗാട്ടി പാലസ്. വിദേശ സഞ്ചാരികൾക്ക് രാജകീയ അനുഭവം നൽകുന്ന എല്ലാം തന്നെ ഈ ഹോട്ടലിൽ ഉണ്ട്.
Photo Courtesy: Renikk
02. വേമ്പനാടൻ കാഴ്ചകൾ
വേമ്പനട്ട് കായലിന്റെ സൗന്ദര്യം ആണ് ഈ കൊട്ടാരത്തെ കൂടുതൽ മനോഹരമാക്കുന്നത്. കൊട്ടാര പരിസരത്തെ തണൽ മരങ്ങളും പുൽത്തകിടികളും ബോൾഗാട്ടി പാലസിനെ കൂടുതൽ സുന്ദരമാക്കുന്നു.
Photo Courtesy: RanjithSiji
03. ഡച്ച് ഭംഗി
ഡച്ച് വാസ്തുവിദ്യ വൈഭവത്തിന്റെ ഉത്തമ ഉദാഹരണമാണ് ബോൾഗാട്ടി പാലസ്. മരത്തിൽ നിർമ്മിച്ച ഫർണ്ണിച്ചറുകളും, ഓട് പാകിയ മേൽക്കൂരയും, വലിയ ജനാലകളും വാതിലുകളും ഹാളുകളുമൊക്കെ സഞ്ചാരികളെ ആകർഷിപ്പിക്കുന്നവയാണ്.
Photo Courtesy: Ranjithsiji
04. സൗകര്യങ്ങൾ
ഒരു ഹെറിട്ടേജ് ഹോട്ടലിന് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ബോൾഗാട്ടി പാലസിൽ കെ ടി ഡി സി ഒരുക്കിയിട്ടുണ്ട്. ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ട് എന്ന് പേരുള്ള റിസോർട്ടിൽ സ്വിമ്മിംഗ് പൂൾ, ഗോൾഫ് കോഴ്സ്, സ്പാ, റെസ്റ്റോറെന്റ് എന്നി സൗകര്യങ്ങളുമുണ്ട്.
Photo Courtesy: Ranjithsiji
05. ആക്റ്റിവിറ്റികൾ
ഹോർസ് റൈഡിംഗ് ടൂർ, ബോട്ട് ക്രൂയിസ് തുടങ്ങിയ ആക്റ്റിവിറ്റികൾ കൂടാതെ കഥകളി പോലുള്ള കലാരൂപങ്ങൾ ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്.
Photo Courtesy: Ranjithsiji
06. നിർമ്മാണം
ഡച്ചുകാരനായ ഒരു വ്യാപരി നിർമ്മിച്ച ഈ കൊട്ടാരം ഡച്ച് ഗവർണർ തന്റെ ഔദ്യോഗിക വസതിയായി ഉപയോഗിക്കുകയായിരുന്നു. ഡച്ചുകാർ നിർമ്മിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള കൊട്ടാരങ്ങളിൽ ഒന്നാണ് ഇത്.
Photo Courtesy: സക്കറിയാസ് ഡിക്രൂസ് / Zachariah D'cruz.
08. ഷൂട്ടിംഗ് ലൊക്കേഷൻ
നിരവധി സിനിമകളുടെ ലൊക്കേഷൻ കൂടിയാണ് ഈ കൊട്ടാരം. വിനയൻ സംവിധാനം ചെയ്ത വെള്ളി നക്ഷത്രം എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഈ കൊട്ടാരമായിരുന്നു.
Photo Courtesy: Challiyan at ml.wikipedia
08. ഷൂട്ടിംഗ് ലൊക്കേഷൻ
നിരവധി സിനിമകളുടെ ലൊക്കേഷൻ കൂടിയാണ് ഈ കൊട്ടാരം. വിനയൻ സംവിധാനം ചെയ്ത വെള്ളി നക്ഷത്രം എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഈ കൊട്ടാരമായിരുന്നു.
Photo Courtesy: Challiyan at ml.wikipedia
09. കെ ടി ഡി സി
1976 മുതലാണ് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറെഷൻ ഈ കൊട്ടാരം ഒരു ഹോട്ടലായി ഉപയോഗിച്ച് തുടങ്ങിയത്.
Photo Courtesy: Renikk
10. ഇപ്പോഴത്തെ അവസ്ഥ
2001ൽ കെ ടി ഡി സി ഈ കൊട്ടാരം പുതുക്കി പണിതു. 5.1 കോടി ചെലവിട്ടാണ് കൊട്ടാരത്തിന്റെ പൈതൃകത്തിന്റെ കോട്ടം തട്ടാതെ പുനർ നിർമ്മാണം നടത്തിയത്.
Photo Courtesy: Ranjithsiji